Image

വിഷം കഴിച്ച യുവതിയുടെ വായ്‌ വഴി ട്യൂബിട്ടു ക്‌ളീന്‍ ചെയ്യുന്നതിനിടെ വായില്‍ സ്‌ഫോടനം: യുവതി മരിച്ചു

Published on 16 May, 2019
വിഷം കഴിച്ച യുവതിയുടെ വായ്‌ വഴി ട്യൂബിട്ടു ക്‌ളീന്‍ ചെയ്യുന്നതിനിടെ വായില്‍ സ്‌ഫോടനം: യുവതി മരിച്ചു

അലിഗഢ്‌( യുപി): ചികിത്സയ്‌ക്കിടെ വായില്‍ സ്‌ഫോടനം ഉണ്ടായതിനെ തുടര്‍ന്ന്‌ യുവതി മരിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ്‌ ദാരുണ സംഭവം നടന്നത്‌.

സംഭവത്തില്‍ വിശദ അന്വേഷണവും പരിശോധനയും നടത്തിയാല്‍ മാത്രമേ യഥാര്‍ത്ഥ കാരണം വ്യക്തമാകൂവെന്ന്‌ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വിഷം കഴിച്ചതിനെ തുടര്‍ന്ന്‌ ബുധനാഴ്‌ച വൈകിട്ടോടെയാണ്‌ ജെ. എന്‍. മെഡിക്കല്‍ കോളേജില്‍ യുവതിയെ എത്തിച്ചത്‌.

തുടര്‍ന്ന്‌ യുവതിയെ രക്ഷിക്കാനായി ഡോക്ടര്‍മാര്‍ അടിയന്തിര ചികിത്സ നല്‍കി. ഇതേതുടര്‍ന്ന്‌ കുഴല്‍ വായിലേയ്‌ക്കിറക്കുകയായിരുന്നു. തൊട്ടുപിന്നാലെ വായില്‍ പൊട്ടിത്തെറിയുണ്ടായി മരണം സംഭവിക്കുകയായിരുന്നു.

യുവതി സള്‍ഫ്യൂരിക്‌ ആസിഡാകാം കഴിച്ചതെന്നും ഇതും കുഴലിലെ ഓക്‌സിജനും തമ്മില്‍ സമ്പര്‍ക്കമുണ്ടായതാകാം പൊട്ടിത്തെറിക്ക്‌ കാരണമായതെന്നുമാണ്‌ പ്രാഥമിക നിഗമനം. അന്വേഷണം ആരംഭിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക