Image

രാഹുല്‍ ഗാന്ധിക്ക് അമേത്തിയില്‍ അപ്രതീക്ഷിത എതിരാളി,: സരിത.എസ് നായര്‍ പത്രിക സമര്‍പ്പിച്ചു

Published on 18 April, 2019
രാഹുല്‍ ഗാന്ധിക്ക് അമേത്തിയില്‍ അപ്രതീക്ഷിത എതിരാളി,: സരിത.എസ് നായര്‍ പത്രിക സമര്‍പ്പിച്ചു

കണ്ണൂര്‍: കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ അമേത്തിയില്‍ നിന്ന് മത്സരിക്കാനായി സരിത എസ് നായര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. നാമനിര്‍ദ്ദേശ പത്രിക കമ്മീഷന്‍ സ്വീകരിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഗൗരവമായ ആരോപണം ഉന്നയിച്ചിട്ടും ഒരു നടപടിയും ഇല്ലാത്തതില്‍ നിരാശയിലാണ്. അതിനാല്‍ തന്നെ സ്ത്രീകളുടെ പിന്തുണ തനിക്കുണ്ടാകുമെന്നും സരിത പറഞ്ഞു. കോണ്‍​ഗ്രസിന്റെ നാടകങ്ങളെ പൊളിച്ചെഴുതുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ മത്സരിക്കുന്നതെന്നും സരിത  പറഞ്ഞു.

എംപിയാകുക എന്ന ലക്ഷ്യത്തോടെയല്ല താന്‍ മത്സര രം​ഗത്ത് ഇറങ്ങുന്നത് മറിച്ച്‌ കോണ്‍​ഗ്രസ് അവര്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം ശരിണെന്ന് കരുതുകയാണ് ഈ ധാരണയൊന്നു മാറ്റുകയാണ് ലക്ഷ്യം . സ്ത്രീയെ ചൂഷണം ചെയ്യുന്നവരെ കോണ്‍​ഗ്രസ് സംരക്ഷിക്കുകയാണ്. രാജീവ് ​ഗാന്ധി മരിച്ച്‌ ഇത്രയും വര്‍ഷം കഴിഞ്ഞിട്ടാണ് വയനാട് തിരുനെല്ലി പറയുന്ന സ്ഥലത്ത് ഒരു ബലിദര്‍പ്പണം നടത്താന്‍ അദ്ദേഹത്തിന്റെ മകനായ രാഹുല്‍​ഗാന്ധിക്ക് ഇപ്പോഴാണോ ഓര്‍മ്മ വന്നതെന്ന് സരിത ചോദിക്കുന്നു.ഇത് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജനത്തെ കാണിക്കാനായി കളിക്കുന്ന ഒരു നാടകം മാത്രമാണെന്ന് സരിത പറയുന്നു.

രാഹുല്‍​ഗാന്ധി വയനാട് സ്ഥാനാര്‍ത്ഥിയായപ്പോള്‍ മാത്രമാണോ അച്ഛനെ കുറിച്ച്‌ ഓര്‍ത്തതാണോ എന്ന് സരിത. അതോ രാഹുല്‍​​ഗാന്ധി പഠിച്ച ഭൂപടത്തില്‍ കേരളമില്ലെ? അതോ കേരളത്തില്‍ വയനാട് ഇല്ലയോ എന്നാണ് സരിതയുടെ ചോദ്യം. സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതിപ്പെട്ടിട്ടും രാഹുല്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് താന്‍ മത്സരരംഗത്തിറങ്ങുന്നതെന്ന് സരിത നേരത്തെ വ്യക്തമാക്കിയിരുന്നു.

പാര്‍ട്ടിയുടെ പിന്തുണയുണ്ടെങ്കില്‍ ഏതു ക്രിമിനലിനും രാജ്യം ഭരിക്കുന്ന ആളായി ഇരിക്കാന്‍ കഴിയും എന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കുന്നതിനു വേണ്ടിയാണ് താന്‍ മത്സരിക്കുന്നത്. സ്ത്രികള്‍ക്ക് ഒരു വിലയും നല്‍കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് വ്യക്തിപരമായി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇത്തരം ആളുകള്‍ക്കെതിരെ താന്‍ പൊരുതി കൊണ്ടിരിക്കുകയാണെന്നും സരിത പറഞ്ഞിരുന്നു.

ഹൈബി ഈഡനടക്കം കേസില്‍ പ്രതികളായ ആളുകള്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും നിരവധി കത്തുകള്‍ അയച്ചിട്ടും ആരോപണവിധയര്‍ക്കെതിരെ ഒരു നടപടിയെടുത്തില്ല. ഇതിനെ ചോദ്യം ചെയ്തുള്ള ഒരു പ്രവര്‍ത്തനമാണ് താന്‍ തെരഞ്ഞെടുപ്പില്‍ ഉദ്ദേശിച്ചിരിക്കുന്നതെന്നും സരിത പറഞ്ഞു.

അതേസമയം സരിത എസ് നായരുടെ എറണാകുളം, വയനാട് മണ്ഡലത്തില്‍ നല്‍കിയിരുന്ന പത്രിക തള്ളിയിരുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് രണ്ട് കേസുകളില്‍ കോടതി സരിതയ്ക്ക് ശിക്ഷ വിധിച്ചിരുന്നു. ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് പത്രിക തള്ളിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക