Image

കള്ളവോട്ട്‌: കാസര്‍ഗോഡ്‌ നാല്‌ ബൂത്തുകളില്‍ ഞായറാഴ്‌ച റീപോളിങ്‌

Published on 16 May, 2019
കള്ളവോട്ട്‌: കാസര്‍ഗോഡ്‌ നാല്‌ ബൂത്തുകളില്‍ ഞായറാഴ്‌ച റീപോളിങ്‌


കള്ളവോട്ട്‌ നടന്നതായി കണ്ടെത്തിയ കാസര്‍കോട്ടെ നാലു ബൂത്തുകളില്‍ റീപോളിംഗ്‌ നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍റെ നിര്‍ദ്ദേശം.
ഈ മാസം പത്തൊമ്‌ബതിന്‌ രാവിലെ ഏഴു മുതല്‍ വൈകിട്ട്‌ ആറു വരെയാണ്‌ വോട്ടെടുപ്പ്‌.നാലു ബൂത്തുകളിലും ഏപ്രില്‍ 23ന്‌ നടന്ന വോട്ടെടുപ്പ്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ റദ്ദാക്കി.

കാസര്‍ഗോഡ്‌ മണ്ഡലത്തില്‍ ലീഗ്‌ പ്രവര്‍ത്തകര്‍ വ്യാപകമായി കള്ളവോട്ട്‌ ചെയ്യുന്ന വാര്‍ത്ത കൈരളി ന്യൂസാണ്‌ പുറത്ത്‌ കൊണ്ട്‌ വന്നത്‌.
കാസര്‍ഗോഡ്‌ ലോക്‌സഭാ മണ്ഡലത്തിലെ കള്ളവോട്ട്‌ നടന്നതായി കണ്ടെത്തിയ നാലു ബൂത്തുകളിലാണ്‌ റീപോളിംഗ്‌ നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌.

കാസര്‍കോട്ടെ കല്യാശേരിയിലെ ബൂത്ത്‌ നമ്‌ബര്‍ 19 പിലാത്തറ, ബൂത്ത്‌ നമ്‌ബര്‍ 69 പുതിയങ്ങാടി ജുമാഅത്ത്‌ എച്ച്‌. എസ്‌ നോര്‍ത്ത്‌ ബ്‌ളോക്ക്‌, ബൂത്ത്‌ നമ്‌ബര്‍ 70 ജുമാഅത്ത്‌ എച്ച്‌. എസ്‌ സൗത്ത്‌ ബ്‌ളോക്ക്‌ എന്നിവടങ്ങളിലും

കണ്ണൂര്‍ തളിപ്പറമ്‌ബ ബൂത്ത്‌ നമ്‌ബര്‍ 166 പാമ്‌ബുരുത്തി മാപ്പിള എ. യു. പി. എസ്‌ എന്നിവടങ്ങളിലുമാണ്‌ റീ പോളിംഗ്‌ നടത്തുന്നത്‌. ഈ മാസം 19 ഞായര്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട്‌ ആറു വരെയാണ്‌ വോട്ടെടുപ്പ്‌.

നാലു ബൂത്തുകളിലും ഏപ്രില്‍ 23ന്‌ നടന്ന വോട്ടെടുപ്പ്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ റദ്ദാക്കിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക