Image

റവ.ഫിലിപ്പ് ഫിലിപ്പിനു ട്രിനിറ്റി മാര്‍ത്തോമാ ഇടവക യാത്രയപ്പ് നല്‍കി

ജീമോന്‍ റാന്നി Published on 23 April, 2019
റവ.ഫിലിപ്പ് ഫിലിപ്പിനു ട്രിനിറ്റി മാര്‍ത്തോമാ ഇടവക യാത്രയപ്പ് നല്‍കി
ഹൂസ്റ്റണ്‍: ട്രിനിറ്റി മാര്‍ത്തോമാ ഇടവകയുടെ അസി. വികാരിയായി കഴിഞ്ഞ മൂന്നു വര്‍ഷം സ്തുത്യര്‍ഹ സേവനമനുഷ്ഠിച്ചു ഗുജറാത്തിലെ വാപിയിലേക്കു സ്ഥലം മാറി പോകുന്ന റവ. ഫിലിപ്പ് ഫിലിപ്പിനും കുടുംബത്തിനും ഇടവക സമുചിത യാത്രയയപ്പു നല്‍കി.

ഏപ്രില്‍ 14 നു ഞായറാഴ്ച ശുശ്രൂഷാനന്തരം കൂടിയ യാത്രയപ്പ് സമ്മേളനത്തില്‍ വികാരി റവ. ജേക്കബ് പി. തോമസ് അദ്ധ്യഷത വഹിച്ചു. ഫിലിപ്പ് അച്ചന്റെയും കുടുംബത്തിന്റെയും സേവനങ്ങള്‍ മഹത്തരമായിരുന്നെന്നും പ്രത്യേകിച്ച് യുവജനങ്ങളുടെ ഇടയിലുള്ള പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയേണ്ടതാണെന്നും അദ്ധ്യക്ഷ പ്രസംഗത്തില്‍ ജേക്കബ് അച്ചന്‍ സൂചിപ്പിച്ചു.

വൈസ് പ്രസിഡണ്ട് എം. ജോര്‍ജ്കുട്ടി പ്രാരംഭ പ്രാര്‍ത്ഥന നടത്തി. സഭാ പ്രധിനിധി മണ്ഡലാംഗം ഷാജന്‍ ജോര്‍ജ് സ്വാഗതമാശംസിച്ചു.

ഇടവക സെക്രട്ടറി ജോജി ജേക്കബ് ഇടവകയുടെ യാത്രാമംഗളങ്ങള്‍ നേര്‍ന്നു ആശംസകള്‍ അറിയിച്ചു. ട്രിനിറ്റിയുടെ ഇടവകയുടെ വളര്‍ച്ചയ്ക്കും വിവിധ സംഘടനകളില്‍ കൂടി അച്ചനും കുടുംബവും ചെയ്ത സേവനങ്ങളെ പ്രകീര്‍ത്തിച്ചു സംസാരിച്ചു. അതോടൊപ്പം തന്നെ ഹൂസ്റ്റണിലെ എക്യൂമെനിക്കല്‍ സമൂഹത്തിനും അച്ചന്റേയും കൊച്ചമ്മയുടയും സേവനങ്ങള്‍ വിലപ്പെട്ടതായിരുന്നുവന്നു ജോജി ഓര്‍പ്പിച്ചു. ഹാര്‍വി യുടെ ദുരന്തം
ഹൂസ്റ്റന്‍ നഗരത്തെ ഉലച്ചപ്പോള്‍ അച്ചനും കൊച്ചമ്മയും അനേകര്‍ക്ക് ആശ്വാസദായകരാ യി മാറിയത് എടുത്തു പറഞ്ഞു,

കഴിഞ്ഞ വര്‍ഷം രൂപം കൊണ്ട നോര്‍ത്ത് ഹൂസ്റ്റണ്‍ സെന്റ് തോമസ് കോണ്‍ഗ്രിഗേഷന്‍ വികാരിയായും ഫിലിപ്പ് അച്ചന്‍ സേവനം അനുഷ്ഠിച്ചു.

മലയാളം ഇംഗ്ലീഷ് ഗായകസംഘങ്ങളുടെയും, യൂത്ത് ഫെല്ലോഷിപ്പ്, സണ്‍ഡേ സ്‌കൂള്‍ എന്നീ സംഘടനകള്‍ ആലപിച്ച പ്രത്യേക യാത്രാ മംഗള ഗാനങ്ങള്‍ സമ്മേളനത്തിനു മാറ്റ് കൂട്ടി. ഇടവക ട്രസ്റ്റിമാരായ ഏ ബ്രഹാം ജോസഫ് ( ജോസ്), പുളിന്തിട്ട സി. ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് ഇടവകയുടെ ഉപഹാരങ്ങള്‍ നല്‍കി.

റവ. ഫിലിപ്പ് ഫിലിപ്പും ജിന്‍സി കൊച്ചമ്മയും ഇടവക നല്‍കിയ ഹൃദ്യമായ യാത്രയപ്പിനു ഉചിതമായ മറുപടി നല്‍കി സംസാരിച്ചു. നാളിതു വരെ കരുതിയ ഇടവക ജനങ്ങളുടെ പ്രാര്‍ത്ഥന ഇനിയും ഉണ്ടാകണമെന്ന് അവര്‍ പറഞ്ഞു. നല്ല ഒരു ഗായിക കൂടിയായ ജിന്‍സി കൊച്ചമ്മ മനോഹരമായ ഒരു ഗാനമാലപിച്ചപ്പോള്‍ പങ്കെടുത്തവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു.

ഭദ്രാസന അസംബ്ലി അംഗം തോമസ് മാത്യു ( ജീമോന്‍) നന്ദി പ്രകാശിപ്പിച്ചു. ജോണ്‍ ഫിലിപ്പിന്റെ പ്രാര്‍ത്ഥനയോടെ സമ്മേളനം അവസാനിച്ചു.

റവ.ഫിലിപ്പ് ഫിലിപ്പിനു ട്രിനിറ്റി മാര്‍ത്തോമാ ഇടവക യാത്രയപ്പ് നല്‍കി
റവ.ഫിലിപ്പ് ഫിലിപ്പിനു ട്രിനിറ്റി മാര്‍ത്തോമാ ഇടവക യാത്രയപ്പ് നല്‍കി
റവ.ഫിലിപ്പ് ഫിലിപ്പിനു ട്രിനിറ്റി മാര്‍ത്തോമാ ഇടവക യാത്രയപ്പ് നല്‍കി
റവ.ഫിലിപ്പ് ഫിലിപ്പിനു ട്രിനിറ്റി മാര്‍ത്തോമാ ഇടവക യാത്രയപ്പ് നല്‍കി
റവ.ഫിലിപ്പ് ഫിലിപ്പിനു ട്രിനിറ്റി മാര്‍ത്തോമാ ഇടവക യാത്രയപ്പ് നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക