Image

ബ്രൂക്ക്‌ലിന്‍ ടാബര്‍നാക്കിള്‍ ചര്‍ച്ചില്‍ തങ്കു ബ്രദര്‍ ശുശ്രൂഷിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 14 May, 2019
ബ്രൂക്ക്‌ലിന്‍ ടാബര്‍നാക്കിള്‍ ചര്‍ച്ചില്‍ തങ്കു ബ്രദര്‍ ശുശ്രൂഷിക്കുന്നു
ന്യൂയോര്‍ക്കിലെ അതിപ്രശസ്തവും അമേരിക്കയിലെ ഏറ്റവും അറിയപ്പെടുന്നതുമായ ബ്രൂക്ക്‌ലിന്‍ ടാബര്‍നാക്കിള്‍ ഡെലിവറന്‍സ് ചര്‍ച്ചില്‍ ഈ ആഴ്ച നടക്കുന്ന ദൈവീക രോഗശാന്തി വിടുതല്‍ ശുശ്രൂഷയില്‍ ഇന്ത്യന്‍ ഏറ്റവും വേഗം വളരുന്ന സഭകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതും, കേരളത്തിലെ ഏറ്റവും വലിയ പ്രാദേശിക സഭയായ ഹെവന്‍ലി ഫീസ്റ്റിന്റെ (സ്വര്‍ഗ്ഗീയ വിരുന്ന്) സ്ഥാപക പാസ്റ്ററും, അനുഗ്രഹീത ദൈവവചന അധ്യാപകനും, ഈ നൂറ്റാണ്ടില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ദൈവം അതിശക്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നതുമായ ഡോ. മാത്യു കുരുവിള (തങ്കു ബ്രദര്‍) ശുശ്രൂഷിക്കുന്നു.

മെയ് 18, 19 (ശനി, ഞായര്‍) ദിവസങ്ങളില്‍ നടക്കുന്ന പ്രത്യേക ശുശ്രൂഷയില്‍ തങ്കു ബ്രദര്‍  ദൈവ വചനം ശുശ്രൂഷിക്കുന്നു. ശനിയാഴ്ച രാവിലെ 10-നും, ഞായറാഴ്ച 12 മണിക്കുമാണ് ശുശ്രൂഷകള്‍.

ന്യൂയോര്‍ക്കിലെ 600 Lafayette Avenue, Brooklyn, Newyork, 11216-ല്‍ നടക്കുന്ന ഈ പ്രത്യേക ബ്രൂക്ക്‌ലിന്‍ ചര്‍ച്ചിന്റെ ആനുവല്‍ ഗ്രാജ്വേഷന്‍ മീറ്റിംഗിലേക്ക് ജാതി മത സഭാ വ്യത്യാസമില്ലാതെ ഏവര്‍ക്കും സ്വാഗതം.

1997-ല്‍ കോട്ടയത്ത് തങ്കു ബ്രദര്‍ സ്വന്തം ഭവനത്തില്‍ ആരംഭിച്ച എളിയ പ്രാര്‍ത്ഥനായോഗം ഇന്ന് കേരളത്തിലെ എല്ലാ പട്ടണങ്ങളിലും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും, അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസീലാന്‍ഡ്, ഇംഗ്ലണ്ട്, കാനഡ, വിവിധ ഗള്‍ഫ് രാജ്യങ്ങള്‍, ജര്‍മനി, ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലുമായി നൂറുകണക്കിന് പ്രാദേശിക സഭകള്‍ സ്വര്‍ഗീയവിരുന്നിനുണ്ട്.

കോട്ടയത്ത് സ്വര്‍ഗ്ഗീയ വിരുന്നില്‍ നിന്നും പ്രത്യേക പരിശീലനം ലഭിച്ച ശുശ്രൂഷകരാണ് ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ഹെവന്‍ലി ഫീസ്റ്റ് സഭയ്ക്ക് നേതൃത്വം നല്‍കുന്നത്. സമൂഹത്തിലെ വിവിധ മേഖലകളില്‍ വിവിധ തൊഴിലുകളിലും, ബിസിനസിലും ഏര്‍പ്പെട്ടവര്‍ ജോലിയോടൊപ്പം ഹെവന്‍ലി ഫീസ്റ്റിലും ശുശ്രൂഷിക്കുന്നു.

ന്യൂയോര്‍ക്കില്‍ എല്ലാ ഞായറാഴ്ചകളിലും രാവിലെ 10-നു സ്വര്‍ഗീയ വിരുന്നിന്റെ ആരാധനയുണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 732 343 5094,  347 448 0714,  516 200 3229.


Join WhatsApp News
Jesus was a Roman Myth 2019-05-15 14:03:49
 all these people are coming here like Vultures to exploit the ignorant. A close study of the gospels reveals that they are fictions. A fiction created by Roman emperors Flavious & his Son Titus. In fact, they were Father god & son god. Read deep into them.- your thoughts- andrew
ചിട്ടിക്കമ്പനി പൊട്ടിയപ്പോൾ 2019-05-15 20:26:55
ദേശത്ത് പോയ ഇയാൾ വർഷങ്ങൾ കഴിഞ്ഞ് തങ്കു ബ്രദറായി പുനരവതരിച്ചു എന്നു നാട്ടുകാർ വിമർശിക്കുന്നു. സമൃദ്ധിയുടെ സുവിശേഷമാണ് ഇദ്ദേഹത്തിന്റെ പ്രധാന പ്രസംഗവിഷയം. ക്രിസ്തുവിൽ വിശ്വസിച്ചാൽ സമൃദ്ധിയുണ്ടാകുമെന്ന ഇദ്ദേഹത്തിന്റെ പ്രചരണം പക്ഷേ, ക്രിസ്തുവിന്റെ ദർശനത്തിനും സ്വഭാവത്തിനും വിരുദ്ധമാണ്

അനധികൃതമായി സ്വത്ത് സമ്പാദിച്ചതിനും മറ്റും നിരവധി അന്വേഷണങ്ങൾ ഇദ്ദേഹത്തിനെതിരെ നടക്കുന്നുണ്ട്.[3] ലളിതജീവിതമാണ് ക്രിസ്തിയജീവിതത്തിന് ആവശ്യമെന്ന് പ്രസംഗിക്കുന്നു ഇദ്ദേഹത്തിന് സ്വന്തമായി ആഡംബര മാളിക നിർമ്മിച്ചത് വിവാദമായി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക