Image

ഞാന്‍ പ്രകാശന്റെ നൂറ്റൊന്നാം ദിനം ആഘോഷിച്ച്‌ അണിയറ പ്രവര്‍ത്തകര്‍

Published on 10 April, 2019
ഞാന്‍ പ്രകാശന്റെ നൂറ്റൊന്നാം ദിനം ആഘോഷിച്ച്‌ അണിയറ പ്രവര്‍ത്തകര്‍

ഹദ് ഫാസില്‍ ചിത്രം ഞാന്‍ പ്രകാശന്റെ നൂറ്റൊന്നാം ദിനം ആഘോഷിച്ച്‌ അണിയറ പ്രവര്‍ത്തകര്‍. സത്യന്‍ അന്തിക്കാട്, ഫഹദ് ഫാസില്‍, നസ്രിയ, നിര്‍മാതാവ് സേതു മണ്ണാര്‍ക്കാട്,നിഖില വിമല്‍, അഞ്ജു കുര്യന്‍, ഷാന്‍ റഹ്മാന്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തിന്റെ വിജയം ആഘോഷിക്കാന്‍ ഒന്നിച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലെ രസകരമായ അനുഭവങ്ങളും ഓര്‍മ പുതുക്കലുമായി ആഘോഷ വേള കൂടുതല്‍ മനോഹരമാക്കി.

ചെറിയ പ്രമേയം വലിയ വിജയമായി മാറാനാണ്‌ ഏറ്റവും കൂടുതല്‍ കഷ്ടപ്പാട്‌. അതിനൊരു പ്രചോദനമാണ് ഞാന്‍ പ്രകാശനെന്ന്‌ സത്യന്‍ അന്തിക്കാട് പറഞ്ഞു.

'ഫാസിലിന്റെ വീട്ടില്‍ പണ്ട് ഞാന്‍ പോകുമ്ബോള്‍ അതിലെ ബര്‍മുഡ ഇട്ട് ഓടി നടന്നൊരു പയ്യനെ ഞാന്‍ എന്റെ നായകനായി കാണേണ്ടി വന്നതാണ് ആദ്യത്തെ സന്തോഷവും അതിശയവും. പക്ഷേ ക്യാമറയുടെ മുന്നില്‍ ആ പയ്യന്‍ എന്നെ അതിശയിപ്പിച്ചു. മോഹന്‍ലാലിനെ ക്യാമറയുടെ മുന്നില്‍ നിര്‍ത്തുമ്ബോഴുണ്ടാകുന്ന അതേ അനുഭവമാണ് ഫഹദിനെവച്ച്‌ ഷൂട്ട് ചെയ്യുമ്ബോഴും തോന്നുക. സിനിമയിലെ ചില രംഗങ്ങളില്‍ ഫഹദിന്റെ ചില 'ടച്ചസ്' കൊണ്ട് ആ സീന്‍ നന്നാകാറുണ്ട്.'സത്യന്‍ അന്തിക്കാട് പറഞ്ഞു.

'എന്റെ ജീവിതത്തിലെ എല്ലാ അത്ഭുതങ്ങളും നടന്നിരിക്കുന്നത് ക്യാമറയ്ക്കു മുന്നില്‍ വെച്ചാണ്. എന്റെ കല്യാണം അങ്ങനല്ല കേട്ടോ. പലപ്പോഴും ആ അത്ഭുതം നടക്കുന്നത് വേറെ പലരും കാരണമാണ്. ഞാന്‍ പ്രകാശന്‍ സിനിമയിലെ ഒരാള്‍ ഇല്ലായിരുന്നെങ്കില്‍ സിനമയ്ക്ക് ഈ അംഗീകാരം ലഭിക്കില്ലായിരുന്നു.അവിടുണ്ടായിരുന്ന ഓരോരുത്തരുടെയും പ്രയത്‌നമാണ് ഈ സിനിമ.'ഫഹദ് ഫാസില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക