Image

തൈക്കുടം ബ്രിഡജ് ന്യൂജേഴ്‌സി മെഗാഷോ ടിക്കറ്റ് കിക്കോഫ് നടത്തി

ഡാനിയല്‍ വര്‍ഗ്ഗീസ് Published on 16 April, 2019
തൈക്കുടം ബ്രിഡജ് ന്യൂജേഴ്‌സി മെഗാഷോ ടിക്കറ്റ് കിക്കോഫ് നടത്തി
അമേരിക്കയില്‍ ഉടനീളം ഇതിനോടകം തരംഗമായി മാറിയ തൈക്കൂടം ബ്രിഡ്ജ് മ്യൂസിക് ബാന്‍ഡ് ന്യൂജേഴ്‌സി ഷോയുടെ ഔപചാരികമായ ടിക്കറ്റ് കിക്ക് ഓഫ്. ഞായറാഴ്ച ഉച്ചക്ക് ~ഒരു മണിക്ക് പരിപാടിയുടെ മുഖ്യ സംഘാടകരായ സെന്റ് സ്റ്റീഫന്‍സ് മാര്‍ത്തോമ ചര്‍ച്ച് ഈസ്റ്റ് ബ്രൂണ്‍സ് വിക്, ന്യൂജേഴ്‌സി യില്‍ വച്ച് നടത്തപ്പെടുകയുണ്ടായി. മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനങ്ങളുടെ ഡയോസിഷന്‍ സെക്ട്രറി റവ.മനോജ് ഇടിക്കുളയുടെയും ഇടവക വികാരി റവ.വര്‍ഗീസ് മാത്യു അച്ചന്റെയും സാന്നിദ്ധ്യത്തില്‍ ഇടവകയുടെ കൈസ്ഥാന സമിതി അംഗം കൂടിയായ ജോസഫ് അബ്രഹാം(Abey) ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി. ജൂലായ് 13 2019 വൈകീട്ട് 6 മണിക്ക് ഫെലിസിഷന്‍ യൂണിവേഴ്‌സിറ്റി 262 Smain St. Lodi NJ 07644  നടക്കുവാന്‍ പോകുന്ന ഷോയുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഇടവക ഭരണസമിതി അറിയിച്ചു. ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴിയും നേരിട്ടും ലഭ്യമാണ്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് പാര്‍ക്കിങ്ങ് പൂര്‍ണ്ണമായും സൗജന്യമാണ്. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, ഫിലഡല്‍ഫിയ എന്നിവിടങ്ങളില്‍ നിന്നും വളരെ വേഗം എത്താവുന്ന തരത്തിലുള്ള Venue ആണ് ഇത്തവണ ക്രമീകരിച്ചിരിക്കുന്നത്.

തൈക്കുടം ബ്രിഡജ് ന്യൂജേഴ്‌സി മെഗാഷോ ടിക്കറ്റ് കിക്കോഫ് നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക