Image

കൈക്കുഞ്ഞുമായി വോട്ട് ചെയ്യാന്‍ ക്യൂ നില്‍ക്കുന്ന അമ്മമാര്‍ക്ക് ആശ്വാസം;കുട്ടികളെ പരിചരിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍

Published on 17 April, 2019
കൈക്കുഞ്ഞുമായി വോട്ട് ചെയ്യാന്‍ ക്യൂ നില്‍ക്കുന്ന അമ്മമാര്‍ക്ക് ആശ്വാസം;കുട്ടികളെ പരിചരിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: പോളിങ് ബൂത്തിലേക്ക് കുട്ടികളുമായി ചെന്നാല്‍ വോട്ട് ചെയ്ത് മടങ്ങുന്നതുവരെ കുട്ടികളെ സുരക്ഷിതമായി കുടുംബശ്രീ അംഗങ്ങള്‍ നോക്കും. കൈക്കുഞ്ഞുങ്ങളുമായി വോട്ട് ചെയ്യാന്‍ പോകാനുള്ള ബുദ്ധിമുട്ടുകള്‍ മൂലം പല അമ്മമാരും വോട്ട് ചെയ്യാറില്ല.

ഈ സാഹചര്യം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് ദിവസം പോളിംങ് ബൂത്തുകളില്‍ കുഞ്ഞുങ്ങളെ കുടുംബശ്രീ അംഗങ്ങള്‍ പരിചരിക്കുന്നത്. ഇതോടെ കുട്ടികളെയും ചുമന്ന് കത്തുന്ന വെയിലത്ത് വോട്ടു ചെയ്യാനായി ക്യൂ നില്‍ക്കുന്ന അമ്മമാരുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകുകയാണ്.

കൈക്കുഞ്ഞുങ്ങളെയും ചെറിയ കുട്ടികളെയും നോക്കാന്‍ എല്ലാ ബൂത്തുകളിലും ഓരോ കുടുംബശ്രീ അംഗത്തെ വീതം ചുമതലപ്പെടുത്തും. ബൂത്തുകളില്‍ കുട്ടികളെ പരിപാലിക്കുന്ന കുടുംബശ്രീ അംഗത്തിന് കോട്ടയം ജില്ലയില്‍ 750രൂപ വരെയാണ് പ്രതിഫലം. അതേസമയം കോഴിക്കോട് ഉള്‍പ്പെടെയുള്ള മറ്റ് ജില്ലകളില്‍ സന്നദ്ധ സേവനമായാണ് കുട്ടികളെ പരിചരിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക