Image

റായ്ബറേലിയില്‍ സോണിയാ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Published on 11 April, 2019
റായ്ബറേലിയില്‍ സോണിയാ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

റായ്ബറേലി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും യുപിഎ ചെയര്‍പേഴ്‌സണും ആയ സോണിയാ ഗാന്ധി റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വന്‍ജനപങ്കാളിത്തത്തോടെ റോഡ് ഷോ നടത്തിയാണ് സോണിയ പത്രിക സമര്‍പ്പിക്കാന്‍ വരാണാധികാരിക്ക് മുന്നിലെത്തിയത്. റായ്ബറേലിയില്‍ ജനങ്ങള്‍ എന്നും എന്നെ സ്‌നേഹപൂര്‍വ്വം സ്വീകരിച്ചിട്ടുണ്ട്. ഇത്തവണയും അവര്‍ വിജയിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച ശേഷം സോണിയ ഗാന്ധി പ്രതികരിച്ചു.

2004 ബിജെപി മറക്കരുതെന്നും മോദിക്കുള്ള മറുപടി വോട്ടര്‍മാര്‍ നല്‍കുമെന്നും സോണിയ പറഞ്ഞു. റായ്ബറേലിയില്‍ ഇത് അഞ്ചാംതവണയാണ് സോണിയ ഗാന്ധി ജനവിധി തേടുന്നത്.2014-ല്‍ മൂന്നരലക്ഷത്തിലധികം വോട്ടിനാണ് സോണിയ ഇവിടെ നിന്ന് ലോക്‌സഭയിലെത്തിയത്. റായ്ബറേലിയില്‍ ബിജെപി സോണിയക്കെതിരെ രംഗത്തിറക്കിയിരിക്കുന്നത് സുപ്രീംകോടതി അഭിഭാഷകനായ അജയ് അഗര്‍വാളിനെയാണ്‌ . അമേഠിയില്‍ ബുധനാഴ്ച രാഹുല്‍ പത്രിക സമര്‍പ്പിച്ചിരുന്നു. രാഹുലിന്റെ എതിര്‍സ്ഥാനാര്‍ഥിയായ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഇന്നാണ് പത്രിക സമര്‍പ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക