Image

പെരിന്തല്‍മണ്ണയില്‍ നിന്ന്‌ ആംബുലന്‍സില്‍ ശ്രീചിത്രയിലെത്തിച്ച കുഞ്ഞിന്‌ ശസ്‌ത്രക്രിയ നടത്തില്ല

Published on 18 April, 2019
പെരിന്തല്‍മണ്ണയില്‍ നിന്ന്‌ ആംബുലന്‍സില്‍ ശ്രീചിത്രയിലെത്തിച്ച കുഞ്ഞിന്‌ ശസ്‌ത്രക്രിയ നടത്തില്ല
തിരുവനന്തപുരം: ഹൃദയസംബന്ധമായ അസുഖം മൂലം അടിയന്തര ചികിത്സയ്‌ക്ക്‌ നടത്താന്‍ പെരിന്തല്‍മണ്ണയില്‍ നിന്ന്‌ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ എത്തിച്ച നാല്‌ ദിവസം പ്രായമുള്ള കുഞ്ഞിന്‌ ശസ്‌ത്രക്രിയ നടത്തില്ല.

രക്ഷിതാക്കള്‍ അനുമതി നല്‍കാതിരുന്ന സാഹചര്യത്തിലാണ്‌ ശസ്‌ത്രക്രിയ വേണ്ടെന്ന്‌ വച്ചത്‌.

ശസ്‌ത്രക്രിയ നടന്നാല്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍, ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന ചികിത്സ എന്നിവ കണക്കിലെടുത്താണ്‌ സമ്മതം നല്‍കാതിരുന്നത്‌. കുഞ്ഞിനെ തിരികെ മലപ്പുറത്തെ ആശുപത്രിയിലേക്ക്‌ തന്നെ കൊണ്ടുപോകാനാണ്‌ സാധ്യത.

വ്യാഴാഴ്‌ച അഞ്ച്‌ മണിക്കൂര്‍ കൊണ്ടാണ്‌ നവജാത ശിശുവുമായി ആധുനിക സംവിധാനങ്ങളുള്ള ആംബുലന്‍സ്‌ തിരുവനന്തപുരത്ത്‌ പാഞ്ഞെത്തിയത്‌. പൊലീസും പൊതുജനങ്ങളും വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളും കുഞ്ഞു ജീവന്‍ കാക്കാന്‍ ഒരു മനസോടെ ഒരുമിച്ചു.

അടിയന്തര ശസ്‌ത്രക്രിയ വേണമെന്ന്‌ ഡോക്ടര്‍മാര്‍ തീരുമാനിച്ചതോടെ എല്ലാവരുടേയും സഹകരണം കൊണ്ടാണ്‌ ഇത്രവേഗം എത്താനായതെന്ന്‌ ആംബുലന്‍സ്‌ ഡ്രൈവര്‍ ആദര്‍ശ്‌ പറഞ്ഞു. വരുന്ന വഴി തടസങ്ങള്‍ ഒന്നുമുണ്ടായില്ലെന്നും ആദര്‍ശ്‌ പറഞ്ഞു.

ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്‌ കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാനുള്ള ദൗത്യം സര്‍ക്കാര്‍ ഏറ്റെടുത്തത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക