Image

ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ഭിന്നത ; ഇംപിച്ച്‌മെന്റ് ഉടനെ വേണ്ടെന്ന്

പി.പി. ചെറിയാന്‍ Published on 23 April, 2019
ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ഭിന്നത ; ഇംപിച്ച്‌മെന്റ് ഉടനെ വേണ്ടെന്ന്
വാഷിങ്ടണ്‍ ഡിസി : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഉടനെ ഇംപീച്ച് ചെയ്യണമെന്ന് യുഎസ് ഹൗസ് മെജോറട്ടി ലീഡര്‍ നാന്‍സി പെലോസി ഉള്‍പ്പെടെയുള്ള നേതാക്കളുടെ നീക്കത്തിനെതിരെ ഡമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളില്‍ ഭിന്നത. തീരുമാനം ഉടനെ വേണ്ടെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

ഏപ്രില്‍ 22 തിങ്കളാഴ്ച വൈകിട്ട് ഡമോക്രാറ്റിക് അംഗങ്ങളുടെ ടെലിഫോണ്‍ കോണ്‍ഫറന്‍സിലാണ് ഇംപിച്ച്‌മെന്റ് തീരുമാനം തള്ളികളഞ്ഞത്. 87 മിനിട്ട് നീണ്ടുനിന്ന കോണ്‍ഫറന്‍സ് കോളില്‍ 170 ഡമോക്രാറ്റിക് യുഎസ് ഹൗസ് മെമ്പര്‍മാര്‍ പങ്കെടുത്തു. ഇന്റലിജന്‍സ് കമ്മിറ്റി ചെയര്‍ ആഡം ഷിഫ്, ഹൗസ് ഓവര്‍ സൈറ്റ് കമ്മിറ്റി ചെയര്‍ എലൈജ കുമ്മിംഗ്‌സ്, ഫിനാന്‍സ് സര്‍വീസസ് കമ്മിറ്റി ചെയറും ട്രംപിന്റെ കടുത്ത എതിരാളിയുമായ മാക്‌സിന്‍ വാട്ടേഴ്‌സ് തുടങ്ങിയ പ്രധാന നേതാക്കളുടെ സാന്നിധ്യത്തിലാണ് സുപ്രധാന തീരുമാനമെടുത്തത്.

നീതി നിഷേധിക്കപ്പെട്ടു എന്ന് തെളിയിക്കപ്പെട്ടാല്‍ ഇംപിച്ച്‌മെന്റ് തികച്ചും ന്യായമാണെന്ന് ന്യുയോര്‍ക്ക് പ്രതിനിധി ജെറി നാ!ഡ്!ലര്‍ (ഹൗസ് ജുഡിഷ്യറി ചെയര്‍മാന്‍) പറഞ്ഞു.

മുള്ളര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം പ്രസിഡന്റ് പദവിക്ക് അനുയോജ്യ മായ പെരുമാറ്റമല്ല ട്രംപില്‍ നിന്നും ഉണ്ടാകുന്നതെന്ന് പെലോസി പരാതിപ്പെട്ടു.

പതിനെട്ടു മാസം നീണ്ടുനിന്ന അന്വേഷണത്തിനൊടുവില്‍ തയ്യാറാക്കിയ മുള്ളര്‍ റിപ്പോര്‍ട്ടില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് ടീം റഷ്യയുമായി നിയമ വിരുദ്ധമായി ഗൂഢാലോചന നടത്തിയതിന് തെളിവുകള്‍ കണ്ടെത്താനായില്ല.

ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ഭിന്നത ; ഇംപിച്ച്‌മെന്റ് ഉടനെ വേണ്ടെന്ന്ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ഭിന്നത ; ഇംപിച്ച്‌മെന്റ് ഉടനെ വേണ്ടെന്ന്ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ഭിന്നത ; ഇംപിച്ച്‌മെന്റ് ഉടനെ വേണ്ടെന്ന്
Join WhatsApp News
Boby Varghese 2019-04-23 12:05:35
Russia, Russia, Russia.
Impeach, impeach, impeach.
Liar, liar, liar
Racist, racist, racist.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക