Image

യദിയൂരപ്പ 1800 കോടി രൂപ കോഴ നല്‍കി; ഡയറിയുടെ ഒറിജിനല്‍ പുറത്തുവിട്ട്‌ കോണ്‍ഗ്രസ്‌

Published on 15 April, 2019
യദിയൂരപ്പ 1800 കോടി രൂപ കോഴ നല്‍കി; ഡയറിയുടെ ഒറിജിനല്‍ പുറത്തുവിട്ട്‌ കോണ്‍ഗ്രസ്‌



ന്യൂഡല്‍ഹി: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെദിയൂരപ്പ ദേശീയ നേതാക്കള്‍ക്ക്‌ 1800 കോടി രൂപ കോഴ നല്‍കിയതിന്റെ തെളിവുമായി കോണ്‍ഗ്രസ്‌ രംഗത്ത്‌. ഇതുസംബന്ധിച്ച വിവരങ്ങള്‍ എഴുതിവെച്ച യദിയൂരപ്പയുടെ ഡയറിയാണ്‌ കോണ്‍ഗ്രസ്‌ പുറത്തുവിട്ടത്‌. ന്യൂഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌ കോണ്‍ഗ്രസ്‌ നേതാവ്‌ കപില്‍ സിബല്‍ ഡയറിയുടെ ഒറിജിനല്‍ പുറത്തുവിട്ടത്‌.

മുഖ്യമന്ത്രി പദം സ്വന്തമാക്കാന്‍ പാര്‍ട്ടിയുടെ വിവിധ ദേശീയ നേതാക്കള്‍ക്ക്‌ 1800 കോടി രൂപ കോഴ നല്‍കിയതിന്റെ വിവരങ്ങളാണ്‌ ഡയറിയിലുള്ളത്‌.

നിതിന്‍ ഗഡ്‌കരിക്കും അരുണ്‍ ജയ്‌റ്റ്‌ലിക്കും 150 കോടി രൂപ വീതവും രാജ്‌നാഥ സിംഗിന്‌ 100 കോടി രൂപയും അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്ക്‌ അമ്പത്‌ കോടി വീതവും നല്‍കിയതിന്റെ കണക്കുകള്‍ ഡയറിയില്‍ ഉണ്ട്‌. ജഡ്‌ജിമാര്‍ക്ക്‌ കോഴയായി 250 കോടി രൂപ നല്‍കിതയായും ഡയറിയില്‍ വ്യക്തമാക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക