Image

സൂര്യക്കൊപ്പം അപര്‍ണ്ണ ബാലമുരളി എത്തുന്ന;സൂരരൈ പോട്രിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Published on 16 April, 2019
സൂര്യക്കൊപ്പം അപര്‍ണ്ണ ബാലമുരളി എത്തുന്ന;സൂരരൈ പോട്രിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

തമിഴ്താരം സൂര്യയുടെ നായികയായി അപര്‍ണാ ബാലമുരളി എത്തുന്ന സൂരരൈ പോട്രിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സൂര്യയുടെ കരിയറിലെ 38ാം സിനിമയാണ് ഇത്. നിരവധി പുരസ്‌കാരവും നിരൂപക പ്രശംസയും നേടിയ ഇരുതി സുട്രിന്റെ സംവിധായിക സുധ കൊങ്കരയാണ് ഈ ചിത്രത്തിന്റെയും അമരത്തുള്ളത്.

ഒരു വിമാനത്തിന്റെ ചുവട്ടില്‍ മുണ്ടും ഉടുത്ത് നില്‍ക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന ആദ്യ പോസ്റ്റര്‍. 2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്രദ്ധേയയായ അപര്‍ണ ബാലമുരളിയുടെ രണ്ടാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ പൂജവേളയിലെ ചിത്രവും അപര്‍ണ പങ്കുവച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക