Image

ആക്രിക്കച്ചവടം മുതല്‍ ജീവിക്കാന്‍ വേണ്ടി പല വേഷങ്ങളും; സിനിമയെ വെല്ലും മുരുകന്റെ ജീവിതം

Published on 04 April, 2019
ആക്രിക്കച്ചവടം മുതല്‍ ജീവിക്കാന്‍ വേണ്ടി പല വേഷങ്ങളും; സിനിമയെ വെല്ലും മുരുകന്റെ ജീവിതം


മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ചിത്രത്തിലെ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ സന്തതസഹചാരികളിലൊരാള്‍, ലൂസിഫറിലെ ആദ്യ മാസ് ആക്ഷന്‍ സീക്വന്‍സില്‍ മോഹന്‍ലാലിനെ തല്ലാന്‍ വിട്ടിട്ട് നോക്കി നിന്നതാരം. മെലിഞ്ഞ ആ താടിക്കാരനെ ആരും മറക്കില്ല. മരുകന്‍ മാര്‍ട്ടിന്‍ അങ്ങ് കസറിയെന്ന് പറയാം.

എന്നാല്‍ ലൂസിഫറല്ല മരുകന്റെ ആദ്യ സിനിമ. അനുരാഗകരിക്കിന്‍ വെള്ളം, അങ്കമാലി ഡയറീസ്, പോക്കിരി സൈമണ്‍, കലി, സ്വാതന്ത്ര്യം അര്‍ത്ഥരാത്രിയില്‍ തുടങ്ങിയ പല ചിത്രങ്ങളിലും ഇദ്ദേഹം വേഷമിട്ടിരുന്നു. എന്നാല്‍ മുരുകന്റെ സ്വപ്‌നയാത്ര പക്ഷേ അത്ര എളുപ്പമായിരുന്നില്ല. സിനിമയെ വെല്ലുന്ന സിനിമാറ്റിക് ആയ ഒരു ഭൂതകാലം മുരുകനുണ്ട്. സോഷ്യല്‍മീഡിയ ചര്‍ച്ചയാക്കുന്നത് മുരുകന്റെ ജീവിതമാണ്. 

ആക്രിക്കച്ചവടം മുതല്‍ ജീവിക്കാന്‍ വേണ്ടി പല വേഷങ്ങളും അണിഞ്ഞാണ് മുരുകന്‍ ഒടുവില്‍ സിനിമയിലെത്തുന്നത്. 'ഇരിക്ക് എംഡി അകത്തുണ്ട്' എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയാണ് മുരുകന്റെ തുടക്കം. പിന്നീട് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത 'ഫ്രീഡം' എന്ന ചിത്രത്തില്‍ അഭിനയിച്ചു. അവിടെ വെച്ചാണ് കോസ്റ്റ്യൂമര്‍ മഹിയെ പരിചയപ്പെട്ടത്. തയ്യല്‍ അറിയാമായിരുന്നത് തുണയായി. പിന്നീടിങ്ങോട്ട് പല ചിത്രങ്ങളില്‍ തലകാണിച്ചു, ഒടുവില്‍ ഇപ്പോള്‍ ലൂസിഫറില്‍ എത്തി നില്‍ക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക