Image

കല്ലറ ക്‌നാനായ കത്തോലിക്ക പഴയപള്ളിയില്‍ പുതുഞായറാഴ്ച്ച തിരുനാള്‍ മഹാമഹം

സാബു തോമസ് Published on 20 April, 2019
കല്ലറ ക്‌നാനായ കത്തോലിക്ക പഴയപള്ളിയില്‍   പുതുഞായറാഴ്ച്ച  തിരുനാള്‍ മഹാമഹം
കോട്ടയം അതിരൂപതയിലെ അതിപുരാതന ദേവാലയങ്ങളിലൊന്നായ  കല്ലറ  പഴയപള്ളിയിലെ  പുതുഞായറാഴ്ച്ച തിരുനാള്‍  ഈ വര്‍ഷം ഏപ്രില്‍ 22 ന് ആരംഭിച്ചു ഏപ്രില്‍ 28 ഞായറാഴ്ചയോടെ സമാപിക്കുന്നു. ഏപ്രില്‍ 22 തിങ്കളാഴ്ച  രാവിലെ 6 .30 ന്  ഉഴവൂര്‍ ഫൊറോനാ വികാരി ഫാദര്‍ തോമസ് പ്രാലേല്‍ നയിക്കുന്ന വിശുദ്ധ കുര്‍ബാന  .ചൊവ്വാഴ്ച രാവിലെ കാരിത്താസ്  അസി.ഡയറക്ടര്‍  റെവ . ഡോക്ടര്‍ ബിനു കുന്നത്ത്  നേതൃത്യത്തില്‍  വിശുദ്ധ കുര്‍ബാന ഏപ്രില്‍ 24 ബുധനാഴ്ച വടവാതൂര്‍ സെമിനാരി പ്രൊക്യൂറേറ്റര്‍ റെവ. ഡോക്ടര്‍ തോമസ് പുതിയകുന്നേല്‍   നയിക്കുന്ന വിശുദ്ധ കുര്‍ബാന. ഏപ്രില്‍  25  ന്  കൊടിയേറ്റ് വികാരി ഫാദര്‍  മാലിത്തുരുത്തേല്‍ . തുടര്‍ന്ന് വൈകിട്ട് മെഴുകുതിരി പ്രദിക്ഷണം തുടര്‍ന്ന് തിരുനാള്‍ സന്ദേശം ഫാദര്‍ അലക്‌സ് ആക്കപ്പറമ്പില്‍, കോട്ടയം അതിരൂപത പ്രൊക്യൂറേറ്റര്‍. ഏപ്രില്‍ 26 വെള്ളിയാഴ്ച രാവിലെ 6 .30 ന് ആഘോഷപൂര്‍വ്വകമായ സുറിയാനി കുര്‍ബാന  കുമരകം വള്ളാറ പള്ളി വികാര ഫാദര്‍ ജെയിംസ് പൊങ്ങാനായില്‍. വൈകുന്നേരം പെരുംതുരുത്തില്‍ നിന്നുള്ള ഭക്തിനിര്‍ഭരമായ പ്രദിക്ഷണം തുടര്‍ന്ന് വചനസന്ദേശം മാര്‍. തോമസ് തറയില്‍  ചങ്ങനാശേരി അതിരൂപത സഹായമെത്രന്‍ .ഏപ്രില്‍ 27 ശനി രാവിലെ 7 മണിക്ക്  കുട്ടികളുടെ അദ്ധ്യാകുര്‍ബാന സ്വികരണവും കോട്ടയം അതിരൂപത മെത്രപൊലീത്ത മാര്‍ .മാത്യു മൂലക്കാട്ട് നയിക്കുന്ന പൊന്തിപ്പിക്കല്‍ കുര്‍ബാനയും. വൈകുന്നേരം കല്ലറ കിഴക്കേ കുരിശുപള്ളിയില്‍ നിന്നുള്ള പ്രദിക്ഷണം  തുടര്‍ന്ന് തിരുനാള്‍ സന്ദേശം കല്ലറ പുത്തന്‍പള്ളി വികാരി ഫാദര്‍ ഷാജി മുകളേല്‍. ഏപ്രില്‍ 28 ഞായറാഴ്ച  രാവിലെ 9 .45 ന് ആഘോഷപൂര്‍വ്വകമായ പുതുഞായര്‍ തിരുനാള്‍ കുര്‍ബാന ഇരവിമംഗലം വികാരി ഫാദര്‍ ഫിലിപ്പ് രാമച്ചനാട്ട് .തുടര്‍ന്ന് തിരുനാള്‍ സന്ദേശം കത്തീട്രല്‍ പള്ളി വികാരി ഫാദര്‍ ജോണ്‍ ചേന്നംകുഴി. വൈകിട്ട് 7 മണിക്ക്  മുവാറ്റുപുഴ  ANGEL VOICE മെഗാഷോ. പുതുഞായര്‍ തിരുനാളില്‍ പങ്കെടുത്തു അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ കല്ലറ പള്ളിയിലേക്ക്  സ്‌നേഹപൂര്‍വം  ക്ഷണിക്കുന്നു. ക്‌നാനായ വോയ്‌സിലും KV TV യിലും തിരുനാളിന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.

കല്ലറ ക്‌നാനായ കത്തോലിക്ക പഴയപള്ളിയില്‍   പുതുഞായറാഴ്ച്ച  തിരുനാള്‍ മഹാമഹം
St.Thomas Knanaya Catholic Church Kallara
കല്ലറ ക്‌നാനായ കത്തോലിക്ക പഴയപള്ളിയില്‍   പുതുഞായറാഴ്ച്ച  തിരുനാള്‍ മഹാമഹം
Fr.Malithuruthel Jacob
കല്ലറ ക്‌നാനായ കത്തോലിക്ക പഴയപള്ളിയില്‍   പുതുഞായറാഴ്ച്ച  തിരുനാള്‍ മഹാമഹം
Mar-Mathew-Moolakkatt
കല്ലറ ക്‌നാനായ കത്തോലിക്ക പഴയപള്ളിയില്‍   പുതുഞായറാഴ്ച്ച  തിരുനാള്‍ മഹാമഹം
tharayil
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക