Image

ലൂസിഫര്‍: മോഹന്‍ ലാല്‍ വായിച്ചറിയാന്‍

Published on 05 April, 2019
ലൂസിഫര്‍: മോഹന്‍ ലാല്‍ വായിച്ചറിയാന്‍
മോഹന്‍ ലാല്‍ അമേരിക്കയിലുണ്ടെന്നു കേള്‍ക്കുന്നു. അദ്ധേഹം ഇത് വായിക്കുമെന്നു കൂടി കരുതിയാണു ഇതെഴുതുന്നത്.

മോഹന്‍ ലാല്‍ നായകനായ ലൂസിഫര്‍ വലിയ വിജയമായി അമേരിക്കയിലും തീയറ്ററുകളില്‍ നിറഞ്ഞോടുന്നു. ഈ അവസരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യം സിനിമ മുഖ്യധാരാ തീയറ്ററുകളിലാണു റിലീസ് ചെയ്തതെന്നാണ്.
അമേരിക്കയില്‍ മലയാളം സിനിമ മാത്രം കാണിക്കുന്ന രണ്ടോ മൂന്നോ തീയറ്ററും ഇന്ത്യന്‍ ഭാഷാ ചിത്രങ്ങള്‍ മാത്രം കാണിക്കുന്ന വിരലിലെണ്ണാവുന്ന തീയറ്ററുകളുമാണുള്ളത്.

അവ നിലനിക്കുന്നത് വല്ല ആണ്ടിലും വരുന്ന പുലിമുരുകനോ, ഞാന്‍ പ്രകാശനോ വിജയിക്കുന്നതു കൊണ്ടാണ്. അപ്പോഴാണു ഏതാനും പേര്‍ തീയറ്ററില്‍ എത്തുന്നത്. അപ്പോള്‍ വടയും കാപ്പിയും വിറ്റാണു പലതും നഷ്ടം നികത്തുന്നത്.

ഇങ്ങനെയുള്ള തീയറ്ററുകളെ അവഗണിച്ച് ലൂസിഫര്‍ മുഖ്യധാരാ തീയറ്ററില്‍ മാത്രം കൊടുത്തത് ശരിയോ? ഇങ്ങനെ ആണോ മലയാള സിനിമയെ പരിപോഷിപ്പിക്കുന്നത്?

മുഖ്യധാരാ തീയറ്ററില്‍ പരമാവധി 50 സീറ്റ്. ടിക്കറ്റ് കിട്ടാന്‍ ദിവസങ്ങള്‍ കാക്കണം. കൊച്ചു കുട്ടിക്കു വരെ ടിക്കറ്റ് എടുക്കണം. തീയറ്ററും സീറ്റിംഗും ഒക്കെ ഗംഭീരം എന്നതില്‍ തര്‍ക്കമില്ല. ഭാഷാ ചിത്രങ്ങള്‍ മാത്രം കാണിക്കുന്ന തീയറ്ററില്‍ 300-ഉം അതിലധികവും സീറ്റ് ഉണ്ട്. ഒരുമിച്ച് ധാരാളം പേര്‍ക്ക് സിനിമ കാണാം.

മുഖ്യധാരാ തീയറ്ററില്‍ സിനിമ ഓടിക്കുന്നതിനു പിന്നില്‍ സാമ്പത്തികം ആകാം കാര്യമെന്നു മനസിലാക്കുന്നു. പക്ഷെ നമ്മുടെ തീയറ്ററുകളെ നമ്മുടെ സിനിമാക്കാര്‍ പ്രോല്‍സാഹിപ്പിച്ചില്ലെങ്കില്‍ മറ്റാര് അതു ചെയ്യും?
മുഖ്യധാരാ തീയറ്ററുകളില്‍ കൊടുത്തപ്പോള്‍ തന്നെ ഭാഷാ ചിത്രങ്ങള്‍ മാതം കളിക്കുന്ന തീയറ്ററുകളിലും അതു നല്കാമയിരുന്നില്ലേ?

വിതരണ കാര്യത്തില്‍ നടീ നടന്മാര്‍ക്ക് പങ്കില്ലായിരിക്കാം. എങ്കിലും യാഥാര്‍ഥ്യങ്ങള്‍ അവരും മനസിലാക്കട്ടെ എന്നു കരുതിയാണു ഇത് എഴുതിയത്. അവര്‍ക്ക് ഉപദേശിക്കാന്‍ എങ്കിലും ആകുമല്ലോ.

ഒരു സിനിമാ പ്രേമി 
Join WhatsApp News
മോനെ ദിനേശാ 2019-04-05 11:37:14
തനിക്ക് വടേം പഴോം വിൽക്കാനാണോ കോടിക്കണക്കിന് രൂപ മുടക്കി പടം പിടിക്കുന്നത് .   ഇത് കച്ചവടംമാണ് മോനെ ദിനേശാ ! പരിപ്പുവടയും പഴവും വിൽക്കുന്നതുപോലെ കച്ചവടം ! ആളില്ലാത്തടത്ത് ആരെങ്കിലും വട വിലക്കാൻ പോകുമോ മോനെ ദിനേശാ ?  വാട വലിക്കാതിരിക്കണമെങ്കിൽ, മുടക്കിയ കാശ് കിട്ടണമെങ്കിൽ അതിന് പറ്റിയ സ്ഥലത്ത് കൊണ്ടുപോയി വാട വിൽക്കണം . ഓക്കേ ....ഓക്കേ 

Francis 2019-04-05 11:43:54
If this trend continues then we must quit the movies of such stars released in corporate theaters 
Lal fan 2019-04-05 12:54:22
ഓക്കേ ക്വിറ്റ് ചെയ്യോതോ .എന്നിട്ട് ആ പീഡകൻ ദിലീപിന്റ പടം പോയി കാണ് . ചുമ്മാ പേടിപ്പിക്കാതെ മോനെ ഫ്രാൻസിസെ 

Lucifer 2019-04-05 13:45:01
എന്തൊരു വിഡ്ഢിത്തമാണ് ഈ ലേഖനം വിളമ്പുന്നത്. ജനങ്ങൾ സിനിമക്ക് പൈസ കൊടുത്തു പോകുന്നത് നല്ല ഒരു സിനിമാറ്റിക് അനുഭവത്തിനാണ്- അത് എവിടെ ലഭിക്കുന്നുവോ അവിടെ പോകും. നിങ്ങൾ മലയാളി തിയറ്ററുകൾ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തൂ - നല്ല ഒരു ബാത്റൂമില്ല, പൊട്ടി പൊളിഞ്ഞ കെട്ടിടം, സൗണ്ട് സിസ്റ്റം മികവുള്ളതല്ല, പിന്നെ പലർക്കും എത്തി പെടാൻ ദൂരം. പിന്നെ വടക്കും ചായക്കും മാത്രം വരാൻ പറ്റുമോ.  ലൂസിഫർ പോലുള്ള സാങ്കേതിക മികവുള്ള സിനിമ നല്ല - റീഗൽ, amc തിയ്യറ്ററുകളിൽ കാണണം.  അല്ലാതെ ശഠിക്കുന്നത് അസംബന്ധമാണ്.  മോഹൻലാലും, പ്രിത്വിരാജ് ചെയ്തത് എത്ര ശരി.  ഇനിയും മലയാള ചിത്രങ്ങൾ മുഖ്യധാരാ തിയറ്ററുകളിൽ മാത്രം റിലീസ് ചെയ്യട്ടെ. വട പിന്നെ കഴിക്കാം 
21st Century Movies 2019-04-05 15:37:03
അട്ടെ പിടിച്ച് മെത്തേ കിടത്തിയാൽ കിടക്കുമോ ? പണ്ട് ഓല തീയേറ്ററിൽ പോയി തറേലിരുന്നു സിനിമ കണ്ടവനൊക്കെ അമേരിക്കെ വന്നിട്ടും മാറ്റമില്ല . അവനിപ്പോൾ ലൂസിഫറിനെ ഓല തീയേറ്ററിൽ കൊണ്ടുപോയി കാണണം . പിന്നെ കുറെ വടേം പാറിപ്പാവാടെ അടിച്ചിട്ട് നാട്ടുകാരെ മുഴുവൻ നാറ്റിക്കണം . പൊക്കോ ഇവിടുന്നു മേലാൽ ഈ പ്രദേശത്ത് കണ്ടു പോകരുത് . പേരും നാളും ഇല്ലാത്ത സിനിമാപ്രേമി 

ജോയി കോരുത് 2019-04-05 23:04:14
ഉച്ചപ്പടം കണ്ടു ശീലിച്ചവര്‍ ഇതൊക്കെയേ പറയുകയുള്ളൂ...
ഒരു സിനിമാ പ്രേമിയെ ഇങ്ങനെ അവഹേളിക്കരുത്.
ഒന്നുമില്ലങ്കിലും നമ്മളൊക്കെ മാറ്റിനി കാണുന്നവരല്ലേ സുഹൃത്തുക്കളേ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക