മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ നേതൃത്വം നല്കി സംഘടിപ്പിച്ച ജോസഫ് ഞരളക്കാട്ട് ഗോള്‍ഡന്‍ ജൂബിലി കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ക്നാനായ കാത്തലിക് യൂത്ത് ലീഗ് ജേതാക്കളായി.
മാര്‍ച്ച് 30 ന് നടത്തപ്പെട്ട ടൂര്‍ണമെന്റില്‍ നസ്രത് കൂടാരയോഗം രണ്ടാം സമ്മാനമായ പ്ലാക്കൂട്ടത്തില്‍ കപ്പ് സ്വന്തമാക്കുകയും ജിബിന്‍ തോമസ് മികച്ച ഓള് റൗണ്ടറായും ജിനോ കുടിലില്‍ മികച്ച ബാറ്റ്സ്മാനായും ജോ മത്തായി മികച്ച ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു.
സംഘാടക മികവോടെ ടൂര്‍ണമെന്റ് ഓര്‍ഗനൈസ് ചെയ്ത കെസിവൈഎലിനെയും കൂടാരയോഗ പ്രതിനിധികളെയും സമ്മാനങ്ങള്‍ സ്പോണ്സര് ചെയ്ത ജോബി മാഗി, ആന്റണി ലിസി, ജോ ദീപ, ഷിനു ബെറ്റ്സി ദമ്പതികളെയും ഫാ. തോമസ് കുമ്പുക്കലിനെയും സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍ ജിബിന്‍ തോമസ് നന്ദി അറിയിച്ചു. സമ്മാനാര്‍ഹരായവരെ ചാപ്ലിന് ഫാ. പ്രിന്‍സ് തൈപുരയിടത്തില്‍ അനുമോദിച്ചു.
റിപ്പോര്‍ട്ട്:സോളമന് പാലക്കാട്ട്