ന്യൂഡല്‍ഹി: 'മോദി' എന്ന് പേരുള്ളവരെല്ലാം കള്ളന്മാരാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ മുന്‍ ഐ.പി.എല്‍ മേധാവി ലളിത് മോദി. രാഹുല്‍ ഗാന്ധിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ലളിത് മോദി പറഞ്ഞു. കൂടാതെ ഗാന്ധി കുടുംബത്തെ പരിഹസിച്ച് ഒരു ട്വീറ്റും ചെയ്തു.
മഹാരാഷ്ട്രയിലെ ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുലിെന്റ പരാമര്‍ശം. കള്ളന്മാരുടെ പേരിെന്റ കൂടെയെല്ലാം എന്തുകൊണ്ടാണ് 'മോദി'യെന്ന വാല് വരുന്നതെന്നായിരുന്നു രാഹുല്‍ ചോദിച്ചത്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിവര്‍ക്കെല്ലാം മോദി എന്ന പേര് എങ്ങനെ കിട്ടി എന്നും ഇനിയും എത്ര മോദിമാര്‍ പുറത്ത് വരാനിരിക്കുന്നുവെന്ന് ആര്‍ക്കുമറിയില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.
ഇതിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ചേര്‍ന്ന പ്രയോഗമല്ല രാഹുല്‍ ഗാന്ധി നടത്തിയതെന്ന് ആരോപിച്ച് ലളിത് മോദി രംഗത്തെത്തി. അഞ്ച് പതിറ്റാണ്ടായി രാജ്യത്തെ കൊള്ളയടിച്ച കുടുംബം ആരാണെന്ന് ലോകത്തിന് അറിയാമെന്നും ലളിത് മോദി പരിഹസിച്ചു.
ഐ.പി.എല്‍ മേധാവിയായിരിക്കെ, സാമ്ബത്തിക തട്ടിപ്പിനും, നികുതി വെട്ടിപ്പിനും അന്വേഷണം നേരിട്ട ലളിത് മോദി തുടര്‍ന്ന് ഇന്ത്യ വിടുകയായിരുന്നു. ലണ്ടനില്‍ താമസിക്കുന്ന മോദിയെ തിരികെ കിട്ടാനുള്ള ഇന്ത്യന്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിെന്റ ആവശ്യം പക്ഷെ നിരസിക്കപ്പെടുകയുണ്ടായി.