Image

റാഫേല്‍ കരാറിന്‌ പിന്നാലെ അംബാനിക്ക്‌ ഫ്രാന്‍സ്‌ 1100 കോടി നികുതിയിളവ്‌ നല്‍കി, വന്‍ വെളിപ്പെടുത്തലുമായി ഫ്രഞ്ച്‌ പത്രം

Published on 13 April, 2019
റാഫേല്‍ കരാറിന്‌ പിന്നാലെ അംബാനിക്ക്‌ ഫ്രാന്‍സ്‌ 1100 കോടി നികുതിയിളവ്‌ നല്‍കി, വന്‍ വെളിപ്പെടുത്തലുമായി ഫ്രഞ്ച്‌ പത്രം


ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്നും യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ഒപ്പുവച്ചതിന്‌ പിന്നാലെ റിലയന്‍സ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ അനില്‍ അംബാനിക്ക്‌ ഫ്രഞ്ച്‌ സര്‍ക്കാര്‍ 143.7 മില്യണ്‍ യൂറോ (ഏകദേശം 1100 കോടി) നികുതിയിളവ്‌ നല്‍കിയതായി വെളിപ്പെടുത്തല്‍.

അനില്‍ അംബാനിയുടെ പേരില്‍ ഫ്രാന്‍സില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ്‌ അറ്റ്‌ലാന്റിക്‌ ഫ്രാന്‍സ്‌ കമ്‌ബനി 2007 മുതലുള്ള കാലയളവില്‍ 158 മില്യണ്‍ യൂറോ നികുതി വെട്ടിച്ചതായി കണ്ടെത്തിയിരുന്നു. നികുതിയിളവ്‌ വേണമെന്ന്‌ ആവശ്യപ്പെട്ട്‌ അംബാനി നിരവധി തവണ ഫ്രഞ്ച്‌ സര്‍ക്കാരിനെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.

എന്നാല്‍ 2015ല്‍ 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ നരേന്ദ്ര മോദി ഫ്രാന്‍സുമായി കരാറൊപ്പിട്ടപ്പോള്‍ ഇതിന്റെ ഓഫ്‌സ!െറ്റ്‌ പാര്‍ട്ടണറായി ചേര്‍ത്തിരുന്നത്‌ അനില്‍ അംബാനിയുടെ കമ്‌ബനിയെയാണ്‌.

പൊതുമേഖലാ സ്ഥാപനങ്ങളെ അവഗണിച്ച്‌ വ്യക്തമായ പ്രവര്‍ത്തന പരിചയം ഇല്ലാത്ത കമ്‌ബനിക്ക്‌ ഓഫ്‌സ!െറ്റ്‌ കരാര്‍ നല്‍കിയതിന്‌ പിന്നില്‍ വന്‍ അഴിമതി നടന്നുവെന്ന ആരോപണത്തിനിടെയാണ്‌ അംബാനിയുടെ കമ്‌ബനിക്ക്‌ വന്‍ നികുതിയിളവ്‌ നല്‍കിയെന്ന വാര്‍ത്ത ഫ്രഞ്ച്‌ ദിനപ്പത്രമായ ലെ മോന്‍ഡേ പുറത്തുവിട്ടത്‌.

അനില്‍ അംബാനിയുടെ കമ്‌ബനി 2007-2010 കാലയളവില്‍ 60 മില്യണ്‍ യൂറോയുടെ നികുതി വെട്ടിച്ചതായി ഫ്രഞ്ച്‌ സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന്‌ കമ്‌ബനിക്കെതിരെ ഫ്രഞ്ച്‌ സര്‍ക്കാര്‍ നിയമനടപടികള്‍ ആരംഭിച്ചു. 7 മില്യണ്‍ യൂറോ അടച്ച്‌ കേസ്‌ നടപടികള്‍ തീര്‍ക്കാമെന്ന്‌ അനില്‍ അംബാനി സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചിരുന്നില്ല.

റിലയന്‍സ്‌ അറ്റ്‌ലാന്റിക്‌ ഫ്രാന്‍സ്‌ കമ്‌ബനിക്കെതിരെ കേസുമായി മുന്നോട്ട്‌ പോകുമെന്നും ഫ്രഞ്ച്‌ സര്‍ക്കാര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ കമ്‌ബനി 2010 -12 കാലയളവില്‍ 91 മില്യണ്‍ യൂറോയുടെ തട്ടിപ്പ്‌ കൂടി നടത്തിയതായി കണ്ടെത്തി. ഇതോടെ തിരിച്ചടയ്‌ക്കേണ്ട തുക 151 മില്യണ്‍ യൂറോയായി ഉയര്‍ന്നു.

ഇതിനിടയിലാണ്‌ 2015ല്‍ ഫ്രഞ്ച്‌ കമ്‌ബനിയായ ഡസോള്‍ട്ടില്‍ നിന്നും 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തുന്നത്‌. ഇതില്‍ 30,000 കോടിയുടെ ഓഫ്‌സെറ്റ്‌ പാര്‍ട്ട്‌ണര്‍ ആയി അനില്‍ അംബാനിയുടെ കമ്‌ബനിയെ ഉള്‍പ്പെടുത്തി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക