Image

കണ്ണുകൊണ്ട് കണ്ടതില്‍ കൂടുതല്‍ കാണാന്‍ ഉണ്ട്’; ലൂസിഫറിനെക്കുറിച്ചുള്ള പൃഥ്വിരാജിന്റെ പോസ്റ്റ്

Published on 03 April, 2019
കണ്ണുകൊണ്ട് കണ്ടതില്‍ കൂടുതല്‍ കാണാന്‍ ഉണ്ട്’; ലൂസിഫറിനെക്കുറിച്ചുള്ള പൃഥ്വിരാജിന്റെ പോസ്റ്റ്

ആവശേതുടിപ്പിലാണ് ലൂസിഫര്‍ എന്ന മലയാള ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍, നമ്മള്‍ കണ്ടതാണോ ചിത്രത്തിന്റെ യഥാര്‍ത്ഥ കഥ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

ചിത്രത്തിന്റെ സംവിധായകന്‍ തന്നെയായ പൃഥ്വിരാജ് ഇന്ന് നവമാധ്യമങ്ങളില്‍ ഇട്ടപോസ്റ്റാണ് ചര്‍ച്ചയാകുന്നത്. കണ്ണിന് കാണാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ഉണ്ട് എന്നായിരുന്നു പൃഥ്വി ഇട്ട പോസ്റ്റ്്. ഒരു മഞ്ഞുമലയുടെ ചിത്രത്തോടെയാണ് സംവിധായകന്റെ പോസ്റ്റ്.

ചിത്രത്തിന്റെ ആന്തരീകാര്‍ത്ഥമാണോ അതോ ലൂസിഫറിന്റെ രണ്ടാം ഭാഗമാണോ പൃഥ്വിരാജ് ഉദ്ദേശിക്കുന്നത് എന്ന സംശയത്തിലാണ് ആരാധകര്‍. സിനിമയില്‍ പരാമര്‍ശിക്കുന്ന ഇല്ലുമിനാറ്റിയെക്കുറിച്ച് നേരത്തെ മുതല്‍ വിശദീകരണമുണ്ടായിരുന്നു.

അതേസമയം, ഇക്കാര്യങ്ങള്‍ വളച്ചൊടിക്കാതെ നേരെ പറയരുതേ എന്നുള്ള ചോദ്യങ്ങളും ഉന്നയിക്കുന്നുണ്ട്. പൃഥ്വിരാജ് തന്നെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക