Image

ഇന്ത്യന്‍ വോട്ടര്‍മാര്‍ക്ക് നിര്‍ണ്ണായകമായ രാഷ്ട്രീയ ദൗത്യം (ജോയി ഇട്ടന്‍)

ജോയി ഇട്ടന്‍) Published on 19 April, 2019
ഇന്ത്യന്‍ വോട്ടര്‍മാര്‍ക്ക് നിര്‍ണ്ണായകമായ രാഷ്ട്രീയ ദൗത്യം (ജോയി ഇട്ടന്‍)
പുതിയ പ്രതീക്ഷകള്‍ക്ക് തുടക്കമിട്ടുകൊണ്ട്  ലോക്‌സഭ തെരഞ്ഞെടുപ്പ് തുടങ്ങിക്കഴിഞ്ഞു.ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയെന്ന നിര്‍ണായകമായ രാഷ്ട്രീയ ദൗത്യം നിര്‍വഹിക്കപ്പെടേണ്ട തെരഞ്ഞെടുപ്പാണിത്. തൊണ്ണൂറ്  കോടി  ജനങ്ങളാണ് ഇത്തവണ ജനവിധി നല്‍കുന്നതിനായി  കാത്തിരിക്കുന്നത്.  8.4 കോടി പുതിയ വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം നിര്‍വഹിക്കുവാന്‍ പോകുന്നു . ഈ പുതിയ വോട്ടര്‍മാരിലാണ്ഭാരതത്തിന്റെ പ്രതീക്ഷ  എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍ .
 
 ജനങ്ങളുടെ കാഴ്ചയെ പരിഹസിച്ച ഒരു ഗവണ്മെന്റായിരുന്നു മോഡി ഗവണ്മെന്റ് എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല .വര്‍ഗീയ പ്രീണനത്തിന്റെയും അഴിമതിയുടെയും കയത്തില്‍  നീന്തിത്തുടിച്ച് ഉല്ലസിച്ചവര്‍ക്ക് അതിന്റെ ഫലമായി അധികാരം നഷ്ടപ്പെട്ട ചരിത്രം ഇവിടെയുണ്ട് . മോഡിയുടെ കാര്യത്തിലും അതാവര്‍ത്തിക്കപ്പെടുകതന്നെ ചെയ്യും. വര്‍ഗ്ഗീയതയുടെ മുഖംമൂടിയണിയുമ്പോള്‍ അഴിമതിയുടെ ജീര്‍ണ്ണവടുക്കള്‍ മറയുമെന്ന് കരുതുന്നത് മിഥ്യയെന്ന് ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ പുതിയ തലമുറ  ബോധ്യപ്പെടുത്തുക തന്നെ ചെയ്യും.വര്‍ഗ്ഗീയതയുടെ ചാരത്തില്‍ അഴിമതിയെ മൂടി ജനങ്ങളുടെ ബോധം മറയ്ക്കാമെന്ന മൗഢ്യത്തിലാണ് മോഡിയും വര്‍ഗീയതമാത്രം കൈമുതലാക്കിയ സംഘപരിവാറും. മൂടുംതോറും തെളിയുന്ന അഴിമതിയുടെ കഥകളും , വര്‍ഗീയതയുടെ പുതു ഭാഷ്യങ്ങളുമാണ്   മോഡി ഭരണത്തിന്റെ സമ്പാദ്യം.

 അതുകൊണ്ടു തന്നെ പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഴിമതികളെക്കുറിച്ചും വര്‍ഗീയതയെക്കുറിച്ചും  ചര്‍ച്ച ഉണ്ടാകരുതെന്ന് ഏറ്റവും കുടുതല്‍ ആഗ്രഹിക്കുന്നത് ബിജെപിയും പ്രധാനമന്ത്രി മോഡിയുമാണ്. പ്രത്യേകിച്ചും റഫാല്‍ അഴിമതി. കാരണം രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രി നേരിട്ട് കാര്‍മ്മികനായ അഴിമതിയായിരുന്നു റഫാല്‍ ഇടപാട്.അതിന്റെ വിശദശാംശങ്ങള്‍ നമുക്കെല്ലാം അറിവുള്ളതാണ്. ബാലാകോട്ട് ആക്രമണവും കടുത്ത വര്‍ഗീയ പ്രസ്താവനകളും വഴി റഫാലില്‍നിന്ന് പൊതുജനശ്രദ്ധ തിരിച്ചുവിടാനാണ് മോഡിയും ബിജെപിയും അവരുടെ നേതൃത്വവും ശരിച്ചത്. എന്നാല്‍ ചാരത്തില്‍ മൂടുംതോറും ജനമധ്യേ ജ്വലിക്കുകയാണ് റഫാലും മോഡിയുടെ ഇടപാടും. അത് ഇവിടുത്തെ ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും.

 2014 ല്‍ അധികാരത്തിലെത്തിയ മോദിയുടെ  നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ ഫാസിസത്തിന്റേതാണെന്നും അതിനെതിരെ ശക്തമായ താക്കീതായിരിക്കണം ഈ തെരഞ്ഞെടുപ്പ് നല്‍കേണ്ടത് .

 ബിജെപിയുടെ ജനവിരുദ്ധമായ സാമ്പത്തിക സാമൂഹ്യ നയങ്ങള്‍ക്കും മതേതരത്വവും ഭരണ ഘടനാമൂല്യങ്ങളും തകര്‍ക്കുകയും വിദ്വേഷം വളര്‍ത്തുകയും ചെയ്യുന്ന സമീപനങ്ങള്‍ക്കുമെതിരെയുള്ള പടപ്പുറപ്പാട് കൂടിയാവണം ഓരോ വോട്ടും നല്‍കേണ്ട സന്ദേശം . 
 
> നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിലൂടെ അന്താരാഷ്ട്ര സാമ്പത്തിക കുത്തകകളുടേയും പ്രതിനിധിയായി മാറി. അഞ്ചു  വര്‍ഷത്തിനിടെ ഇവരുടെ സാമ്പത്തിക താല്‍പര്യങ്ങളാണ് മോഡി സര്‍ക്കാര്‍ സംരക്ഷിച്ചത്. കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി സാമ്പത്തിക മേഖലയുടെ മേന്മയേറിയ എല്ലാ വശങ്ങളും വികലമാക്കി. തൊഴിലില്ലായ്മ വര്‍ധിക്കുന്നുവെന്ന് മാത്രമല്ല നിലവിലുള്ള തൊഴിലവസരങ്ങള്‍ പോലും കുറയുന്ന അവസ്ഥയിലെത്തി. വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ഗതാഗതം, പൊതുവിതരണസംവിധാനം തുടങ്ങിയ പൊതുസേവനങ്ങളെ സ്വകാര്യവല്‍ക്കരിച്ചു. ഇതൊക്കെ ഇന്ന് സാധാരണക്കാരന് അപ്രാപ്യമായി.
 
  മോഡി സര്‍ക്കാര്‍ പിന്തുടരുന്ന കോര്‍പ്പറേറ്റ് പ്രീണന, വര്‍ഗീയ നിലപാടുകള്‍ രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിന്റെ അസ്ഥിവാരത്തിനുപോലും ഭീഷണിയാണ്. 
 ജനങ്ങള്‍ ആഗ്രഹിക്കുന്ന ഈ മാറ്റം ഒഴിവാക്കുന്നതിനും വികലമായ ഭരണം തുടരുന്നതിനും ഇപ്പോഴത്തെ സര്‍ക്കാര്‍ പരമാവധി ശ്രമിക്കും. ഇപ്പോഴുള്ള പ്രധാനമന്ത്രിക്ക് പകരക്കാരനില്ലെന്ന ബോധ്യം വരുത്താനുള്ള ശ്രമങ്ങള്‍ നടത്തി. ഇപ്പോള്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം മാത്രമല്ല, നേരത്തെ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലങ്ങളും രാജ്യത്തെ ജനങ്ങളുടെ മനോനില കൂടുതല്‍ വ്യക്തമാക്കി. 

 2019ല്‍ ജനങ്ങള്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നത് വ്യക്തമായ കാര്യമാണ്. വ്യക്തികളുടെ മാറ്റം മാത്രമല്ല മറിച്ച് ഇവര്‍ കഴിഞ്ഞ അഞ്ചു വര്ഷം  പിന്തുടര്‍ന്ന നയങ്ങളെ ഇല്ലായ്മ ചെയ്യുന്ന മാറ്റങ്ങളാണ് അനിവാര്യം. 2014ല്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതുമുതല്‍ പിന്തുടര്‍ന്ന നയങ്ങള്‍ പൂര്‍ണമായും ഇല്ലായ്മ ചെയ്യണം. ഇത് കേവലം വാചകക്കസര്‍ത്തുകൊണ്ട് നേടാനാകില്ല. ജനാധിപത്യ സാമൂഹ്യ വിപ്ലവത്തിലേക്കുള്ള ഒരു ഗതിസൂചകമായി ഈ തെരഞ്ഞെടുപ്പിനെ കണ്ടെങ്കില്‍ മാത്രമേ കാര്യങ്ങള്‍ എളുപ്പമാകൂ.

ഇന്ത്യന്‍ വോട്ടര്‍മാര്‍ക്ക് നിര്‍ണ്ണായകമായ രാഷ്ട്രീയ ദൗത്യം (ജോയി ഇട്ടന്‍)
Join WhatsApp News
Ks Rajesh 2019-04-19 12:20:42
Front size

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക