Image

കേരളത്തില്‍ ആരു ജയിക്കും, ദൈവത്തിനറിയാം. നീര്‍ക്കോലികള്‍ അത്താഴം മുടക്കും (കുര്യന്‍ പാമ്പാടി)

Published on 20 April, 2019
കേരളത്തില്‍ ആരു  ജയിക്കും, ദൈവത്തിനറിയാം. നീര്‍ക്കോലികള്‍ അത്താഴം മുടക്കും (കുര്യന്‍ പാമ്പാടി)
കുരുത്തോല  പെരുനാളിനു കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചെരി എറണാകുളത്ത് പ്രസംഗിച്ചു തെര ഞ്ഞെടുപ്പില്‍ നന്മ നിറഞ്ഞവര്‍  ജയിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്ന് .  സഭ ഇത്തവണ  സമദൂരം പാലിക്കുമെന്ന്  ലത്തീന്‍ ആര്‍ച്ച്ബിഷപ് ആര്‍ച്ച്ബിഷപ് സൂസപാക്യം  തിരുവനതപുരത്ത് പറഞ്ഞു.  ചങ്ങനാശ്ശേരിയില്‍ എന്‍എസ്എസ്  ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും ഉറപ്പിച്ചു ഇത്തവണയും  സമദൂരം തന്നെ.

ഇരുപതു ലോക്  സഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസും സിപിഎമ്മും എന്‍ഡിഎയും മുഖാമുഖം  എതിരിടുന്നത് ഇതാദ്യമായതിനാലും പലയിടത്തും തീ പാറുന്ന പോരാട്ടം ഉറപ്പായതിനാലും നന്മ നിറഞ്ഞവര്‍  ജയിക്കട്ടെ എന്ന നിസംഗത പുലര്‍ത്താന്‍  സഭ നിര്ബന്ധിതമായതാണ് . കുറ്റപത്രം കൊടുത്ത സ്ഥിതിക്ക് ബിഷപ് ഫ്രാങ്കോയുടെ കൂടെ നിന്നിട്ടു കാര്യമില്ല. എങ്കിലും മതാന്ധരായ  ചിലര്‍ ആര്‍ഷഭാരതത്തെ  ഫാസിസത്തിലേക്കും സര്‍വാധിപത്യത്തിലേക്കും നയിക്കുന്നതിനെതിരെ ശബ്ദം ഉയര്‍ത്താനുള്ള ചരിത്രപരമായ ദൗത്യം സഭ കളഞ്ഞു കുളിക്കയാണെന്നു ബുദ്ധിമതികള്‍ വിമര്‍ശിക്കുന്നു.
  
''ഞാന്‍  വീണ്ടും വരും എന്റെ സ്വന്തം കാറില്‍,'' എന്ന് ചാലക്കുടിയില്‍ ചെങ്കൊടി വാരിപ്പുതച്ച  ഇന്നസെന്റ്  സ്വതസിദ്ധമായ നര്‍മ്മത്തില്‍ ചാലിച്ച് പ്രസംഗിച്ചപ്പോള്‍ തൊട്ടടുത്ത  തട്ടകമായ  തൃശൂരില്‍ വെടിപൊട്ടുന്ന ശബ്ദത്തില്‍ സുരേഷ് ഗോപി ആക്രോശിച്ചു ''വിടമാട്ടേന്‍, ഞാന്‍ വിടമാട്ടേന്‍. ഇതേ സുരേഷ് ഗോപി ചങ്ങനാശേരിയില്‍ ചെന്ന് മുമ്പൊരിക്കല്‍ തന്നെ പടിയടച്ച്  പുറത്തക്കിയ ജി. സുകുമാരന്‍ നായരുടെ സവിധത്തില്‍ മുട്ടുകുത്തി.

എല്ലാം രാഷ്ട്രീയമാണ്. പക്ഷെ ഇത്തവണ രാഷ് ട്രീയം മാത്രല്ലല്ലോ വിശ്വാസങ്ങളും വിശ്വാസ പ്രമാണങ്ങളും ഒക്കെ തുലാഭാരം  നടത്തേണ്ടി  വരുന്നു. ''കേരളത്തില്‍ ഈശ്വരനാമം ചൊല്ലിയാലുടന്‍  അറസ്‌റ് ചെയ്യുന്നു,"'എന്നു വരെ പരസ്യമായി പറയാന്‍  തിരുവന്തപുരത്ത്  നരേന്ദ്ര മോദിക്ക് ഒരു നാണവും തോന്നിയില്ല. ഒന്നുകില്ലെങ്കിലും അങ്ങേരു ഇന്ത്യയുടെ പ്രധാന മന്ത്രിയല്ലേ?

ഈശ്വരന്റെ പേരില്‍ പ്രധാനമായും അയ്യപ്പന്റെ പേരില്‍ വോട്ടു ചോദിക്കരുതെന്നു തെരെഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാ റാം മീണ ആവര്‍ത്തിച്ച്  ആവശ്യപ്പെടുന്നെണ്ടെങ്കിലും അതാണല്ലോ നടക്കുന്നത്. എന്ത് വന്നാലും .ശബരിമലയില്‍ ആര്‍എസ്എസ്  കുപ്പായമിട്ട ബിജെപിക്കാരും കാഷായ വസ്ത്രം ധരിച്ച വിശ്വാസ സംരക്ഷണ സമിതിക്കാരും എല്ലാം ''സ്വാമിയേ അയ്യപ്പോ, സ്വാമി ശരണം അയ്യപ്പ ശരണം' 'എന്ന് പകലും രാവും പാടുന്നത് വോട്ടിനു വേണ്ടിയാണെന്ന് വ്യക്തമല്ലേ?

മുഖ്യമന്ത്രി പിണറായിയുടെ പ്രസംഗം നടക്കുന്നിടത്തേക്കും അവര്‍ മൈക്ക് തിരിച്ചുവച്ചുസ്വാമി ശരണം അയ്യപ്പ ശരണം, സ്വാമിയേ അയ്യപ്പോ.'' ഒരിക്കല്‍ അതിരാവിലെ മുഖ്യമന്ത്രി നായനാരുടെ കയ്യൂരെ വീട്ടില്‍ എത്തിയപ്പോള്‍ തൊട്ടെതിര്‍വശത്തെ  ക്ഷേത്രത്തില്‍ നിന്ന് വെങ്കടേശ്വര  സുപ്രഭാതം  ഒഴുകുന്നു.  ശാന്തമായിരുന്നു വായിക്കാനും എഴുതാനുമാണ്   വീട് വച്ചതെന്ന് മുഖ്യമന്ത്രി  പറയുമായിരുന്നു. ഈ ഭക്തിഭ്രാന്തു തടഞ്ഞു കൂടെ എന്ന ചോദ്യത്തിന് ശാരദ ടീച്ച നല്‍കിയ മറുപടി മറക്കാനാവില്ല. പാടില്ല, പാടില്ല. മതവികാരം വ്രണപ്പെടുത്തുന്നതൊന്നും ചെയ്തു കൂടാ ശാരദേ എന്ന് സഖാവ് എപ്പോഴും പറയും..

അങ്ങനെയുള്ള മുഖ്യമന്ത്രിമാര്‍ ഭരിച്ച കേരളത്തിലാണ് ഈ അസഹിഷ്ണുത പടരുന്നത്! ലജ്ജ തോന്നുന്നു.

ജയിക്കില്ലെന്ന് ഉറപ്പായിട്ടും എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ പലയിടത്തും പണം വാരിക്കോരി പ്രചാരണം നടത്തുന്നു. ഉദാഹരണത്തിന് കോട്ടയം. ഗ്രാസ്‌റൂട് ലെവലില്‍ വോട്ടുബാങ്കുള്ള എല്‍ഡിഎഫിലെ വിഎന്‍ വാസവനും യുഡിഎഫിലെ തോമസ് ചാഴിക്കാടനും തമ്മിലാണ് യഥാര്‍ഥ മത്സരം. നടുവിലുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി  പിസി തോമസിന് ജയിക്കില്ലെന്നു അറിയാമെങ്കിലും ഒരാളെ തോല്‍പ്പിക്കാനറിയാം എന്നതാണ് സ്ഥിതി. കുറെ വോട്ടു പിടിച്ചാല്‍  ചാഴിക്കാടന് നഷ്ടം വരും,  വാസവന്‍ ജയിക്കും. ജയിച്ചാലുടന്‍ റബറിനു കിലോക്ക് 200 രൂപയാക്കും എന്നാണ് പിസിയുടെ പരസ്യം. സ്വന്തം ചാച്ചന്‍ പിടി ചാക്കോ പോലും പറയാന്‍ ഇടയില്ലാത്ത കുറുപ്പിന്റെ ഉറപ്പ്! 

എറണാകുളത്തും സ്ഥിതി  തഥൈവ. വിവരവും വിദ്യാഭ്യാസവുമുള്ളവര്‍ എനിക്ക് വോട്ടു ചെയ്യുമെന്നൊക്കെ അല്‍ഫോണ്‍സ് കണ്ണന്താനം വീമ്പിളക്കുന്നുണ്ടെകിലും  ടൂറിസം മന്ത്രി എന്ന നിലയില്‍  ഞാന്‍ കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഒരുകോടി മുപ്പത്താറുലക്ഷം പുതിയ തൊഴിലുകള്‍ സൃഷ്ടിച്ചു എന്ന അവകാശ വാദം വെറും വീരവാദമായേ  തോന്നൂ.  ജോഗിങ് ഷോട്‌സ് ധരിച്ചുള്ള അദ്ദേഹത്തിന്റെ എല്ലാ വെളുപ്പിനുമുള്ള  ഓട്ടം ഒരു ജോക്കായി കലാശിക്കും.  നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും. അല്‍ഫോന്‍സ് പിടിക്കുന്ന ഓരോ വോട്ടും ഹൈബി ഈഡന് ദോഷമാകും. പി. രാജീവിന്റെ ഇടത്ത് കോട്ടയില്‍ നിന്നു പൊഴിഞ്ഞു പോക്ക് അസാധ്യം. 

തിരുവന്തപുരത്തു തരൂരിനും കുമ്മനത്തിനും ഇടയില്‍കിടന്നു  ചോരകുടിക്കാന്‍ ശ്രമിക്കുന്ന  സി. ദിവാകരനും ഇതേ ചെയ്യാന്‍ കഴിയൂ. ദിവാകരന്‍ പിടിക്കുന്ന ഓരോവോട്ടും തരൂരിന് ദോഷം ചെയ്യും. തുലാഭാര ത്രാസില്‍ നിന്നു നിലംപതിച് തലയില്‍  പതിനൊന്നു സ്റ്റിച്ച് ഇട്ടാലും തരൂരിന് പോകാനുള്ളത് പോകും. അംബാസഡര്‍ ആയിരുന്ന, ഏഷ്യാനെറ്റിലും മറ്റും  ടോക് ഷോ നടത്തിയ ടിപി  ശ്രീനിവാസന്‍ കാലു മാറി സ്‌റ്റേജില്‍ കയറി കുമ്മനം തനിത്തങ്കമാണെന്നു പ്രഖ്യാപിച്ചതു കൊണ്ട് തരൂരിന് ഒരു ദോഷവും വരില്ല. ദോഷം ശ്രീനിവാസന് മാത്രം.

അതിലും ദോഷം ആലപ്പുഴയില്‍ എന്‍ഡിഎ കുപ്പായമിട്ട  ഡോ. കെ.എസ്  രാധാകൃഷ്ണനാണ്. സമൂഹത്തിന്റെ താഴെക്കിടയില്‍ നിന്ന് പ്രൊഫസറും വൈസ് ചാന്‍സലറും പിഎസ്‌സി ചെയര്‍മാനുമൊക്കെയായി വളര്‍ന്ന രാധാകൃഷ്ണന്‍ കേരളത്തിലെ ഉല്‍പ്പതൃഷ്ണുക്കള്‍ക്കിടയില്‍ കെട്ടിപ്പടുത്ത ആരാധനയുടെ കോട്ട ഒരു കുത്ത് ചീട്ടുപോലെ വീണിതല്ലോ കിടക്കുന്നു ധരണിയില്‍! കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാനോ സിപിഎമ്മിലെ എ എം ആരിഫിനോ ആര്‍ക്കാണ് നഷ്ടം  എന്നു  പറയാന്‍ വരട്ടെ.

വരുന്നത് വരട്ടെ അല്പം പേരെങ്കിലും കിട്ടുമല്ലോ എന്നു മോഹിച്ച് വയനാട്ടില്‍ കയറി നില്‍ക്കുന്ന തുഷാര്‍ വെള്ളാപ്പള്ളിക്കു ആ നിലക്കു കാര്യമായ നേട്ടം ഒന്നും കിട്ടിയില്ല എന്നതാണ് വാസ്തവം. സിപിഐ  സ്ഥാനാര്‍ഥി പിപി സുനീറിന്റെ ഒപ്പമെങ്കിലും എത്താന്‍ വെള്ളാപ്പള്ളി പലവുരു വെള്ളം  കുടിച്ചു. പോരാ, .കൂടുതല്‍ ഓടി വിയര്‍ക്കണം. കുറേക്കാലം കൂടി ജീവിക്കാന്‍ അത് സഹായിക്കും

മുപ്പത്തി മുക്കോടി ദൈവങ്ങളുടെ നാടാണ് വയനാട്. രാമായണവുമായി ബന്ധപ്പെട്ട മുപ്പതു സ്ഥലനാമങ്ങള്‍ അവിടെയുണ്ട്.  (വാല്‍മീകി) ആശ്രമംകൊല്ലി, രാമലക്ഷണന്മാര്‍ താടകയേ നേരിട്ട അമ്പുകുത്തിമല, പൊന്‍കുഴി, രാംപള്ളി സീതാമൗണ്ട്, ജടയറ്റകാവ് എന്നിങ്ങനെ. അതു കൊണ്ടു തന്നെയാണ് രാഹുല്‍ ഗാന്ധി തിരുനെല്ലിയില്‍ പിതൃതര്‍പ്പണം ചെയ്തു അവിടെ തടിച്ചുകൂടിയ ആദിവാസികളെയും നാട്ടുകാരെയും ഒരുപോലെ വിസ്മയിപ്പിചച്ചത് . അവിടെപ്പോയി തര്‍പ്പണം നടത്താന്‍ വെള്ളാപ്പള്ളിക്കോ സുനീറിനോ തോന്നാതിരുന്ന എന്താണോ? നല്ലൊരു ഫോട്ടോ ഓപ്  കളഞ്ഞു കുളിച്ചു.

''എന്റെ ഏട്ടന്‍ സ്വന്തം മുറിയില്‍ പത്തേ പത്തു വസ്തുക്കളെ സൂക്ഷിക്കൂ എന്ന് പ്രതിജ്ഞ എടുത്ത ആളാണ്. അതുപോലെ നിങ്ങളെയും അദ്ദേഹം പൊന്നുപോലെ സൂക്ഷിക്കും," ശനിയാഴ്ച്ച മാനന്തവാടിയില്‍ പ്രിയങ്ക ഗാന്ധി ഉദ്‌ഘോഷിച്ചു. ഹര്‍ഷാരവത്തോടെയാണ് ജനം അത് കേട്ടുനിന്നത്.
കഴിഞ്ഞ തവണ മുന്‍ മന്ത്രി പികെ ജയലക്ഷ്മിയെ തഴഞ്ഞ കുറിച്യര്‍ അവരെ കെട്ടിപ്പിടിച്ച് തിരികെ വിളിക്കുമെന്നാണ് തോന്നുന്നത്.
കേരളത്തില്‍ ആരു  ജയിക്കും, ദൈവത്തിനറിയാം. നീര്‍ക്കോലികള്‍ അത്താഴം മുടക്കും (കുര്യന്‍ പാമ്പാടി)കേരളത്തില്‍ ആരു  ജയിക്കും, ദൈവത്തിനറിയാം. നീര്‍ക്കോലികള്‍ അത്താഴം മുടക്കും (കുര്യന്‍ പാമ്പാടി)കേരളത്തില്‍ ആരു  ജയിക്കും, ദൈവത്തിനറിയാം. നീര്‍ക്കോലികള്‍ അത്താഴം മുടക്കും (കുര്യന്‍ പാമ്പാടി)കേരളത്തില്‍ ആരു  ജയിക്കും, ദൈവത്തിനറിയാം. നീര്‍ക്കോലികള്‍ അത്താഴം മുടക്കും (കുര്യന്‍ പാമ്പാടി)കേരളത്തില്‍ ആരു  ജയിക്കും, ദൈവത്തിനറിയാം. നീര്‍ക്കോലികള്‍ അത്താഴം മുടക്കും (കുര്യന്‍ പാമ്പാടി)കേരളത്തില്‍ ആരു  ജയിക്കും, ദൈവത്തിനറിയാം. നീര്‍ക്കോലികള്‍ അത്താഴം മുടക്കും (കുര്യന്‍ പാമ്പാടി)കേരളത്തില്‍ ആരു  ജയിക്കും, ദൈവത്തിനറിയാം. നീര്‍ക്കോലികള്‍ അത്താഴം മുടക്കും (കുര്യന്‍ പാമ്പാടി)കേരളത്തില്‍ ആരു  ജയിക്കും, ദൈവത്തിനറിയാം. നീര്‍ക്കോലികള്‍ അത്താഴം മുടക്കും (കുര്യന്‍ പാമ്പാടി)കേരളത്തില്‍ ആരു  ജയിക്കും, ദൈവത്തിനറിയാം. നീര്‍ക്കോലികള്‍ അത്താഴം മുടക്കും (കുര്യന്‍ പാമ്പാടി)കേരളത്തില്‍ ആരു  ജയിക്കും, ദൈവത്തിനറിയാം. നീര്‍ക്കോലികള്‍ അത്താഴം മുടക്കും (കുര്യന്‍ പാമ്പാടി)
Join WhatsApp News
Mallu 2019-04-20 14:14:18
സുരേഷ് ഗോപിയോ കുമ്മനമോ മോശം സ്ഥാനാര്‍ഥികളല്ല. പക്ഷെ അവര്‍ പ്രതിനിധീകരിക്കുന്നത് നീചമായ രാഷ്ട്രീയശയങ്ങളെയാണ്. അതിനാല്‍ അവരെ തോല്പ്പിക്കണം. ഇന്ത്യയെ മതത്തിന്റെ പേരില്‍ വിഭജിച്ച്, ന്യുന പക്ഷങ്ങളെ രണ്ടാം തരം പൗരന്മാരാക്കി, അക്രമത്തിന്റെ മര്‍ഗത്തിലൂടെ ഭരണം നടത്താന്‍ ശ്രമിക്കുന്ന ഒരു കക്ഷിക്കു വോട്ട് ചെയ്യണമെന്നോ?
മോഡിയെ പോലെ വിദ്യാഭ്യാസമില്ലാത്ത (അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് എവിടേ) കാട്ടിക്കൂട്ടിയ തുഗ്ലക്ക് മോഡല്‍ നോട്ട് പിന്വലിക്കല്‍ നാം കണ്ടു. ഇനി ജയിച്ചാല്‍ അതിനേക്കാള്‍ വലിയ തുഗ്ലക്ക് പരിപാടികള്‍ പ്രതീക്ഷിക്കാം. അതു താങ്ങാന്‍ രാജ്യത്തിനാകുമോ?
മുസ്ലിം ലീഗ് മതാടിസ്ഥാനത്തിലുള്ള പാര്‍ട്ടിയാണ്. പക്ഷെ അവര്‍ മറ്റുള്ളവരെ ആക്രമിക്കണമെന്നോ ഇസ്ലാമിക രാജ്യം കൊണ്ടു വരണമെന്നോ ഒന്നും പറഞ്ഞു കേട്ടിട്ടില്ല. ആകെ അധികാരത്തില്‍ വരണമെന്നും അതുപയോഗിച്ച് പുട്ടടിക്കണമെന്നും (ബിരിയാണി)മാത്രമാണു അവരുടെ ചിന്ത.
Anti BJP 2019-04-20 16:16:59
Tp sreenivasan supporting bjp.  Note the point
josecheripuram 2019-04-21 20:08:58
Look at the faces of the persons carry the palms,They look like they come from a burial,Palm Sunday  was a euphoric day.Why Christians never optimistic?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക