Image

പോളിംഗ് ശതമാനം 77.67%. മൂന്നു പതിറ്റാണ്ട് കാലത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്

കല Published on 23 April, 2019
പോളിംഗ് ശതമാനം 77.67%. മൂന്നു പതിറ്റാണ്ട് കാലത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്


2019 ലോക്സഭാ തിരഞ്ഞെടുപ്പ് കേരള ചരിത്രത്തില്‍ ഇടം നേടുക ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനത്തിന്‍റെ പേരിലായിരിക്കും. 77.67 ശതമാനമായിരുന്നു പോളിംഗ്. 2014ലെ ഉയര്‍ന്ന പോളിംഗ് നിരക്കായ 74.02 ശതമാനത്തെയും ഇക്കുറി വോട്ടര്‍മാര്‍ മറികടന്നു. 
അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന 1977ലെ തിരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം എണ്‍പതോളം എത്തിയിരുന്നു. 1989ലെ തിരഞ്ഞെടുപ്പിലും 79 ശതമാനം പോളിംഗ് നടന്നു. ഇതിനു ശേഷം സംസ്ഥാനത്ത് റിക്കോര്‍ഡ് പോളിംഗ് രേഖപ്പെടുത്തുന്ന വര്‍ഷമാണിത്. 
ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളില്‍ ഇക്കുറി പോളിംങ് ശതമാനം വളരെ വര്‍ദ്ധിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 73.37 ശതമാനമായിരുന്നു പോളിങ്. പത്തനംതിട്ടയില്‍ 74.04 ശതമാനം പോളിംഗ് രേഖപ്പെടുത്തി. തൃശ്ശൂരില്‍ 77.49 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടില്‍ പോളിംഗ് എണ്‍പത് ശതമാനം കടന്നു. വയനാടിനൊപ്പം കണ്ണൂരും പോളിംങ് ശതമാനം എണ്‍പത് കടന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക