Image

അമ്മത്തൊട്ടില്‍ (ഫൈസല്‍ മാറഞ്ചേരി)

ഫൈസല്‍ മാറഞ്ചേരി Published on 16 April, 2019
അമ്മത്തൊട്ടില്‍ (ഫൈസല്‍ മാറഞ്ചേരി)
ഇനി എനിക്കൊന്നുറങ്ങണം 
ചപ്ര മഞ്ച കട്ടിലിലല്ല 
എന്‍ അമ്മതന്‍ മടിയില്‍ 
ആകാശത്തേക്ക് കണ്ണു തുറന്നു വെച്ച് 

അമ്മ തന്‍ കൈ വിരലുകള്‍ 
എന്നെ തലോടുമ്പോള്‍ 
ഞാന്‍ നീലാകാശത്തില്‍ ആയിരിക്കും 
താരകങ്ങളോട് കിന്നാരം പറഞ്ഞ്   

അമ്പിളി കലകളും  അംബര മുറ്റവും 
എനിക്കൊരു കളിത്തൊട്ടിലാവും 
എന്റെ കൂടെ മേഘ കൂട്ടങ്ങള്‍ ഒളിച്ചു കളിക്കും 

മഞ്ഞു കണങ്ങളാല്‍ മേലാകെ 
കുളിര്‍ കോരുമ്പോള്‍ 
അമ്മ ഒരു പുതപ്പായ് എന്നെ പൊതിഞ്ഞു ഉറങ്ങും 
കലാപവും കാലുഷ്യവും ഞാന്‍ മറക്കും 

എന്നെ ഈ ഇന്നിലേക്ക് വിളിച്ചുണര്‍ത്തരുതേ 

കൊല്ലുവാനും കൊള്ളയടിക്കാനും 
കൊത്തിനുറുക്കാനും 
വലിച്ചു കീറി പീഡിപ്പിക്കാനും 
എനിക്കാവില്ല 

എനിക്കു മധുരമുള്ള ഇളം തെന്നെലേറ്റു ആ നദി കരയിലൂടെ നടക്കണം 
ആ അമ്മയുടെ കര വലയത്തിന്‍  സുരക്ഷിതത്തില്‍ 

വൃദ്ധ സദനങ്ങള്‍ സന്ദര്‍ശിച്ചു എന്റെ അമ്മയാണിതെന്ന് പറയണം അവരുടെ മക്കള്‍ തന്നതാണെന്ന് പറഞ്ഞ് പലഹാരങ്ങള്‍ കൈമാറണം 

അവരുടെ നിറകണ്ണുകള്‍ ഞാനും അമ്മയും കൈലേസു കൊണ്ടു തുടക്കും ചിരി വരാത്ത മുഖങ്ങളില്‍ മുത്തമിടണം 

മുഖപുത്തകങ്ങളില്‍ നിന്നും മുഖമുയര്‍ത്തി അവരോടു കിന്നാരം പറയണം പല്ലില്ലാത്ത മോണ കാട്ടിയുള്ള ചിരിയില്‍ സ്വയം മറക്കണം... 


ഫൈസല്‍ മാറഞ്ചേരി

അമ്മത്തൊട്ടില്‍ (ഫൈസല്‍ മാറഞ്ചേരി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക