Image

മൂന്ന് വയസുകാരന്റെ നില അതീവ ഗുരുതരം; മാതാവ് പോലീസ് കസ്റ്റഡിയില്‍, കുട്ടിയുടെ ചികിത്സ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

Published on 18 April, 2019
മൂന്ന് വയസുകാരന്റെ നില അതീവ ഗുരുതരം; മാതാവ് പോലീസ് കസ്റ്റഡിയില്‍, കുട്ടിയുടെ ചികിത്സ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും
കൊച്ചി: ആലുവയില്‍ 3 വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ജാര്‍ഖണ്ഡ് സ്വദേശിയായ കുട്ടിയുടെ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടി അനുസരണക്കേട് കാട്ടിയെന്നാരോപിച്ചാണ് ജാര്‍ഖണ്ഡ് സ്വദേശിയായ അമ്മയും പശ്ചിമ ബംഗാള്‍ സ്വാദേശിയായ അച്ഛനും ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ജുവനൈല്‍ ജസ്റ്റിസ് Sec 75 , 307 ഐപിസ് എന്നീ വകുപ്പുകള്‍ പ്രകാരമാണ് മാതാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്, തലച്ചോറിനകത്തെ രക്തസ്രാവം നിലയ്ക്കുന്നില്ലെന്നും മരുന്നുകളോടും പ്രതികരിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കെട്ടിടത്തില്‍ നിന്നും താഴെ വീണെന്ന കള്ളക്കഥയുമായാണ് മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. എന്നാല്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനിലും, പോലീസിലും അറിയിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക