താന്‍ ഇലക്ഷന്‍ വിജയിക്കാതിരിക്കാന്‍ ഗൂഡാലോചനകള്‍ നടന്നുവെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠന്‍. എന്നാല്‍ പാര്‍ട്ടിക്കുള്ളിലല്ല ഗൂഡാലോചന നടന്നതെന്ന് വി.കെ ശ്രീകണ്ഠന്‍ പറയുന്നു. എന്നാല്‍ ആരാണ് ഗൂഡാലോചനയ്ക്ക് പിന്നിലെന്ന് വെളിപ്പെടുത്താനും തയാറായില്ല. ഫല പ്രഖ്യാപനത്തിന് ശേഷം തെളിവ് സഹികം വിവരങ്ങള്‍ പുറത്തുവിടുമെന്നും തന്‍റേത് വെറും ആരോപണങ്ങളെല്ലാന്നും വി.കെ ശ്രീകണ്ഠന്‍ വ്യക്തമാക്കുന്നു.
യുഡിഎഫും കോണ്‍ഗ്രസും പാലക്കാട്ട് ഒറ്റക്കെട്ടായിട്ടാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ ചില തത്പര കക്ഷികളും രാഷ്ട്രീയ എതിരാളികളും ചേര്‍ന്ന് തന്നെ പരാജയപ്പെടുത്താന്‍ ഗൂഡാലോചന നടത്തി. ഇതിന്‍റെ വ്യക്തമായ വിവരങ്ങള്‍ എന്‍റെ കൈയ്യിലുണ്ട്... വി.കെ ശ്രീകണ്ഠന്‍ പറഞ്ഞു.
നേരത്തെ പാലക്കാട് തിരഞ്ഞെടുപ്പ് പ്രചരണത്തിന് തനിക്ക് കെ.പി.സി.സി ഫണ്ട് നല്‍കിയില്ല എന്ന് വി.കെ ശ്രീകണ്ഠന്‍ ആരോപിച്ചിരുന്നു. എന്നാല്‍ താന്‍ ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ശ്രീകണ്ഠന്‍ വ്യക്തമാക്കി.