Image

ഒരു വാശിയേറിയ യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പ് (നൈനാന്‍ മാത്തുള്ള)

Published on 07 April, 2019
ഒരു വാശിയേറിയ യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പ് (നൈനാന്‍ മാത്തുള്ള)
കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഇന്‍ഡസ്ട്രിയല്‍ ഫിഷറീസില്‍ ബിദുരാനന്തര ബിരുദ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ (1980) യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയനില്‍ തങ്ങളെ പ്രതിനിധീകരിക്കുന്നതിനു സഹപാഠികള്‍ എന്നോട് ആവശ്യപ്പെട്ടു. എനിക്ക് ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ താല്പര്യമുണ്ട ായിരുന്നില്ലെങ്കിലും, മറ്റു രണ്ടു സതീര്‍ഥ്യര്‍ തമ്മിലുള്ള മത്സരം ഒഴിവാക്കുന്നതിന് ഒരു സമവായ സ്ഥാനാര്‍ത്ഥിയായി എന്റെ പേരു നിര്‍ദ്ദേശിക്കപ്പെട്ടു.

യൂണിയന്‍ കൗണ്‍സിലിലേക്കു തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞപ്പോള്‍, എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്കു മത്സരിക്കുന്നതിന് ഞാന്‍ തീരുമാനിച്ചു. തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനുള്ള ചില ഗൃഹപാഠമൊക്കെ ഞാന്‍ ചെയ്തു, പലതും കണക്കുകൂട്ടി. മറൈന്‍ സയന്‍സിലെയും ഷിപ്പ് ടെക്‌നോളജിയിലെയും ബിസിനസ് അഡ്മിനിസ്‌ട്രേഷനിലെയും സ്‌നേഹിതരുമായി ഒരു ഐക്യമുണ്ടാക്കി, എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് ഒരു പാനല്‍ തയ്യാറാക്കി.

ഞങ്ങള്‍ ആസൂത്രണം ചെയ്തിരുന്നതുപോലെ കാര്യങ്ങള്‍ കൃത്യമായി നീങ്ങിയാല്‍ തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനു മതിയായ വോട്ടുകള്‍ ഞങ്ങള്‍ക്കുണ്ട്. അതിനാല്‍ മറ്റു ഡിപ്പാര്‍ട്ടുമെന്റുകളില്‍ ഞങ്ങള്‍ പ്രചരണം നടത്തിയില്ല. തിരഞ്ഞെടുപ്പു തീയതി സമീപിച്ചപ്പോള്‍, ഞങ്ങളുടെ ചില വോട്ടറന്മാര്‍ക്ക് ആ ദിവസം വോട്ടുചെയ്യുവാന്‍ കഴിയില്ലെന്നതിനാല്‍ കടുത്ത പോരാട്ടം നേരിടേണ്ടി വരുമെന്നു ഞാന്‍ മനസ്സിലാക്കി. അതു കാരണം ഞാന്‍ എന്റെ ഒരു സ്‌നേഹിതന്‍ മുഖാന്തരം മറുഭാഗത്തെ ഒരു വനിതാ വോട്ടറെ സമീപിക്കുകയും പിന്‍തുണ അപേക്ഷിക്കുകയും ചെയ്തു.

വോട്ടെണ്ണല്‍ പാനലില്‍ ഞാനും ഉണ്ടായിരുന്നു. ഞങ്ങളുടെ പാനലില്‍ മറൈന്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്നുള്ളതില്‍ സെക്രട്ടറിയും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കുള്ള ഞാനും ഒഴികെ എല്ലാവരും പരാജയപ്പെട്ടു. എനിക്കും എതിരാളിക്കും പതിനെട്ട് വോട്ടുകള്‍ വീതം ലഭിച്ചു. ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്നുള്ള പ്രിസൈഡിംഗ് ഓഫീസര്‍ അവരുടെ ഒരു വോട്ട് അസാധുവാണെന്ന് പ്രഖ്യാപിച്ചതുകൊണ്ട ്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഞാന്‍ ജയിച്ചു.

ഇലക്ഷന്‍ ഫലം എന്നെ ഞെട്ടിച്ചു. അതു നിമിത്തമുണ്ടായ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും വിവരിക്കുവാന്‍ സാധിയമല്ല. ഷിപ്പ് ടെക്‌നോളജിയിലെയും ബിസിനസ് അഡ്മിനിസ്‌ട്രേഷനിലെയും സ്‌നേഹിതകര്‍ ഫലപ്രഖ്യാപനത്തിനുശേഷം എന്നെ കാണുവാന്‍ നിന്നില്ല. അവര്‍ എന്നോട് ക്ഷോഭിച്ചു, പ്രതികാരം ചെയ്യുമെന്നു പറഞ്ഞിട്ടാണ് വോട്ടിംഗ് സ്ഥലത്തുനിന്ന് പോയത്. ഞാന്‍ ചതിച്ചതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് അവര്‍ കരുതി. ബിസിനസ് അഡ്മിനിസ്‌ട്രേഷനും ഷിപ്പ് ടെക്‌നോളജി ക്യാമ്പസും മറൈന്‍ സയന്‍സ് ക്യാമ്പസില്‍നിന്ന് അകലെയാണ്. അവര്‍ പരസ്പരം അറിയുന്നവരല്ല. ഞാനാണ് അവര്‍ക്കു മധ്യസ്ഥനായിരുന്നത്.

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്‌നേഹിതന്മാരുടെ ഡോര്‍മിറ്ററിയില്‍ പോയി അവരെ സന്ദര്‍ശിച്ച് എന്റെ നിരപരാധിത്വം തെളിയിക്കുന്നതിന് സ്ഥാനം രാജിവയ്ക്കുവാന്‍ സന്നദ്ധനാണെന്ന് അവരോട് പറയുവാന്‍ ഞാന്‍ ഒരുമ്പെട്ടു. ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകനും എന്റെ റസിഡന്റ് വാര്‍ഡനുമായ മിസ്റ്റര്‍ മാത്യു മണിമല എന്റെ ഭാഷ്യം ശ്രദ്ധിച്ചിട്ട് എനിക്ക് ചില ഉപദേശങ്ങള്‍ നല്കി. അവര്‍ പ്രകോപിതരായിക്കുന്നതിനാല്‍ എന്റെ വിശദീകരണം അവര്‍ കേള്‍ക്കുകയില്ല, മാത്രമല്ല എന്നെ കയ്യേറ്റം ചെയ്യുവാനും അവര്‍ മടിക്കുകയില്ല എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അദ്ദേഹത്തിന് എന്റെ നിരപരാധിത്വം ബോധ്യമായി. വിദ്യാര്‍ത്ഥികള്‍ എന്നെ തിരഞ്ഞെടുത്തത് അവര്‍ക്ക് സേവനമനുഷ്ഠിക്കുവാനാണെന്നും ഈവിധ വികാരപ്രകടനങ്ങള്‍ക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

തോറ്റുപോയ ഡിപ്പാര്‍ട്ടുമെന്റുകളിലെ വിദ്യാര്‍ത്ഥികള്‍ ആ വര്‍ഷം വിദ്യാര്‍ഥി യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചതേയില്ല. ആ വര്‍ഷം മുഴുവന്‍ ശത്രുതയില്‍ തന്നെ തുടര്‍ന്നു. ഒരിക്കല്‍ ഞാന്‍ അവരുടെ ഹോസ്റ്റല്‍ പരിസരത്ത് ചെന്നപ്പോള്‍ അവര്‍ പ്രതിഷേധവുമായി എത്തി. അകത്തു പോകരുതെന്ന് എന്റെ സ്‌നേഹിതര്‍ എന്നെ ഉപദേശിച്ചു.

ഞങ്ങളുടെ പാനലില്‍ ഉണ്ടായിരുന്ന ചില വിദ്യാര്‍ഥികള്‍ക്ക് ശക്തമായ രാഷ്ട്രീയ (എസ്.എഫ്.ഐ) ബന്ധങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍  അറിയാതെ അവര്‍ കൂറുമാറി മറുഭാഗത്തെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്തു. ചിലര്‍ക്ക് രാഷ്ട്രീയ ചായ്‌വുണ്ടായിരുന്നത് എനിക്കറിയാമായിരുന്നുവെങ്കിലും അവരുടെ പാര്‍ട്ടിയാവേശത്തെക്കുറിച്ചുള്ള എന്റെ കണക്കുകൂട്ടല്‍ ശരിയായിരുന്നില്ല. എനിക്ക് രാഷ്ട്രീയ ചായ്‌വുണ്ടായിരുന്നു പക്ഷേ, പാര്‍ട്ടി ബന്ധമോ അംഗത്വമോ ഉണ്ട ായിരുന്നില്ല. എറണാകുളത്തെ പ്രസിദ്ധ അഭിഭാഷകന്‍ എം.എം.ചെറിയാന്‍ (പരേതന്‍) മകന്‍ അശോക് മാമ്മന്‍ ചെറിയാന്‍ എതിര്‍ പാനലില്‍ നിന്ന് വൈസ് പ്രസിഡന്റ്് ആയി തിരഞ്ഞെടുക്കപ്പെട്ടു.

ഈ വിധ തെറ്റിദ്ധാരണകളും ആശയക്കുഴപ്പങ്ങളും അനുദിന ജീവിതത്തിന്റെ ഭാഗമാണ്. നിങ്ങളും ഇതുപോലുള്ള അനുഭവങ്ങളിലൂടെ കടന്നുപോയിരിക്കാം. തെറ്റദ്ധാരണകള്‍ തിരുത്തുന്നതിനും കേട് തീര്‍ക്കുന്നതിനും വര്‍ഷങ്ങള്‍ തന്നെ വേണ്ടി വന്നേക്കാം. ഇപ്പോഴും എന്റെ സ്‌നേഹിതര്‍ എന്നെ വിശ്വസിക്കുന്നില്ല. എന്നെപ്പോലെ അവര്‍ക്ക് ആ സാഹചര്യങ്ങള്‍ വിശദമായി അറിയില്ല. അതിനാല്‍ തങ്ങള്‍ക്കു ലഭിച്ച അറിവനുസരിച്ചാണ് അവര്‍ ധാരണകള്‍ക്കു രൂപം കൊടുക്കുന്നത്. നാം അറിയുന്നത് സത്യമാണെന്നു. നാം വിശ്വസിക്കുന്നു. ഞാ ന്‍ പറയുന്നതാണു ശരി എന്ന് ശഠിക്കുന്നു. നമ്മില്‍ പലരും സംശയത്തിന്റെ അജ്ഞതയില്‍ തന്നെ കഴിയുന്നു.

എന്റെ വിശ്വാസമാണ് കൃത്യമായും ശരി, ഞാന്‍ കാണുന്നതുപോലെ എല്ലാവരും വസ്തുതകള്‍ കാണണം എന്നിങ്ങനെയാണ് നമ്മില്‍ പലരും ചിന്തിക്കുന്നത്. ാനം കാണുന്നതുപോലെ വസ്തുതകള്‍ കാണാത്തവരെ ഭ്രാന്തന്മാരാണെന്ന് പറയുവാനും മടിക്കുകയില്ല. മറ്റ് മതങ്ങളുടെ കാര്യത്തിലും നാം മുന്‍വിധിയുള്ളവരാണ്. സത്യം കണ്ടെ ത്തുന്നതിനു സമയം എടുക്കുന്നില്ല. തുറന്ന മനസ്സോടെയാണ് മറ്റു മതങ്ങളെ നാം സമീപിക്കുന്നത്. അതിനാല്‍ നാം അജ്ഞതയിലും അന്ധകാരത്തിലും തെറ്റിദ്ധാരണയിലും തന്നെ കഴിയുന്നു.

രണ്ടു സ്‌നേഹിതര്‍ രണ്ടു വശങ്ങളില്‍നിന്ന് ഒരു ഭുഗോളത്തെ നോക്കുന്നുവെന്ന് സങ്കല്പിക്കുക. ഒരേ ഗ്ലോബിനെ തന്നെയാണ് അവര്‍ നോക്കുന്നതെങ്കിലും രണ്ടു ഭാഗങ്ങളെയാണ് അവര്‍ കാണുന്നത്. ഒരാള്‍ മറ്റേയാള്‍ കാണുന്നതിനെ കാണുന്നതേയില്ല. അഥവാ അവര്‍ ഒരു ഭാഗം കണ്ട ാലും അവര്‍ അത് വീക്ഷിക്കുന്ന സാഹചര്യങ്ങള്‍ വ്യത്യസ്തമാകും. തന്നിമിത്തം ധാരണയും വ്യത്യസ്തമായിരിക്കും.

വിവിധ മത വീക്ഷണങ്ങള്‍ ഈ ആശയത്തിലൂടെ നമുക്ക് ചിന്തിക്കാം. നമ്മുടെ അറിവും ധാരണയും അനുഭവവും മാറുന്നതിനനുസരിച്ചു നമ്മുടെ വിശ്വാസത്തിനും മാറ്റം വരും. ഇതു മനസ്സിലാക്കിക്കൊണ്ട് മറ്റു മത പ്രവാചകന്മാരെയും അവരുടെ ഉപദേശങ്ങളെയും കുറിച്ച് നമുക്കു ചിന്തിക്കാം. നമ്മുടെ ജീവിതപ്രയാണത്തില്‍ മൈല്‍ക്കുറ്റികള്‍, അഥവാ ചവിട്ടുപടികളാകാവുന്ന ചില മതപരവും ആത്മീയവുമായ തത്വങ്ങളാണ് ഇവയിലുള്ളത്.
(കടപ്പാട്: ഒരു നിരാശ്വരവാദിയുടെ രൂപാന്തരം-നൈനാന്‍ മാത്തുള്ള)

Join WhatsApp News
Jurassic Park 2019-04-09 16:22:47
Remember the movie, Jurassic Park? In it we saw Disosorus running & screaming. No one ever saw or heard one. It is just the imagination of the Artist. Believers are cunning Artists. They could even make the T Rex fly- andrew
Harry Potter god 2019-04-09 16:56:04
There are people who believe Harry Potter is real.
Harry Potter books are longer than the religious books; Bible & Maha Bharatham.
The future generation too will take it as the History of their god & a religion might originate.
The beginning of all religions & gods were pure imagination as seen in Harry Potter.
Religion & gods are the creative imagination of Stone Age alpha males who were not too far in superiority from other Mammals.-andrew

John 2019-04-09 19:17:22
തൊണ്ണൂറു ശതമാനം ഹാരിപ്പോട്ടർ ഫാൻസും ആ പുസ്തകം മുഴുവനും വായിച്ചിട്ടുള്ളവർ ആയിരിക്കും. എന്നാൽ ബൈബിൾ ഫാൻസ്‌ തൊണ്ണൂറു ശതമാനവും ആ കിതാബ് വായിച്ചിട്ടില്ല. അത് പഠിച്ചവൻ എന്ന് നടിക്കുന്ന പുരോഹിതൻ പറയുന്നത് അപ്പാടെ വിഴുങ്ങുന്ന കുഞ്ഞാടുകൾ. ഫ്രാങ്കോക്ക്‌ എതിരെ കുറ്റപത്രം സമർപ്പിക്കുന്ന ഇന്നേ ദിനം പ്രാർത്ഥനയും ഉപവാസവും ആയി സമയം കളയാൻ വിധിക്കപ്പെട്ടവർ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക