Image

സംസ്ഥാനത്ത്‌ റെക്കോര്‍ഡ്‌ പോളിംഗ്‌

Published on 23 April, 2019
  സംസ്ഥാനത്ത്‌ റെക്കോര്‍ഡ്‌ പോളിംഗ്‌


തിരുവനന്തപുരം:ലോക്‌സഭ തിരഞ്ഞെടുപ്പില്‍സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും പോളിംഗ്‌ 70% കടന്നു.  അവസാന മണിക്കൂറുകളിലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത്‌ 75.12 ശതമാനം പോളിംഗ്‌ രേഖപ്പെടുത്തിയതായാണ്‌ റിപ്പോര്‍ട്ട്‌.

കനത്ത ചൂടിനെ വകവെക്കാതെ സ്‌ത്രീകള്‍ ഉള്‍പ്പെടെയുളളവരുടെ നീണ്ട നിരയാണ്‌ പല പോളിംഗ്‌ ബൂത്തുകളിലും ദൃശ്യമായത്‌. കൃത്യമായ പോളിംഗ്‌ വിവരങ്ങള്‍ ലഭ്യമാകാന്‍ ഇനിയും സമയം എടുക്കും.

പോളിംഗ്‌ ശതമാനം വര്‍ദ്ധിച്ചതോടെ സ്ഥാനാര്‍ഥികളും മുന്നണികളും ആവേശത്തിലാണ്‌. 14 സീറ്റില്‍ വിജയം യു.ഡി.എഫ്‌ അവകാശപ്പെടുമ്‌ബോള്‍ ചരിത്ര മുന്നേറ്റമാണ്‌ ഇടതുപക്ഷം ചൂണ്ടിക്കാട്ടുന്നത്‌. രണ്ട്‌ മുന്നണികളെയും ഞെട്ടിച്ച്‌ രണ്ട്‌ സ്ഥലത്ത്‌ താമര വിരിയുമെന്ന അവകാശവാദവുമായി ബിജെപിയും രംഗത്തുണ്ട്‌.
അവസാന ഘട്ട പ്രചരണത്തില്‍ മേല്‍ക്കോയ്‌മ ലഭിച്ചതാണ്‌ ഇടതുപക്ഷ പ്രതീക്ഷകള്‍ക്ക്‌ അടിസ്ഥാനം.

കഴിഞ്ഞ തവണത്തെ വോട്ടിംഗ്‌ ശതമാനത്തെ പല മണ്ഡലങ്ങളും മറികടന്നു.
തിരുവനന്തപുരം, ആറ്റിങ്ങല്‍, വയനാട്‌, കണ്ണൂര്‍ എന്നിവയാണ്‌ ഇതില്‍ മുന്നിലുള്ളത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക