Image

സാമ്‌ബത്തിക തട്ടിപ്പ്‌: നാടുകടത്തുന്നതിനെതിരെ വീണ്ടും ഹര്‍ജിയുമായി മല്യ

Published on 12 April, 2019
സാമ്‌ബത്തിക തട്ടിപ്പ്‌: നാടുകടത്തുന്നതിനെതിരെ വീണ്ടും ഹര്‍ജിയുമായി മല്യ


ലണ്ടന്‍: സാമ്‌ബത്തിക തട്ടിപ്പിനെ തുടര്‍ന്ന്‌ രാജ്യം വിട്ട വിവാദ വ്യവസായി വിജയ്‌ മല്യ വീണ്ടും ഹര്‍ജി നല്‍കി. നടുകടത്തുന്നതിനു എതിരെ യു കെ ഹൈക്കോടതിയിലാണ്‌ വിജയ്‌ മല്യയുടെ അപ്പീല്‍. വിജയ്‌ മല്യ അപ്പീല്‍ പുതുക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

വെസ്റ്റ്‌മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ്‌ കോടതി ഉത്തരവിനെ ചോദ്യം ചെയ്‌തുള്ള മല്യയുടെ ആദ്യത്തെ അപ്പീല്‍ നേരത്തെ യു കെ ഹൈക്കോടതി തള്ളിയിരുന്നു. അപ്പീല്‍ വീണ്ടും പരിഗണിക്കണം എന്ന്‌ ആവശ്യപ്പെടാനുള്ള അഞ്ചു ദിവസത്തെ സമയ പരിധി ഇന്ന്‌ അവസാനിക്കാന്‍ ഇരിക്കെയാണ്‌ മല്യ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്‌.

കള്ളപ്പണം വെളുപ്പിക്കല്‍, സാമ്‌ബത്തിക കുറ്റകൃത്യം, ഫോറിന്‍ എക്‌സേഞ്ച്‌ മാനേജ്‌മെന്‍റ്‌ നിയമ ലംഘനം എന്നീ കുറ്റങ്ങളില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്‍റും ചുമത്തിയ കേസുകളില്‍ വിചാരണയ്‌ക്കായി വിജയ്‌ മല്യയെ തിരികെ നല്‍കണമെന്ന്‌ യുകെയോട്‌ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയുടെ ആവശ്യം പരിഗണിച്ച്‌ യുകെ ആഭ്യന്തര സെക്രട്ടറി സാജിദ്‌ ജാവിദ്‌ വിജയ്‌ മല്യയെ ഇന്ത്യക്ക്‌ കൈമാറാനുള്ള അനുമതി നല്‍കിയിരുന്നു. ഈ ഉത്തരവിനെതിരെ മല്യ നല്‍കിയ ഹര്‍ജിയാണ്‌ ലണ്ടനിലെ വെസ്റ്റ്‌മിന്‍സ്റ്റര്‍ കോടതി നേരത്തേ തള്ളിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക