Image

ഓര്‍മസ്പര്‍ശം ഈസ്റ്റര്‍ സ്‌പെഷ്യല്‍ എപ്പിസോഡ് ഏറെ സവിശേഷതകളോടെ

Published on 18 April, 2019
ഓര്‍മസ്പര്‍ശം ഈസ്റ്റര്‍ സ്‌പെഷ്യല്‍ എപ്പിസോഡ് ഏറെ സവിശേഷതകളോടെ
ചിക്കാഗോയില്‍ നിന്നുള്ള സീസണ്‍ 2 ഓര്‍മസ്പര്‍ശം ഈസ്റ്റര്‍ സ്‌പെഷ്യല്‍ എപ്പിസോഡ്  ആരംഭിക്കുന്നത്  ബിഷപ്പ് ജോയ് ആലപ്പാട്ട് രചിച്ച ഗാനം സ്വയം ആലപിക്കുന്നു. തന്റെ തന്നെ രചനയില്‍ ഉള്ള 'കാനായിലെ കല്യാണ നാളില്‍ 'എന്ന ഗാനം ബിഷപ്പ് ജോയ് ആലപ്പാട്ട് പിതാവ് പാടുന്നു. 

ഒരു പക്ഷെ ആദ്യമായി ഒരു ടിവി ചാനല്‍ നടത്തുന്ന മ്യൂസിക് പ്രോഗ്രാമില്‍ യേശുദാസ് പാടിയ ജോയ് പിതാവിന്റെ രചനയില്‍ സ്വന്തം പട്ടു പാടുന്നതിന് അവസരം ഒരുക്കുന്നത്  ഓര്മസ്പര്‍ശം ചിക്കാഗോ പ്രവര്‍ത്തകര്‍ക്കു അഭിമാനത്തിന്റെ നിമിഷങ്ങളാണ്. സംഗീതാസ്വാദകര്‍ക്കു വിരുന്നായിരിക്കും ഈ എപ്പിസോഡ് .പുതിയ പാട്ടുകാരില്‍ ഭാവിയുടെ പ്രതീക്ഷയായ ജ്യോത്സന, ശാന്തി ജെയ് സണ്‍ ,സ്റ്റാറ്റന്‍ എഡ്‌വേഡ് എന്നിവര്‍ ഈസ്റ്റര്‍  എപ്പിസോഡില്‍ പാടുന്നു. 

ഓര്‍മസ്പര്‍ശം കൈരളിടിവി യുടെ അമേരിക്കന്‍ ഫോക്കസ് എന്ന പ്രോഗ്രാമില്‍ എല്ലാശനിയാഴ്ച 3  പിഎം നും ഞായറാഴ്ച 9   പിഎം നും(ചിക്കാഗോ സമയം) കൈരളിടിവിയിലും പീപ്പിള്‍ ന്യൂസ് ചാനലില്‍ ശനിയാഴ്ച 6.30  പിഎം നും (ചിക്കാഗോ സമയം) സംപ്രേഷണം ചെയ്യുന്നു.  

ചിക്കാഗോയിലെ പ്രിയ ഗായകരെ പങ്കെടിപ്പിച്ചുള്ള ഈ പ്രോഗ്രം കൈരളി ടിവി ചിക്കാഗോ ബ്യൂറോയുടെ പ്രവര്‍ത്തകരുടെ പരിശ്രമത്തിലാണ് ബ്യൂറോ ചീഫ് റോയ് മുള കുന്നം ആങ്കര്‍ സിമി ജെസ്‌റ്റോ, ഷിജി അലക്‌സ്. നിര്‍മല്‍ മുണ്ടക്കല്‍ സാമു തോമസ്, ആന്‍സ് എന്നിവരാണ് ഓര്മസ്പര്‍ശം സംഗീത പരിപാടിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ .കൈരളി ടിവിയുടെ  പ്രിയ പ്രേക്ഷകര്‍ക്കു ഈസ്റ്റര്‍ ആശംസകള്‍ നേരുന്നു.

ഓര്‍മസ്പര്‍ശം ഈസ്റ്റര്‍ സ്‌പെഷ്യല്‍ എപ്പിസോഡ് ഏറെ സവിശേഷതകളോടെ ഓര്‍മസ്പര്‍ശം ഈസ്റ്റര്‍ സ്‌പെഷ്യല്‍ എപ്പിസോഡ് ഏറെ സവിശേഷതകളോടെ ഓര്‍മസ്പര്‍ശം ഈസ്റ്റര്‍ സ്‌പെഷ്യല്‍ എപ്പിസോഡ് ഏറെ സവിശേഷതകളോടെ ഓര്‍മസ്പര്‍ശം ഈസ്റ്റര്‍ സ്‌പെഷ്യല്‍ എപ്പിസോഡ് ഏറെ സവിശേഷതകളോടെ ഓര്‍മസ്പര്‍ശം ഈസ്റ്റര്‍ സ്‌പെഷ്യല്‍ എപ്പിസോഡ് ഏറെ സവിശേഷതകളോടെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക