Image

ഭക്ഷണത്തോട് താല്‍പര്യമുണ്ട്, ദിവസവും രാവിലെ തേങ്ങാവെള്ളം പതിവാണ്; സണ്ണി ലിയോണിന്റെ ഫിറ്റ്‌നസ് രഹസ്യം

Published on 14 May, 2019
 ഭക്ഷണത്തോട് താല്‍പര്യമുണ്ട്, ദിവസവും രാവിലെ തേങ്ങാവെള്ളം പതിവാണ്; സണ്ണി ലിയോണിന്റെ ഫിറ്റ്‌നസ് രഹസ്യം

ജന്മദിനമാഘോഷിക്കുന്ന സണ്ണി ലിയോണിയ്ക്കുള്ള ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നത്. പിറന്നാള്‍ ആശംസയ്‌ക്കൊപ്പം ഈ പ്രായത്തിലും ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന താരത്തെ അഭിനന്ദിച്ചു കൊണ്ടുള്ള പോസ്റ്റുകളായിരുന്നു ഏറെയും.  ഭക്ഷണത്തോട് താല്‍പര്യം ഉണ്ടെന്ന് സമ്മതിക്കുമ്പോഴും ശരിയായ ഡയറ്റ് പിന്തുടരുന്ന ആളാണ് താനെന്ന് താരം പലതവണ തുറന്നു പറഞ്ഞിട്ടുണ്ട്.

കീറ്റോജെനിക്ക് ഡയറ്റാണ് താരം പതിവാക്കിയിരുന്നത്. എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് തേങ്ങാവെള്ളം താരത്തിനു പതാവാണ്. പ്രഭാത ഭക്ഷണമായി ഒരു പാക്കറ്റ് ഓട്ട് മീല്‍ സ്ഥിരമായി കയ്യില്‍ കരുതാറുണ്ടെന്നും സണ്ണി ലിയോണി പറഞ്ഞിട്ടുണ്ട്.  കൃത്യമായ ഡയറ്റ് പ്ലാനും ശരീര വ്യായാമവും വഴിയാണ് താരം ഫിറ്റ്‌നെസ് നിലനിര്‍ത്തുന്നത്.

ബ്രേക്ക് ഫാസ്റ്റിനു ശേഷമുള്ള സമയം വ്യായാമത്തിനായി മാറ്റിവെയ്ക്കുകയും യോഗ, വെയ്റ്റ് ട്രയ്‌നിങ്., ജോഗിംങ്, എന്നീ വ്യായാമങ്ങളാണ് സ്ഥിരമായി ചെയ്യാറുള്ളത്. സോഷ്യല്‍ മീഡിയയില്‍ പതിവായി വര്‍ക്ക് ഔട്ട് വിഡിയോകള്‍ പങ്കുവെയ്ക്കാറുള്ള താരം എല്ലാ ദിവസവും അര മണിക്കൂറോളം സൈക്ലിങ് വര്‍ക്ക് ഔട്ട് ചെയ്യാറുണ്ടെന്നും പറയുന്നു.

അന്നജത്തിന്റെ അളവ് വളരെ കുറച്ചും അതേസമയം കൊഴുപ്പിന്റെ അളവ് കൂട്ടിയുമുള്ള ഭക്ഷണ ക്രമമാണ് കീറ്റൊ ഡയറ്റ്. മാംസ്യത്തിന്റെ (പ്രോട്ടീന്‍) അളവില്‍ മാറ്റങ്ങള്‍ ഇല്ല. സാധാരണ നമ്മുടെ ഭക്ഷണ ക്രമത്തില്‍, ദിവസവും ആവശ്യമായ ഊര്‍ജ്ജത്തിന്റെ 5060 % അന്നജത്തില്‍ നിന്നും, 1525% മാംസ്യത്തില്‍ നിന്നും, ബാക്കി കൊഴുപ്പില്‍ നിന്നും ആണ് വരേണ്ടത് എന്നാണു ഒരു കണക്ക്. എന്നാല്‍ കീറ്റോ ഡയറ്റില്‍ 10% ഊര്‍ജ്ജം മാത്രമേ അന്നജത്തില്‍ നി്ന്നു ലഭിക്കു. ഭൂരിഭാഗം ഊര്‍ജവും കൊഴുപ്പില്‍നിന്നായിരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക