Image

കുഞ്ഞിന് ആ പേര് ഇടരുത്!! കുഞ്ചാക്കോ ബോബനോട് അഭ്യര്‍ഥനയുമായി ആരാധിക...

Published on 18 April, 2019
കുഞ്ഞിന് ആ പേര് ഇടരുത്!! കുഞ്ചാക്കോ ബോബനോട് അഭ്യര്‍ഥനയുമായി ആരാധിക...

അന്നും ഇന്നും മലയാളത്തിലെ ചോക്ലേറ്റ് ബോയ് ആരാണെന്ന് ചോദിച്ചാല്‍ ‍ എല്ലാവര്‍ക്കും ഓരേയൊരു ഉത്തരം മാത്രമായിരിക്കും. അത് മറ്റാരുമല്ല പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാക്കോച്ചന്‍. കുടുംബ പ്രേക്ഷകര്‍ മുതല്‍ യൂത്തന്മാര്‍ വരെ ഒരു പോലെ ഇഷ്ടപ്പെടുന്ന താരമാണ് ചാക്കോച്ചന്‍. ഫാസില്‍ ചിത്രമായ അനിയത്തി പ്രാവിലൂടെ ചുവട് വെച്ച്‌ പിന്നീട് മലയാളത്തിലെ ചോക്ലേറ്റ് ബോയിയായി മാറുകയായിരുന്നു.മലയാളികളുടെ പ്രിയപ്പെട്ട ആ ചോക്ലേറ്റ് ബോയ് ഇന്ന് അച്ഛനായിരിക്കുകയാണ്. 14 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ചാക്കോച്ചന്‍- പ്രിയ ദമ്ബതിമാര്‍ക്ക് ആണ്‍കുഞ്ഞ് പിറന്നിരിക്കുന്നത്. താരം തന്നെയാണ് ജൂനിയര്‍ ചാക്കോച്ചന്റെ വരവ് തന്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. താരത്തിന് ആശംസകള്‍ നേര്‍ന്ന് സഹപ്രവര്‍ത്തകരും ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോഴിത ചാക്കോച്ചനോട് ഒരു അഭ്യര്‍ഥനയുമായി ആരാധിക രംഗത്തെത്തിയിട്ടുണ്ട്.


ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് കുഞ്ഞിന്റെ പേരിനെ കുറിച്ചാണ്. കുട്ടിയുടെ കാലുകളുടെ ചിത്രം മാത്രമാണ് താരം പങ്കുവെച്ചിരുന്നത്. ഇപ്പോഴിത ഒരു രസകരമായ അഭ്യര്‍ഥനയുമായി താരത്തിന്റെ ഒരു ആരാധിക രംഗത്തെത്തിയിരിക്കുകയാണ്. കുട്ടിയുടെ പേര് തന്നെയാണ് ടോപ്പിക്ക്. ഈ അവസരത്തില്‍ ഇങ്ങനെ പറയാമോ എന്ന് അറിയില്ല. എന്ന ആമുഖത്തോടെയാണ് ആരാധികയുടെ അഭ്യര്‍ഥന. കുഞ്ഞിന് ബോബന്‍ എന്നോ ബോബി എന്നോ പേരിടരുതെന്നായിരുന്നു ആരാധികയുടെ അഭ്യര്‍ഥന.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക