Image

കുഞ്ഞേ ക്ഷമിക്കുക (ബിന്റാ ചെറിയാന്‍)

Published on 09 April, 2019
കുഞ്ഞേ ക്ഷമിക്കുക (ബിന്റാ ചെറിയാന്‍)
കലി തുള്ളിയാടിയ നിന്‍ മദ്യ ലഹരിയില്‍  തല്ലി  തകര്‍ത്തില്ലേ കുഞ്ഞിന്‍ മനം
നൊന്തവന്‍  കേണപ്പോള്‍ ഉണര്‍ന്നില്ലേ നിന്നിലെ  ദൈവാംശത്തിന്‍  കണികയതൊട്ടുമേ .
കുഞ്ഞേ ക്ഷമിക്കുക നിന്റെ ആത്മാവിനോട് ചോദിക്കാം ഞാന്‍ കണ്ണീരില്‍ കുതിര്‍ന്ന  ക്ഷമാപണം.
നിന്റെ ചുണ്ടില്‍ വിരിഞ്ഞ നറു പുഞ്ചിരി കാണാന്‍ കഴിഞ്ഞില്ലായെങ്കില്‍ കൊടും കാട്ടാളനാണവന്‍.
കുഞ്ഞേ ക്ഷമിക്കുക നിനക്കു ചുറ്റും മതിലാകേണ്ടവള്‍ നിനക്കു നേരെ കണ്ണടച്ചതിനും ഞാന്‍  ചോദിക്കാം നിന്റെ ആത്മാവിനോട് മാപ്പ്.
എന്നിലെ അമ്മ നിനക്കായി പൊഴിക്കുന്നു ഒരു  കുമ്പിള്‍  അശ്രു കണങ്ങള്‍ ...

വരും ജന്മം നീ എനിക്കു മകനായി  പിറന്നാല്‍ സ്‌നേഹം കൊണ്ടു വീട്ടാം നിനക്കു  നഷ്ടമായ  ബാല്യം.
ഉമ്മകള്‍ നല്‍കാം, നെഞ്ചോടു ചേര്‍ക്കാം, താരാട്ടു പാടാം നീ ഉറങ്ങുവോളം. അന്ന് എറിയില്ല  നിന്നെ ചുമരിലേക്കാരും എന്റെ നോട്ടമുള്ളിടത്തോളം. പൊയ്‌ക്കൊള്ളുക ഉണ്ണീ നീ നിന്നച്ഛന്റെ ചാരേ, പെറ്റമ്മ മറന്നാലും ഞാന്‍ നിന്നെ മറക്കില്ലായെന്നോതിയ നിന്‍ ദൈവത്തിന്‍ നാട്ടിലേക്ക്.
മര്‍ദ്ദനമേറ്റു കരിനീലിച്ച നിന്റെ ഇളം കവിളില്‍ നിന്റെ 'അമ്മ തരാന്‍ മടിച്ച ഒരായിരം പൊന്നുമ്മകള്‍ ......
    



Join WhatsApp News
josecheripuram 2019-04-10 08:17:45
You have shown affection to a child who did not get love from any one,I always believed that a person commits a crime, they are abnormal at that time.They need treatment.Mental illness is often ignored bu our society.Continue writing&reading that's the only way to improve.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക