Image

സായി പല്ലവിയുടെ ആദ്യ ചിത്രം പ്രേമം അല്ല! കസ്തൂരിമാന്‍ ആണെന്ന് വെളിപ്പെടുത്തി നടി

Published on 06 April, 2019
സായി പല്ലവിയുടെ ആദ്യ ചിത്രം പ്രേമം അല്ല! കസ്തൂരിമാന്‍ ആണെന്ന് വെളിപ്പെടുത്തി നടി

അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലൂടെയായിരുന്നു സായി പല്ലവി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മലര്‍ മിസ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത സായി പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലാണ് അഭിനയിച്ച്‌ കൊണ്ടിരിക്കുന്നത്. പ്രേമത്തിന് മുന്‍പ് സായി പല്ലവി ധാംധൂം എന്ന തമിഴ് ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ സായിയുടെ ആദ്യ ചിത്രം അതല്ലെന്ന് നടി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. 

ലോഹിതദാസ് സംവിധാനം ചെയ്ത് തമിഴില്‍ നിര്‍മ്മിച്ച കസ്തൂരിമാന്‍ എന്ന ചിത്രത്തിലായിരുന്നു സായി ആദ്യമായി അഭിയനിച്ചത്. പ്രസന്ന, മീര ജാസ്മിന്‍, ഷമ്മി തിലകന്‍ എന്നിവരായിരുന്നു മറ്റ് താരങ്ങള്‍. 2005 ല്‍ റിലീസിനെത്തിയ ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു സായി അഭിനയിച്ചത്. സത്യത്തില്‍ കണക്ക് പരീക്ഷയില്‍ നിന്നും രക്ഷപ്പെടാനാണ് താന്‍ അന്ന് സിനിമയില്‍ അഭിനയിക്കാന്‍ പോയതെന്നാണ് നടി പറയുന്നത്.

ആറിലോ ഏഴിലോ പഠിക്കുമ്ബോഴേ ഡാന്‍സ് ആരംഭിച്ചിരുന്നു. എഡ്വിന്‍ എന്നൊരു ഡാന്‍സ് മാസ്റ്ററാണ് ചിത്രത്തിലേക്ക് വിളിക്കുന്നത്. അമ്മയെ സമ്മതിപ്പിച്ച്‌ ചെന്നു. അഭിനയമാണെന്നൊന്നും അറിയില്ല. അവിടെ ചെന്ന് പറഞ്ഞത് പോലെ തന്നെ ചെയ്തു. ക്ലാസ് കട്ട് ചെയ്യുന്നതിനാണ് ധാംധാമിലും എത്തിയതെന്ന് സായി പല്ലവി പറയുന്നു.

ദുല്‍ഖറിന്റെ കലി എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം മലയാളത്തിലേക്ക് നടി എത്തിയിരുന്നില്ല. നിലവില്‍ ഫഹദ് ഫാസിലിലിനൊപ്പം അതിരന്‍ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ച്‌ വരികയാണ് സായി പല്ലവി. ഇത്തവണത്തെ വിഷുവിന് മുന്നോടിയായി ഏപ്രില്‍ 12 ന് റിലീസിനെത്തുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക