Image

വിഷുദിനത്തില്‍ മമ്മൂട്ടിയുടെ 'ഉണ്ട'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

Published on 16 April, 2019
വിഷുദിനത്തില്‍ മമ്മൂട്ടിയുടെ 'ഉണ്ട'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

'അനുരാഗകരിക്കിന്‍ വെള്ളം' എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാന്‍ ഒരുക്കുന്ന ഉണ്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ഷൈന്‍ ടോം ചാക്കോ, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍ ജേക്കബ് ഗ്രഗറി, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്.

ഛത്തീസ്ഗഡിലെ നക്‌സല്‍ ബാധിത പ്രദേശത്ത് തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പോലീസ് സംഘത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ഒരു സബ് ഇന്‍സ്‌പെക്ടറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. പോലീസ് വാന്‍ ടയര്‍ മാറ്റുന്ന ചിത്രമാണ് ഫസ്റ്റ്‌ലുക്കില്‍ കാണുന്നത്. 

മമ്മൂട്ടിയുടെ വ്യത്യസ്ഥമായ പോലീസ് കഥാപാത്രമാകും ഉണ്ടയിലേത് എന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. മലയാളി താരങ്ങള്‍ക്ക് പുറമെ ഓംകാര്‍ ദാസ് മണിക്പൂരി, ഭഗ്വാന്‍ തിവാരി, ചിന്‍ ഹോ ലിയോ എന്നിങ്ങനെ മൂന്ന് ബോളിവുഡ് താരങ്ങളും ചിത്രത്തിലുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക