Image

റാന്നി സ്വദേശി ജോബിന്‍ മാത്യുവിനെ തേടി ബ്രിട്ടിഷ് കൊട്ടാരത്തിന്റെ അംഗീകാരം

നിബു വെള്ളവന്താനം Published on 15 May, 2019
റാന്നി സ്വദേശി ജോബിന്‍ മാത്യുവിനെ തേടി ബ്രിട്ടിഷ് കൊട്ടാരത്തിന്റെ അംഗീകാരം
മാഞ്ചസ്റ്റര്‍: മെയ് മാസം ഇരുപത്തിയൊന്ന്, ഇരുപത്തിമൂന്ന് തീയതികളില്‍ ബ്രിട്ടീഷ് ബക്കിങ്ഹാം കൊട്ടാരത്തില്‍ എലിസബത്ത് രാജ്ഞി ക്ഷണിച്ചിരിക്കുന്ന പ്രത്യേക ഗാര്‍ഡന്‍ ടീ പാര്‍ട്ടിയില്‍ ലിവര്‍പൂള്‍ പ്രവാസി മലയാളിയും ഷെഫുമായ ജോബിന്‍ മാത്യുവിന് ബ്രിട്ടീഷ് കൊട്ടാര വിഭാഗത്തിന്റെ പ്രത്യേകം ക്ഷണം ലഭിച്ചു. റാന്നി കുറ്റിയില്‍ പാസ്റ്റര്‍ മാത്യൂ ജേക്കബിന്റെ മകനാണ് ജോബിന്‍.

2018 മെയ് 19ന്  വിന്‍സര്‍ കാസില്‍ വെച്ച് നടന്ന  ഹാരി  മേഗന്‍ രാജകീയ വിവാഹത്തില്‍ ജോബിന്‍ മാത്യു ഷെഫ് മാരില്‍ ഒരാളായി ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ടായിരത്തിലധികം അപേക്ഷകരില്‍ പന്ത്രണ്ടാമത്തെ പേരുകാരനായിട്ടാണ് ജോബിനെ സെലക്ട് ചെയ്തത്.

ഇംഗ്ലണ്ടിലെ സി.എച്ച്. ആന്‍ഡ് കോ എന്ന പ്രശസ്തമായ കേറ്ററിംഗ് വിഭാഗത്തിന്റെ സ്കൂള്‍, കോളേജ് ഇവന്‍റ് മാനേജര്‍മാരില്‍ ഒരാളാണ് ജോബിന്‍ മാത്യു. മുംബൈയില്‍ നിന്നും കേറ്ററിംഗ് ബിരുദം നേടിയ ശേഷം, ഹോട്ടല്‍  ലീലയിലും അതിനുശേഷം,  കോമ്പസ് ഗ്രൂപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യയിലെ തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, മലേഷ്യ, വിയറ്റ്‌നാം ഓഫ്‌ഷോര്‍ മാനേജറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ഫുട്‌ബോള്‍ മാമാങ്കത്തില്‍ ലിവര്‍പൂളിനുവേണ്ടി ഗോളുകള്‍ നേടിയ ഡിവോക് ഒറിഗിയുടെ പേഴ്‌സണല്‍ ഷെഫ് മാരില്‍ പ്രധാനിയുമാണ് ജോബിന്‍ മാത്യു. യുകെയില്‍ വിവിധ മലയാളി വാര്‍ഷിക കണ്‍വന്‍ഷനുകളിലെ കേറ്ററിംഗ് സര്‍വീസുകള്‍ക്കും ഇദ്ധേഹം നേതൃത്വം നല്‍കി വരുന്നു.

പത്തനംതിട്ട ജില്ലയിലെ റാന്നി സ്വദേശിയണ് കുറ്റിയില്‍ ജോബിന്‍. ഭാര്യ ഷെര്‍ലി ജോബിന്‍, മക്കള്‍: രൂബേന്‍ മാത്യു, ജിയാന മാത്യു.

വാര്‍ത്ത: നിബു വെള്ളവന്താനം


റാന്നി സ്വദേശി ജോബിന്‍ മാത്യുവിനെ തേടി ബ്രിട്ടിഷ് കൊട്ടാരത്തിന്റെ അംഗീകാരംറാന്നി സ്വദേശി ജോബിന്‍ മാത്യുവിനെ തേടി ബ്രിട്ടിഷ് കൊട്ടാരത്തിന്റെ അംഗീകാരംറാന്നി സ്വദേശി ജോബിന്‍ മാത്യുവിനെ തേടി ബ്രിട്ടിഷ് കൊട്ടാരത്തിന്റെ അംഗീകാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക