Image

ഇന്ത്യക്കിപ്പോള്‍ പൊരുതേണ്ടിവന്നിരിക്കുന്നത് ഇന്ത്യയോടുതന്നെയാണ് (ഗീത രാജീവ്)

Published on 21 April, 2019
ഇന്ത്യക്കിപ്പോള്‍ പൊരുതേണ്ടിവന്നിരിക്കുന്നത് ഇന്ത്യയോടുതന്നെയാണ് (ഗീത രാജീവ്)
ഗാന്ധിയുടെ മരണശേഷം കുരുക്ഷേത്ര യുദ്ധത്തില്‍ പിടഞ്ഞുവീണ കര്‍ണ്ണനെ പോലെ വികാര ഭരിതനായി നിന്ന നെഹ്രു വിനോട് ആന്‍ഡ്രെ മാല്‍റൊ ചോദിച്ചു , സ്വാതന്ത്ര്യ ലബ്ധിക്കുശേഷ0 ഉണ്ടായിട്ടുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്‌നമേതാണ് ? ''നെഹ്രു പറഞ്ഞു നീതിനിഷ്ഠമായ മാര്‍ഗ്ഗത്തില്‍ കൂടി നീതി നിഷ്ഠമായ ഒരുരാജ്യത്തെ വളര്‍ത്തിയെടുക്കുവാന്‍ കഴിയുകയില്ല എന്നതുതന്നെ . മതത്തില്‍ അധിഷ്ഠിത മായ ഒരു രാജ്യത്ത് ഒരു മതേതര ജനതയെ ഉണ്ടാക്കി യെടുക്കുവാന്‍ കഴിയുമെന്നുള്ള മോഹം ഞാന്‍ അവസാനിപ്പിച്ചു . ''
ഗാന്ധിജി വാരിയെടുത്ത ഒരുപിടി ഉപ്പ് സ്‌നേഹശാലികളായ ഭാരതീയരുടെ ഹൃദയത്തില്‍ ഇന്നും നന്ദി യോടെ സ്മരിക്കുന്നു . ഒരു ഇoഗ്ലീഷുകാരനെപോലും ക്ഷതമേല്‍പ്പില്ല . ഒരു വൃദ്ധന്‍ പട്ടിണി കിടന്നു മരിക്കാന്‍ തയ്യാറായി നില്ക്കുന്നത് കണ്ടപ്പോള്‍ ഇoഗ്ലീഷുകാരന്റെ അഭിമാനത്തിന് യോജിച്ചതല്ലാത്തതുകൊണ്ട് അവര്‍ ഇന്ത്യ വിട്ട് ഓടിപോയി . യൂറോപ്പ്യന്‍ ജനതയുടെ ഹൃദയത്തില്‍ ഗാന്ധിജി സര്‍വ്വപുജിതനായ മഹാനായി തന്നേ നിലകൊള്ളുന്നു . വാളെടുക്കാത്ത പോരാളി ...രക്തം ചിംന്താത്ത സേനാനി .... !

ഇന്ന് ജനകീയ സമരത്തിനു വേണ്ടി മുണ്ടു മുറുക്കിയുടുത്തു വന്നിരിക്കുന്നവര്‍ കൊതിക്കുന്നത് എവിടെയാണ് ഞാനെന്റെ പദവി ഉറപ്പിക്കുക എന്നാണ് . നില്‍ക്കുന്നിടം കുളം തോണ്ടി പൊട്ടകിണറ്റില്‍ വീണ തവളയെ പോലെ മറ്റൊന്നിലേക്ക് ചാടുന്നു . ആളാം പ്രതി പാര്‍ട്ടി രൂപീകരിക്കുന്നു . അവര്‍ക്കുവേണ്ടി മാത്രം അണികളെ പാകപ്പെടുത്തുന്നു .....

'അസ്പൃശ്യരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ലങ്കില്‍ തന്റെ മരണം വരെ ഉപവസിക്കുമെന്നു പറഞ്ഞ ഗാന്ധി ഇപ്പോള്‍ എവിടെയുണ്ട് ..??'

'ഞാന്‍ എന്റെ അനുപമനായ ഗുരു ദേവന്റെ ജീവിതം ജീവിക്കട്ടെ . അതിനെ വ്യാഖ്യാനിക്കുന്ന ജോലി മറ്റുള്ളവരുടേതാവട്ടെ '' എന്നുപറഞ്ഞ നെഹ്റു ഇപ്പോള്‍ എവിടെയുണ്ട് ...??
സര്‍വ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ ' എന്നു പറഞ്ഞ മാക്‌സിപ്പോള്‍ എവിടെയാണ് ..?? തൊഴിലാളികളെല്ലാം മുതലാളി യായത് ഓന്‍ അറിഞ്ഞിട്ടുണ്ടാവുമോ ..??

ഭരണപക്ഷത്തേക്കാള്‍ മേലെയാണ് പ്രതിപക്ഷം എന്നത്രേ ഗാന്ധി യുടെ വാദം . ദോഷം പറയരുതല്ലോ , കേരളത്തില്‍ ഒരു പ്രതിപക്ഷമുണ്ടന്ന്‌നും കോണ്‍ഗ്രസ് പാര്‍ട്ടി യുണ്ടന്നും തോന്നിതുടങ്ങിയത് രാഹുലും പ്രിയങ്കയും വയനാട്ടില്‍ വന്നപ്പോഴാണ് ....

'ഇന്ത്യക്കിപ്പോള്‍ പൊരുതേണ്ടിവന്നിരിക്കുന്നത് ഇന്ത്യയോടുതന്നെയാണ് .... അറച്ചുനിന്നിട്ടുകാര്യമില്ല പൊരുതുക അത്രതന്നെ ...
'ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സ്വോദരത്യേന വാഴുന്ന
മാതൃകാസ്ഥാനമായി , സാക്ഷര കേരളം മാറട്ടെ എന്ന ആശoസയോടെ ...
ഇന്ത്യക്കിപ്പോള്‍ പൊരുതേണ്ടിവന്നിരിക്കുന്നത് ഇന്ത്യയോടുതന്നെയാണ് (ഗീത രാജീവ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക