Image

യു.എ. ഇ ക്ക് പിന്നാലെ റഷ്യയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം മോദിക്ക്

Published on 12 April, 2019
യു.എ. ഇ ക്ക്  പിന്നാലെ റഷ്യയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം മോദിക്ക്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓഡര്‍ ഓഫ് സെയ്ന്‍റ് ആന്‍ഡ്രു പുരസ്‌കാരം. റഷ്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയാണിത്. ഇന്ത്യ-റഷ്യ ബന്ധം മെച്ചപ്പെടുത്താന്‍ സ്വീകരിച്ച നടപടിക്കാണ് പുരസ്‌കാരം. റഷ്യന്‍ പ്രസിഡന്റ് ഒപ്പുവച്ച പുരസ്കാരമാണിത്. ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ് റഷ്യ ഈ ബഹുമതി പ്രഖ്യാപിച്ചത്. നേരത്തെ യു.എ.ഇയും പ്രധാനമന്ത്രിക്ക് ഇത്തരത്തില്‍ ബഹുമതി നല്‍കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക