നാഗ്പൂര്‍: 'എല്ലാവരോടും വോട്ടുചെയ്യാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ആദ്യം വോട്ട്, ശേഷം ബാക്കി കാര്യങ്ങള്‍', ഏറ്റവും വലിപ്പം കുറഞ്ഞ വനിതയായ ജ്യോതി ആംഗേ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ആകര്‍ഷകമായ ചുവന്ന ഫ്രോക്കണിഞ്ഞ് പോളിംഗ് ബൂത്തിലെത്തിയ ജ്യോതിയെ ആളുകള്‍ പെട്ടെന്ന് തിരിച്ചറിയുകയും അവരെ അഭിവാദനം ചെയ്യുകയും ചെയ്തു. നാഗ്പൂരിലെ പോളിംഗ് ബൂത്തിലെത്തിയാണ് ജ്യോതി വോട്ട് ചെയ്തത്. വോട്ട് എന്ന തലക്കെട്ടോടെ മൂന്ന് ചിത്രങ്ങളാണ് ഫേസ്ബുക്കില്‍ ജ്യോതി പങ്കുവെച്ചിരിക്കുന്നത്. തിരിച്ചറിയല്‍ കാര്‍ഡും മഷി പുരണ്ട വിരലും ഉയര്‍ത്തിക്കാട്ടിയാണ് ജ്യോതി ചിത്രം പങ്കുവെച്ചിരിക്കുന്നത്.