Image

മുസ്‌ലിം പള്ളികളില്‍ സ്‌ത്രീ പ്രവേശനം അനുവദിക്കണമെന്ന ഹരജി: എതിര്‍ കക്ഷികള്‍ക്ക്‌ സുപ്രീം കോടതി നോട്ടീസ്‌

Published on 16 April, 2019
മുസ്‌ലിം പള്ളികളില്‍ സ്‌ത്രീ പ്രവേശനം അനുവദിക്കണമെന്ന ഹരജി: എതിര്‍ കക്ഷികള്‍ക്ക്‌ സുപ്രീം കോടതി നോട്ടീസ്‌


ന്യൂഡല്‍ഹി: മുസ്‌ലിം പള്ളികളില്‍ സ്‌ത്രീകള്‍ക്ക്‌ നിയന്ത്രണമില്ലാതെ പ്രവേശനം അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹരജിയില്‍ സുപ്രീം കോടതി ഏഴ്‌ എതിര്‍ കക്ഷികള്‍ക്ക്‌ നോട്ടീസ്‌ അയച്ചു. കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര വഖ്‌ഫ്‌ കൗണ്‍സില്‍, അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്‌, ദേശീയ വനിതാ കമ്മീഷന്‍ തുടങ്ങിയവക്കാണ്‌ നോട്ടീസ്‌ അയച്ചിരിക്കുന്നത്‌.

ശബരിമല വിധി നിലനില്‍ക്കുന്നതിനാലാണ്‌ ഹരജി പരിഗണിക്കുന്നതെന്ന്‌ ജസ്റ്റിസുമാരായ എസ്‌ എ ബോബ്‌ദെ, അബ്ദുല്‍ നസീര്‍ എന്നിവരുടെ ബഞ്ച്‌ വ്യക്തമാക്കി. തുല്യതാ അവകാശം വിഷയത്തിലുണ്ടോയെന്ന്‌ പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

സ്‌ത്രീകള്‍ക്ക്‌ എല്ലാ മുസ്‌ലിം പള്ളികളിലും പ്രവേശനവും നിസ്‌കാരത്തിന്‌ സൗകര്യവും ഒരുക്കുന്നതിന്‌ ഇടപെടണമെന്ന്‌ ആവശ്യപ്പെട്ട്‌ മഹാരാഷ്ട്രയില്‍ നിന്നുള്ള ദമ്പതികളാണ്‌ കോടതിയെ സമീപിച്ചത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക