Image

ടുസോണ്‍ അരിസോണയില്‍ ആദ്യത്തെ ഇന്ത്യന്‍ ചര്‍ച്ച് ആരംഭിച്ചു

റോയി മണ്ണൂര്‍ Published on 17 April, 2019
ടുസോണ്‍  അരിസോണയില്‍ ആദ്യത്തെ ഇന്ത്യന്‍ ചര്‍ച്ച്  ആരംഭിച്ചു
ഫീനിക്‌സ് : അരിസോണയിലെ ( ഫീനിക്‌സ് മെട്രോ സിറ്റിയിലെ )   ആദ്യത്തെ ഇന്ത്യന്‍ ചര്‍ച്ചായ  ഇന്റര്‍നാഷണല്‍ അസംബ്ലി ഓഫ് ഗോഡ് അരിസോണ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പട്ടണമായ ടുസോണില്‍ പുതിയ ആരാധനാ ആരംഭിച്ചു , ഈ പട്ടണത്തിലെ ആദ്യ ഇന്ത്യന്‍ പെന്തെക്കോസ്റ്റല്‍ സഭയാണിത്.   സീനിയര്‍ പാസ്റ്റര്‍ റെവ  റോയി ചെറിയാന്‍ പ്രാര്‍ത്ഥിച്ചു ആരാധനക്ക്   തുടക്കം കുറിച്ചു. പാസ്റ്റര്‍ ഡാനിയേല്‍ ലൂക്കോസ് ടുസോണില്‍ ആരാധനക്ക്  നേതൃത്വം നല്‍കി വരുന്നു.   

എല്ലാ ഞയറാഴ്ചകളിലും രാവിലെ 10.00 മണിക്ക്  സണ്‍ഡേസ്‌കൂളും    11 .00  മണിക്ക് ആരാധനയും  നടന്നു വരുന്നു. കൂടതെ എല്ലാ ശനിയാഴ്ച കളിലും വൈകിട്ട് 7  ന് പ്രാര്‍ത്ഥന യോഗവും നടന്നു വരുന്നു.  3270 E Armstrong Ln,Tucson, AZ 85739 എന്ന അഡ്രസിലാണ് ചര്‍ച്ച് സ്ഥിതിചെയ്യുന്നത്.

 കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താഴെ കാണുന്ന നമ്പറുകളില്‍  ബന്ധപ്പെടാവുന്നതാണ്
(480)  390 1217 /  (206)  446 1136   / 520 223 3396 /  (224) 201 0334
Visit: www.indiachurchaz.org

വാര്‍ത്ത:  റോയി മണ്ണൂര്‍

ടുസോണ്‍  അരിസോണയില്‍ ആദ്യത്തെ ഇന്ത്യന്‍ ചര്‍ച്ച്  ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക