Image

കാരുണ്യത്തിന്റെ കൈവിളക്കുമായി ഫോമായുടെ സ്വന്തം ജോണ്‍ ടൈറ്റസ് (ബിന്ദു ടിജി )

Published on 02 May, 2019
കാരുണ്യത്തിന്റെ കൈവിളക്കുമായി ഫോമായുടെ സ്വന്തം ജോണ്‍ ടൈറ്റസ് (ബിന്ദു ടിജി )
ജനങ്ങള്‍ക്കായി ജനകീയമായ ഒരു സംഘടന - ഫോമാ യുടെ ഉത്ഭവകാലത്തെ സ്വപ്നങ്ങള്‍ ഒന്നൊന്നായി യാഥാര്‍ഥ്യമായി കൊണ്ടിരിക്കുന്നു എന്ന ചാരിതാര്‍ഥ്യത്തിലാണ് ഫോമായുടെ എക്കാലത്തെയും പ്രിയങ്കരനായ സാരഥി ജോണ്‍ ടൈറ്റസ് . ഫോമാ യുടെ മുന്‍കാല സാരഥികള്‍ക്കിടയില്‍ മറക്കാനാവാത്ത പേരുകളിലൊന്നാണ് ജോണ്‍ ടൈറ്റസ് .

 കഠിനാധ്വാനം കൊണ്ട് അമേരിക്കയിലെ വ്യോമയാന ബിസിനസ് രംഗത്ത് നേട്ടങ്ങള്‍ കൊയ്ത് മലയാളികള്‍ക്കിടയില്‍ തന്റെ സാമൂഹിക പ്രതിബദ്ധത കൊണ്ട് ഏറെ ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ് അദ്ദേഹം . മുഖ്യധാര ബിസിനസ് രംഗത്ത് ഏറെ ശ്രദ്ധ നേടി സിയാ റ്റ ല്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എയ്‌റോ കോണ്‍ട്രോള്‍സ് ന്റെ സ്ഥാപകന്‍ കൂടിയാണ് ജോണ്‍ ടൈറ്റസ്. 2010 കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വം ഫോമായുടെ ഏറ്റവും നിര്‍ണ്ണായകമായ വളര്‍ച്ചക്ക് തുടക്കം കുറിച്ചു. ഇന്നും ഫോമാ യുടെ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഒന്ന് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന തില്‍ സാദാ ഉത്സുകനാണ് അദ്ദേഹം .

ഫോമായുടെ ഒട്ടുമിക്ക ചാരിറ്റി പ്രവര്‍ത്തനങ്ങളിലും ജോണ്‍ ടൈറ്റസ് ഫോമാ യുടെ കരുത്തായി കൂടെയുണ്ട് . പ്രളയത്തിലകപെട്ടു ദുരിതമനുഭവിക്കുന്ന കേരള ജനതയ്ക്കു തെല്ലൊരാശ്വാസമായി ഫോമാ സംഘടിപ്പിച്ച ' ഫോമ വില്ലേജ് പ്രോജക്ട് 'നു വേണ്ടി ജോണ്‍ ടൈറ്റസ് ഒരു വീട് സ്‌പോണ്‍സര്‍ ചെയ്തു നല്‍കുന്നു. സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയും അര്‍പ്പണ മനോഭാവവുമുള്ള ഒരു നേതൃത്വ മുള്ള ഫോമയ്ക്കൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ ജോണ്‍ ടൈറ്റസ് എന്നും ആനന്ദം കണ്ടെത്തുന്നു .

വളരെ സങ്കീര്‍ണ്ണമായ സംഘടനാ സാഹചര്യങ്ങളില്‍ ഫോമാ പിറവി കൊള്ളുമ്പോള്‍ സേവന സന്നദ്ധരായ നേതാക്കന്മാരുടെ നിസ്വാര്‍ത്ഥമായ സഹകരണം മാത്രമാണ് ഫോമായുടെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് ആധാരമായത്.
അതില്‍ എടുത്തു പറയേണ്ട ജീവകാരുണ്യ പ്രവര്‍ത്തനമായിരുന്നു 2010 ഇല്‍ അദ്ദേഹം പ്രസിഡന്റായി രുന്ന കാലയളവില്‍ കേരളത്തിലെ നിര്‍ധനരായ 38 കുടുംബങ്ങള്‍ക്ക് ഫോമാ നിര്‍മ്മിച്ച് നല്‍കിയ വീടുകള്‍ . എയ്‌റോ കോണ്‍ട്രോള്‍സ് സ്പോണ്‍സര്‍ ചെയ്ത ഈ വീടുകള്‍ നെയ്യാറ്റിന്‍കര മുതല്‍ കാസര്‍കോട് വരെയുള്ള വിവിധ സ്ഥലങ്ങളിലെ അര്‍ഹരായ വര്‍ക്ക് നല്‍കപ്പെട്ടു . ഗുണമേന്മയില്‍ കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോ ടേയും അദ്ദേഹത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലും നിര്‍മ്മിച്ചവയായിരുന്നു ഈ വീടുകള്‍ . കേരളത്തിലെ അവശത അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഒരു കൈത്താങ്ങായതിലൂടെ ക്ലേശങ്ങള്‍ നിറഞ്ഞ ശൈശവ ദശയില്‍ അമേരിക്കന്‍ മലയാളി സംഘടന എന്ന നിലയില്‍ ഫോമാ സ്വന്തമായ വ്യക്തിത്വത്തിലേക്ക് ഉയര്‍ന്നു . ഏറെ കൃത്യതയും ഗുണനിലവാരവും ആവശ്യപ്പെടുന്ന സ്വന്തം ബിസിനസ് നായി നല്‍കേണ്ട സമയം പോലും അദ്ദേഹം ഫോമാ യുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വയ്ക്കാറുണ്ട് . പല പദ്ധതികളുടെ നടത്തിപ്പിനായുള്ള സമ്മേളനങ്ങള്‍ക്കും മറ്റുമായി ആവശ്യ മായി വരുന്ന ദീര്‍ഘദൂര യാത്രകളും ഇതില്‍ പെടുന്നു . സാംസ്‌കാരിക രംഗത്തും അദ്ദേഹത്തിന്റെ വിലയേറിയ സേവനം ഫോമായോടോപ്പമുണ്ട് . വിമെന്‍സ് ഫോറം യൂത്ത് ഫെസ്റ്റിവല്‍ എന്നെ പരിപാടികളിലും
ആത്മാര്‍പ്പണത്തോടെ അദ്ദേഹം സഹകരിക്കുന്നു .

ചിലരുണ്ട് ജന്മം കൊണ്ട് തന്നെ കഠിനാധ്വാനികളും മനുഷ്യസ്‌നേഹികളുമായവര്‍, അത്തരം അപൂര്‍വ്വ വ്യക്തിത്വം ആണ് ജോണ്‍ ടൈറ്റസ് . ജീവകാരുണ്യം എന്നും കൈവിളക്കായി കരുതുന്ന , അമേരിക്കന്‍ മലയാളിക്ക് അഭിമാനപൂര്‍വ്വം മാതൃകയാക്കാവുന്ന ഉത്തമ സാമൂഹ്യ പ്രവര്‍ത്തകന്‍ . ഇന്ന് കാണുന്ന ഈ ആര്‍ജ്ജവത്തോടെ, ജനസേവന മനോഭാവത്തോടെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തന രംഗത്ത് മറ്റു സംഘടനകള്‍ക്കെല്ലാം മാതൃകയായി ഫോമാ ആവേശപൂര്‍വ്വം ശക്തമായ നേതൃത്വങ്ങളുമായി മുന്നോട്ടു പോകണം എന്ന് അദ്ദേഹം ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു
കാരുണ്യത്തിന്റെ കൈവിളക്കുമായി ഫോമായുടെ സ്വന്തം ജോണ്‍ ടൈറ്റസ് (ബിന്ദു ടിജി )
Join WhatsApp News
Philanthropist 2019-05-02 12:47:40
St. Luke’s Gospel Chapter 21: 1. Then Jesus looked up and saw the rich putting their gifts into the treasury, 2. and He saw a poorwidow put in two small copper coins 3. “Truly I tell you,” He said, “this poor widow has put in more than all the others.…
യേശു 2019-05-02 13:44:26
മത്തായി അദ്ധ്യായം 6

1 “മനുഷ്യർ കാണേണ്ടതിന്നു നിങ്ങളുടെ നീതിയെ അവരുടെ മുമ്പിൽ ചെയ്യാതിരിപ്പാൻ സൂക്ഷിപ്പിൻ; അല്ലാഞ്ഞാൽ സ്വർഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവിന്റെ പക്കൽ നിങ്ങൾക്കു പ്രതിഫലമില്ല. 
2 ആകയാൽ ഭിക്ഷകൊടുക്കുമ്പോൾ മനുഷ്യരാൽ മാനം ലഭിപ്പാൻ പള്ളികളിലും വീഥികളിലും കപടഭക്തിക്കാർ ചെയ്യുന്നതുപോലെ നിന്റെ മുമ്പിൽ കാഹളം ഊതിക്കരുതു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു 
3 നീയോ ഭിക്ഷകൊടുക്കുമ്പോൾ നിന്റെ ഭിക്ഷ രഹസ്യത്തിലായിരിക്കേണ്ടതിന്നു വലങ്കൈ ചെയ്യുന്നതു എന്തു എന്നു ഇടങ്കൈ അറിയരുതു. 
 
എന്തിന് നിങ്ങൾ ഒരു നല്ല എഴുത്തുകാരിയെ നിങ്ങളുടെ പൊങ്ങച്ചം കാണിക്കാൻ ഉപയോഗിക്കുന്നു .  സ്വന്തം ശബ്ദം ആലേഖനം ചെയത് മരണശേഷം പുറത്തുവിടാൻ സുഹൃത്തിന്റെ കയ്യിൽ കൊടുക്കുന്ന തല തിരിഞ്ഞ മനുഷ്യരെയും നിങ്ങളെയും ഒക്കെ ഒരേ കാളവണ്ടിയിൽ കെട്ടി അടയ്ക്കണം.  സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു  നിങ്ങൾ സ്വർഗ്ഗരാജ്യത്തിന്റെ  പടിവാതിൽ കാണുകില്ല 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക