Image

പ്രതിമ നിര്‍മിക്കാന്‍ ഞങ്ങള്‍ക്കറിയാം; മോദിയുടെ വാഗ്ദാനത്തെ തള്ളി മമത

Published on 16 May, 2019
പ്രതിമ നിര്‍മിക്കാന്‍ ഞങ്ങള്‍ക്കറിയാം; മോദിയുടെ വാഗ്ദാനത്തെ തള്ളി മമത

മന്ദിര്‍ബസാര്‍: കൊല്‍ക്കത്തയില്‍ അമിത് ഷായുടെ റാലിക്കിടെ തകര്‍ക്കപ്പെട്ട ബംഗാളി നവോത്ഥാനനായകന്‍ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ പുനര്‍നിര്‍മിക്കാന്‍ ബിജെപിയുടെ സഹായം വേണ്ടെന്ന് മമതാ ബാനര്‍ജി.

പ്രതിമ പഞ്ചലോഹങ്ങള്‍ കൊണ്ട് പുനര്‍നിര്‍മിക്കുമെന്ന മോദിയുടെ പ്രഖ്യാപനത്തിനോടുള്ള മമതയുടെ പ്രതികരണമായിരുന്നു ഇത്. മോദിക്ക് തന്റെ ശക്തി അറിയില്ല. ആയിരം ആര്‍ എസ് എസുകാരും മോദിയും ചേര്‍ന്നാലും തന്നെ നേരിടാനാകില്ല. തന്റെ റാലിയെ മോദി ഭയക്കുന്നു എന്നും മമത പറഞ്ഞു.

പരസ്യപ്രചാരണം ഇന്നത്തോടെ അവസാനിപ്പിക്കണമെന്ന് ഉത്തരവിട്ട തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും മമത രൂക്ഷവിമര്‍ശനമുയര്‍ത്തി. 'മോദിയുടെ റാലി കഴിഞ്ഞാല്‍ പ്രചാരണം അവസാനിപ്പിച്ചോളണമെന്നാണ് കമ്മീഷന്റെ ശാസനം. കമ്മീഷനും മോദിയും 'ഭായ് - ഭായ്' ആണ്.

തെരഞ്ഞെടുപ്പ് കമ്മീഷനെ മോദി വിലയ്ക്ക് വാങ്ങിയിരിക്കുകയാണ്', ഇങ്ങനെ കള്ളം പറയാന്‍ മോദിക്ക് നാണമില്ലേ? . പറഞ്ഞ ഓരോ ആരോപണവും തെളിയിക്കണം. ഇല്ലെങ്കില്‍ നിങ്ങളെ ജയിലില്‍ അടയ്ക്കാന്‍ ഞങ്ങള്‍ക്കറിയാം എന്നും മമത ആഞ്ഞടിച്ചു. പ്രതിമ തകര്‍ത്തത് എബിവിപി പ്രവര്‍ത്തകരാണെന്ന് ആരോപിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ് വീഡിയോകള്‍ പുറത്തു വിട്ടിരുന്നു. . മോദിക്കെതിരെ മമത പ്രധാന പ്രചാരണായുധമാക്കുന്നതും പ്രതിമ തകര്‍ത്തത് തന്നെയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക