Image

രാഹുല്‍ തിരുനെല്ലിയില്‍ ബലിതര്‍പ്പണം നടത്തി

Published on 17 April, 2019
രാഹുല്‍ തിരുനെല്ലിയില്‍ ബലിതര്‍പ്പണം നടത്തി

കല്‍പ്പറ്റ: പിതാവും മുന്‍ പ്രധാന മന്ത്രിയുമായ രാജീവ്‌ ഗാന്ധിയുടെ ചിതാഭസ്‌മം നിമഞ്‌ജനം ചെയ്‌ത വയനാട്ടിലെ തിരുനെല്ലിയില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബലിതര്‍പ്പണം പൂര്‍ത്തിയാക്കി. പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്കും അദ്ദേഹം ബലിതര്‍പ്പണം നടത്തി.

കണ്ണൂരില്‍ നിന്ന്‌ ഹെലികോപ്‌ടര്‍ മാര്‍ഗം വയനാട്ടിലെത്തിയ അദ്ദേഹം തിരുനെല്ലി എസ്‌ എ യു പി സ്‌കൂളില്‍ സജ്ജീകരിച്ച ഹെലിപാഡില്‍ ഇറങ്ങിയ ശേഷം കാര്‍ മാര്‍ഗമാണ്‌ നാലു കിലോമീറ്റര്‍ അകലെയുള്ള ക്ഷേത്രത്തിലെത്തിയത്‌. ബലിതര്‍പ്പണ ചടങ്ങുകള്‍ക്കു ശേഷം അദ്ദേഹം ബത്തേരിയിലേക്കു തിരിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക