Image

നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ അമിത് ഷാ ആഭ്യന്തര മന്ത്രിയാകും; അരവിന്ദ് കെജ്രിവാള്‍

Published on 14 April, 2019
നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ അമിത് ഷാ ആഭ്യന്തര മന്ത്രിയാകും; അരവിന്ദ് കെജ്രിവാള്‍

പനാജി: നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയാകുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. അമിത് ഷാ ആഭ്യന്തര മന്ത്രി ആയാല്‍ രാജ്യത്തിന്റെ അവസ്ഥയെന്താകുമെന്ന് ഒന്ന് ചിന്തിച്ച്‌ നോക്കണമെന്നും കെജ്രിവാള്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

ഗോവയില്‍ ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമിത് ഷാ ആഭ്യന്തര മന്ത്രി ആയാല്‍ ഗോവയുടെ സമ്ബദ് വ്യവസ്ഥക്ക് വലിയ തിരിച്ചടിയുണ്ടാകും. ആള്‍ക്കൂട്ട ആക്രമണങ്ങളൊന്നും ഇല്ലാത്ത സ്ഥലമാണ് ഗോവ. എന്നാല്‍ ഈ സ്ഥിതിയൊക്കെ മാറും. വിനോദ സഞ്ചാരികള്‍ ഇങ്ങോട്ടേക്ക് വരുന്നത് അവസാനിപ്പിക്കും. നിങ്ങളുടെ ജോലിയേയും സംരംഭങ്ങളേയും ഇത് കാര്യമായി ബാധിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയെ നശിപ്പിക്കുന്നതില്‍ നിന്ന് രക്ഷിക്കുന്നതിനുള്ള തിരഞ്ഞെടുപ്പാണ് 2019. 1931-ല്‍ ജര്‍മനിയുടെ ചാന്‍സിലറായി തിരഞ്ഞെടുത്ത ആളാണ് അഡോള്‍ഫ് ഹിറ്റ്ലര്‍. മൂന്ന് മാസത്തിനകം അദ്ദേഹം ഭരണഘടന മാറ്റി എഴുതുകയും തിരഞ്ഞെടുപ്പ് അവസാനിപ്പിക്കുകയും ചെയ്തു. ഹിറ്റ്ലറെ മാതൃകയാക്കുകയാണ് ബിജെപിയും. ജീവിതകാലം മുഴുവന്‍ പ്രധാനമന്ത്രി ആകാമെന്നാണ് നരേന്ദ്ര മോദിയുടെ ആഗ്രഹം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക