Image

ഏഞ്ചല മൈ എഞ്ചല (നോവല്‍ -4: നീന പനക്കല്‍)

Published on 02 April, 2019
ഏഞ്ചല മൈ എഞ്ചല (നോവല്‍ -4: നീന പനക്കല്‍)
ഞാന്‍ ജാക്കിനെ സ്‌നേഹിച്ചു. സത്യ സന്ധമായി. അഗാധമായി. അവന്റെ അബ്ബയെയും ഞാന്‍ സ്‌നേഹിച്ചു, ബഹുമാനിച്ചു.

ജീവിതത്തിലാദ്യമായി ഞാന്‍ പൂക്കളെ കണ്‍ ടു. പൂമണം അനുഭവിച്ചു. ഹൃദയപൂര്‍വ്വം. സന്ധ്യയും ഉഷസും സൗന്ദര്യമുള്ളതെന്നു കണ്‍ ടു. ഹണിമൂണ്‍ കഴിഞ്ഞു വരുമ്പോള്‍ വീട്ടിനു ചുറ്റും പൂന്തോട്ടം ഉണ്‍ ടാക്കണമെന്ന് തീര്‍ച്ചപ്പെടുത്തി.

വീട്ടിലിരുന്നു മുഷിയാതെ ഞാന്‍ ഒരു ജോലി കണ്‍ ടു പിടിക്കാന്‍ പോകയാണെന്നു പറഞ്ഞപ്പോള്‍ അബ്ബയോടു ചോദിച്ചിട്ടു മതി എന്ന ജാക്കിന്റെ അഭിപ്രായം കേട്ട് ഞാന്‍ നെറ്റി ചുളിച്ചു. ഞാനെന്തിനാ അബ്ബയോട് ചോദിക്കുന്നത്? ഒരു ജോലി കണ്‍ ടുപിടിക്കാന്‍ അബ്ബയുടെ അനുവാദം എനിക്കെന്തിന്? ഞാന്‍ അവനോട് കയര്‍ത്തു. ' എനിക്ക് നിന്റെ അനുവാദവും ആവശ്യമില്ല ജാക്ക് . ദിസ് ഈസ് എ ഫ്രീ കണ്‍ ട്രി.'

നിനക്കിവിടെ എന്തിന്റെ കുറവാണ് അനുഭവപ്പെട്ടത്? ജാക്ക് ചോദിച്ചു. അബ്ബയുടെ സ്‌നേഹം മുഴുവന്‍ നീ പിടിച്ചു പറ്റിയിരിക്കയാണ്. നീ വല്ലവന്റെയും കീഴില്‍ ജോലിക്ക് പേ ാകുന്നത് അബ്ബാക്ക് ഇഷ്ടമാവില്ല ലീസാ. നീ വെറുതെ അബ്ബായെ ശുണ്‍ ഠിപിടിപ്പിക്കണ്‍ ടാ. .

നീയിപ്പോള്‍ ചെയ്യേണ്‍ ടത് എന്തെന്ന് ഞാന്‍ പറയാം. എത്രയും വേഗം നീയെനിക്കൊരു മകനെ പ്ര സവിച്ചു തരണം. എനിക്കൊരു മകന്‍ ജനിച്ചാലുടന്‍ അബ്ബാ എന്നെ ബിസിനസ്സില്‍ പ ാര്‍ട്ട്‌നര്‍ ആക്കാമെന്ന് വാക്കു തന്നിട്ടുണ്‍ ട്. നമ്മുടെ മകന്‍ വലുതാവുമ്പോഴേക്ക് ഞാന്‍ ബിസിനസ്സ് മുഴുവനായി ഏറ്റെടുക്കും. അവനെ ഞാന്‍ ചെറുപ്പം മുതല്‍ ബിസിനസ്സ് പഠിപ്പിക്കയും ചെയ്യും.

' ഐഡിയ നല്ലതു തന്നെ. പക്ഷെ ദൈവം തരുന്നതിനെ വാങ്ങുക എന്നതിലപ്പുറം നമുക്കെന്തു ചെയ്യാനാവും?' ഞാന്‍ അവനോട് ചോദിച്ചു. ' നമുക്ക് ദൈവമാവാന്‍ സാധിക്കുമോ?'

' ഇക്കാര്യത്തില്‍ സാധിക്കണം. എനിക്ക് അബ്ബായുടെ ബിസിനസ്സില്‍ പ ാര്‍ട്ട്ണര്‍ ആയേ മതിയാവൂ. കിഴവന്‍ എല്ലാം അടക്കിപ്പിടിച്ച് കൊണ്‍ ടു നടക്കയാണ്. അങ്ങേരു തരുന്ന സ്റ്റൈപ്പന്‍ഡ് കൊണ്‍ ട് ജീവിച്ചെനിക്ക് മതിയായി. ശ്രദ്ധിച്ചു കേള്ക്കു ലീസാ, ഞാന്‍ ഒരിക്കല്‍ വിവാഹം കഴിച്ചതാണെന്നും, ഞങ്ങള്‍ വിവാഹ മോചിതരായി എന്നും ഞാന്‍ പറഞ്ഞിട്ടില്ലേ?

എന്താ കാരണമെന്നറിയോ? വിവാഹിതരായി അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഞങ്ങള്‍ക്കൊരു കുഞ്ഞുണ്‍ ടായില്ല . എല്ലാവരോടും നന്നായി പെ രുമാറാന്‍ അറിയാമായിരുന്ന, എന്നെ ജീവനെപ്പോലെ സ്‌നേഹിച്ചിരുന്ന പ്രിസ്‌കില്ലയെ , ഞാനും ഒരുപ ാട് ഒരുപാട് സ്‌നേഹിച്ചിരുന്നു. എന്നിട്ടും അവളെ ഉപേക്ഷിക്കാന്‍ അബ്ബാ നിര്‍ബന്ധിച്ചപ്പോള്‍ എനിക്കതു ചെയ്യേണ്‍ ടി വന്നു. അല്ലെങ്കില്‍ അബ്ബാ എനിക്ക് ഒരു പെനി പോലും തരില്ല എന്നു തീര്‍ത്തു പറഞ്ഞു.'

എന്താണ് ജാക്കിനോട് പറയേണ്‍ ടത് എന്നെനിക്ക് അറിയില്ലായിരുന്നു. മച്ചികളായ ഭാര്യമാരെ ഉപേ ക്ഷിക്കാന്‍ ആണ്മക്കളെ നിര്‍ബന്ധിക്കുന്ന മാതാപിതാക്കള്‍ തേര്‍ഡ് വേള്‍ഡ് കണ്‍ ട്രികളില്‍ ധാരാളമുണ്‍ ടെന്ന് കേട്ടിട്ടുണ്‍ ട്. പക്ഷെ ഈ അമേരിക്കയില്‍?

'നിനക്ക് ഒരു നല്ല ജോലി സമ്പാദിച്ചുകൂടായിരുന്നൊ? പ്രിസ്‌ക്കില്ലയ്ക്കും ഒരു ജോലി സംഘടിപ്പിച്ചുകൂടായിരുന്നോ?' ഞാന്‍ ചോദിച്ചു.' നീ സ്‌നേഹിക്കുന്ന ഭാര്യയുമൊത്ത് സന്തോഷത്തോടെ ജീവിച്ചു കാണിച്ചു കൊടുത്തുകൂടായിരുന്നോ നിന്റെ അബ്ബായ്ക്ക്? നിന്റെ ഭാര്യക്കെന്താ തീരെ വിദ്യാഭ്യാസം ഇല്ലായിരുന്നോ?' എനിക്ക് ദേഷ്യം അടക്കാനായില്ല. ' സത്യം പറയട്ടെ ലീസാ. ആഗ്രഹമില്ലാഞ്ഞിട്ടല്ല. ഞാന്‍ അബ്ബായോട് വഴക്കിട്ടതിന്റെ ഫലമായാണ് എനിക്ക് കമ്മ്യൂണിറ്റി കോളേജില്‍ പോയി പഠിക്കേണ്‍ ടിവന്നത്. അല്ലെങ്കില്‍ ബിസിനസ്സ് മാനേജ്‌മെന്റ് എടുത്ത് എനിക്ക് നല്ല പ്രശസ്തിയുള്ള കോളേജില്‍ പേ ായി പഠിക്കാമായിരുന്നു. ദാരിദ്ര്യത്തില്‍ ജീവിക്കാന്‍ എനിക്കിഷ്ടമല്ല. എനിക്ക് അബ്ബയുടെ പണം വേണം. എനിക്കവകാശപ്പെട്ടതാണത്. എനിക്ക് അന്തസ്സായി ജീവിക്കണം.' ' പ്രിസ്‌കില്ല ഇപ്പോള്‍ എവിടെയാണ്? '
' അറിയില്ല.'

'നീയവളെ സ്‌നേഹിച്ചിരുന്നില്ല ജാക്ക്.' ഞാന്‍ പറഞ്ഞു. 'സ്‌നേഹിച്ചിരുന്നെങ്കില്‍ നിന്റെ അബ്ബാ പ റയുന്നതു കേട്ട് നീയവളെ ഉപേക്ഷിക്കില്ലായിരുന്നു. നിന്റെ അബ്ബായുടെ പണമായിരുന്നു നിനക്ക് പ്ര ിസ്‌കില്ലയെക്കാള്‍ വലുത്.' '

' പണമില്ലാത്തവന്‍ ഈ ലോകത്ത് ആരുമല്ല ലീസാ. നിനക്കറിയുമോ എന്നെനിക്കറിയില്ല: ഈ അമേരിക്കയിലെ വലിയ ബിസിനസ്സ് കാരെല്ലാം യഹൂദരാണ്. എനിക്കും അവരിലൊരാളാവണം..' 'അപ്പോള്‍ ഞാനൊരു പെണ്കുഞ്ഞിനെ പ്രസവിച്ചാല്‍ അബ്ബാ എന്നെ നിന്നില്‍ നിന്ന് അകറ്റുമെന്നാണോ? നിനക്കാ പേടിയുണ്‍ ടോ?

'അങ്ങനെയൊന്നും ഉണ്‍ ടാകരുതെന്നാണ് എന്റെ മനസ്സിലെ ആഗ്രഹം.' ജാക്കിന്റെ എങ്ങും തൊടാതെയുള്ള മറുപടി എനിക്കിഷ്ടമായില്ല. 'ആദ്യത്തെ കുഞ്ഞ് പെണ്ണായാലും രണ്‍ ടാമത്തേത് ആണായിക്കൂടെന്നില്ലല്ലൊ.' ഞാന്‍ അവനെ സന്തോഷിപ്പിക്കാന്‍ ഒരു ശ്രമം നടത്തി. 'നിന്നെപ്പോലൊരുത്തിക്ക്...' ജാക്ക് പെട്ടെന്നു നിര്‍ത്തി.

'എന്താ നിര്‍ത്തിക്കളഞ്ഞത്?' ഞാന്‍ കോപം പുറത്തു കാട്ടാന്‍ മടിച്ചില്ല. 'എന്നെപ്പോലൊരുത്തിക്ക് പെ ണ്‍ കുഞ്ഞിനെ മാത്രമേ പ്രസവിക്കാനാവൂ എന്നാണോ നീ പറഞ്ഞു വരുന്നത്?'

അവന്‍ മുഖം തിരിച്ചു. 'അബ്ബായെ എനിക്ക് ഭയമാണ്.'

ജറമിയ ഹോഫ്മാനെ ഞങ്ങളുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് തുരത്തിയവളാണു ഞാന്‍. പ ിന്നെയാണ് നിന്റെ അബ്ബാ. ഞാന്‍ മനസ്സില്‍ പറഞ്ഞു. ' ഹണീമൂണ്‍ കഴിഞ്ഞ് തിരിച്ചെത്തിയാലുടന്‍ ഞാനൊരു ജോലി സമ്പാദിക്കും. നിന്റെ അബ്ബായുടെ ഔദാര്യത്തില്‍ എനിക്കും ജീവിക്കാനാഗ്രഹമില്ല.' 'നമ്മള്‍ താമസിക്കുന്ന ഈ വീട് അബ്ബാ വിവാഹസമ്മാനമായി എനിക്ക് എന്റെ പേ രില്‍ വാങ്ങിത്തന്നതാണെന്ന് മറക്കണ്‍ ട. ഈ വീട്ടില്‍ താമസിക്കുന്നിടത്തോലം കാലം നമ്മള്‍ അബ്ബായുടെ ഔദാര്യത്തിലാണു കഴിയുന്നത്.'

ഞാന്‍ ഗര്‍ഭിണിയായെന്ന് അറിഞ്ഞ അന്നു മുതല്‍ ശനിയാഴ്ച്ച സിനഗോഗില്‍ പോയിട്ടു വരുന്ന വഴി അബ്ബാ ഞങ്ങള്‍ താമസിക്കുന്ന വീട്ടില്‍ കയറും. കാറബെല്‍ ഉണ്‍ ടാക്കി മമ്മിയുടെ കൈയില്‍ കൊടുത്തയക്കുന്ന ബാക്ലവ ഉള്‍പ്പടെയുള്ള പലഹാരങ്ങള്‍ സന്തോഷ പൂര്‍വ്വം കഴിക്കും.

'എന്തൊരു കൈപ്പുണ്യമാണ് നിന്റെ അനുജത്തിക്ക്!' ഒരു ദിവസം അബ്ബാ എന്നോടു പറഞ്ഞു. ' നിന്നെ കാണുന്നതിനു മുന്‍പ് അവളെ ഞാന്‍ കണ്‍ ടിരുന്നെങ്കില്‍, അവളുണ്‍ ടാക്കുന്ന പ ലഹാരങ്ങള്‍ കഴിച്ചിരുന്നെങ്കില്‍, ഞാനവളെ എന്റെ മരുമകളാക്കുമായിരുന്നു.'

'കഷ്ടമായിപ്പോയി അബ്ബാ.' ഞാന്‍ വാക്കുകളില്‍ ഒരല്പ്പം പരിഹാസം കലര്‍ത്തി. 'എങ്കില്‍ അവള്‍ക്ക് അബ്ബായ്ക്കുമാത്രം പലഹാരങ്ങള്‍ ഉണ്‍ ടാക്കിയാല്‍ മതിയായിരുന്നു. അബ്ബാ ജാക്കിനു മാത്രമായി വാങ്ങിക്കൊടുത്ത ഈ വീട്ടില്‍ സന്തോഷപ ൂര്‍വ്വം അവള്‍ക്ക് ജീവിക്കാമായിരുന്നു. ഭാഗ്യം കെട്ട പെണ്ണ്.' അബ്ബാ ഉറക്കെ ചിരിച്ചു. 'ഇല്ല ലീസാ. ഞാന്‍ തമാശ പറഞ്ഞതാണ്. ഞാന്‍ കാറബെലിനെ പലവട്ടം ശ്രദ്ധിച്ചിരുന്നു. അവളുടെ ബോഡിക്ക് ഒരു പ്രോപ്പോര്‍ഷന്‍ ഇല്ല എന്ന് എനിക്ക് തോന്നിയിരുന്നു..'

എന്റെ മനസ്സൊന്നു നടുങ്ങി. അവളുടെ ബ്രസറ്റ്കളെ ക്കുറിച്ചാവും ഇങ്ങേര്‍ പറയുന്നത്. ശരിക്കും അവ അവളുടെ നേര്‍ത്ത ശരീരത്തിനു യോജിക്കില്ല തന്നെ. ഈ കിഴവന്‍ എന്റെ കാറബെലിന്റെ ബ്രസ്റ്റുകളില്‍ തുറിച്ചു നോക്കിയിരുന്നോ? പാവം കാറബെല്‍, പാവം എന്റെ ഏഞ്ചല.

എങ്കിലും എന്നെ വലിയ ഇഷ്ടമാണ് അബ്ബാക്ക് എന്നു എനിക്കു തോന്നി , എന്നെ ലിറ്റില്‍ മമ്മാ എന്നു വിളിക്കാന്‍ തുടങ്ങിയപ്പോള്‍. 'ലിറ്റില്‍ മമ്മാ, ' ഒരു ദിവസം ബാക്ക്‌ളവയില്‍ വലിയ ഒരു കടി കടിച്ച് വായിലിട്ട് മെല്ലെ മെല്ലെ നുണയുമ്പോള്‍ അബ്ബ എന്നോടു ചോദിച്ചു: 'നിന്റെ വയറ്റില്‍ കിടക്കുന്നത് ആണ്കുഞ്ഞു തന്നെയല്ലേ? സിനഗോഗില്‍ പോകുമ്പോഴെല്ലാം ഞാന്‍ നേര്‍ച്ചയിട്ട് പ്രാര്‍ഥിക്കുന്നുണ്‍ ട്. നീയായിട്ട് എന്നെ ദു:ഖിപ്പിക്കരുത്.' ' എന്താ അബ്ബാ ഇത്? ഐ ലവ് യു വെരി മച്ച് .' ഞാന്‍ അങ്ങേരുടെ കൈയില്‍ പിടിച്ചു.' എന്റെ കരങ്ങളിലല്ലല്ലൊ ഇതെല്ലാം. ദൈവമല്ലേ നമുക്ക് കുഞ്ഞുങ്ങളെ തരുന്നത്, ആണായാലും, പെ ണ്ണായാലും? എനിക്കു മാത്രമായി ഒരു ആണ്കുഞ്ഞിനെ സൃഷ്ടിക്കാന്‍ സാധിക്കുമായിരുന്നെങ്കില്‍.....'

'എനിക്ക് നല്ലൊരു ബിസിനസ്സാണുള്ളത്. എന്റെ വയസ്സുകാലത്ത് എനിക്കതു ജാക്കിനു കൈമാറാം. അവന്‍ വയസ്സാവുമ്പോള്‍ ബിസിനസ്സ് കൈമാറാന്‍ ഒരു മകന്‍ തന്നെ വേണം.'

' അബ്ബാ നല്ലൊരു ബിസിനസ്സ് മാനാണ് , ഞാന്‍ സമ്മതിച്ചു. ബിസിനസ്സ് സംബന്ധമായി ഈ രാജ്യവും, മറുരാജ്യങ്ങളും ചുറ്റുന്നയാളുമാണ്. ' ഞാന്‍ അങ്ങേരെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. ' ഇക്കാലത്ത് സ്ത്രീകള്‍ ബിസിനസ്സിന്റെ തലപ്പത്തിരിക്കുന്നത് അബ്ബാ കാണുന്നില്ലേ? ഒരു സ് ത്രീക്ക് കഠിനാദ്ധ്വാനം കൊണ്‍ ട് എത്ര വേണമെങ്കിലും ഉയരാം. സ്‌കൈ ഈസ് ദി ലിമിറ്റ്. വിശേഷിച്ചും ഈ അമേരിക്കയില്‍'

' നിന്നെപ്പോലെ ഒരു വായാടിയായിരുന്നില്ല പ്രിസ്‌കില്ല.' അബ്ബയുടെ ചുണ്‍ ടുകള്‍ നേര്‍ത്തു.' ജാക്കിന് ഒരാണ്കുഞ്ഞിനെ കൊടുക്കാന്‍ കഴിവില്ലാത്തതു കൊണ്‍ ടാണ് ഞാനവളെ പ ുറത്താക്കിയത്.'

ആദ്യത്തെ അള്‍ട്രാ സൗണ്‍ ട് ചെയ്തപ്പോള്‍ ഡോക്ടര്‍ക്കൊരു സംശയം കുഞ്ഞ് പെണ്ണാണല്ലൊ എന്ന്. അന്നു മുതല്‍ ജാക്കിന് എന്നോടുള്ള സ്‌നേഹം കുറയാന്‍ തുടങ്ങി. അബ്ബായെ ബിസിനസ്‌സില്‍ സഹായിക്കാനെന്ന വ്യാജേന അവന്‍ വ്യാജ ദൂരയാത്രകള്‍ നടത്തി. വീട്ടില്‍ നിന്നു പേ ായാല്‍ ഒരാഴ്ചയെങ്കിലും കഴിയാതെ തിരികെ വരില്ല. എനിക്കിഷ്ടമില്ലാത്ത പെര്‍ഫ്യൂ മുകളോ എനിക്കൊട്ടും പാകമാവാത്ത വസ്ത്രങ്ങളോ ആവും എനിക്ക് സമ്മാനമായവന്‍ കൊണ്‍ ടുവരിക. ഞാന്‍ പിണങ്ങി പൊക്കോട്ടെ എന്നായിരുന്നു അവന്റെ ഉദ്ദേശ്യം.

' ഈ സ്യൂട്ട് നല്ല ഭംഗിയുണ്‍ ട്. പക്ഷെ ഇതു തീരെ ചെറുതാണല്ലൊ' ഞാന്‍ ഒരു ദിവസം അവനോട് പരാതി പറഞ്ഞു. ' ഇത് ആറ്ക്കുവേണ്‍ ടി വാങ്ങിയതാണ്? എനിക്ക് ധരിക്കാന്‍ പറ്റില്ല.'

'ലീസയെന്ന ബ്ലിമ്പിനു വേണ്‍ ടി വാങ്ങിയതു തന്നെ. കണ്‍ ട് നാണിക്ക്.' എന്റെ വയറിന്റെ വലിപ്പമാണ് അവന്‍ പരിഹാസത്തോടെ പരാമര്‍ശിച്ചത്. ഞാനൊരു ബ്ലിമ്പ് ആണു പോലും!! അവനു വേണ്‍ ടാത്ത പെണ്‍ കുഞ്ഞിനെയാണല്ലൊ ഞാന്‍ വയറില്‍ വളര്‍ത്തുന്നത്.

'സമ്മാനത്തിനൊപ്പം പര സ്ത്രീയുടെ ഗന്ധം കൂടി കൊണ്‍ ടുവരുന്നതിനു നന്ദി.' ഞാന്‍ തിരിച്ചടിച്ചു.' വീട്ടില്‍ വരുന്നതിനു മുന്‍പ് ഒന്ന് കുളിക്കപോലും ചെയ്യാത്ത പന്നി. കള്ളം പ റയുന്നതും ചെയ്യുന്നതും പോരാഞ്ഞിട്ട് തെളിവു കൂടി കൊണ്‍ ടുവന്നിരിക്കയാണ്.'

' നീ എന്നോട് വിശ്വസ്തയായിരിക്കണം.' വിവാഹത്തിനു മുന്‍പ് ജാക്ക് എന്നോടു പ റഞ്ഞു. ഭാര്യക്കു മാത്രമേ അതു ബാധകമാവൂ? എന്തു കൊണ്‍ ട് ഭാര്യയോടവന്‍ വിശ്വസ്തനല്ല?

അന്നു രാത്രി അവനെ തൊടാന്‍ ഞാന്‍ വിസമ്മതിച്ചു.

'അല്ലെങ്കിലും എനിക്ക് നിന്നോടൊപ്പം കിടക്കണ്‍ ട. നീ ഭയങ്കര കൂര്‍ക്കം വലിയാണ്. ഞാന്‍ അപ്പൂറത്തെ മുറിയിലെങ്ങാനും പോയി കിടന്നോളാം.' ഓ. പിന്നേ. നീ എന്നോടൊപ്പം കിടന്നില്ലെങ്കില്‍ എനിക്ക് വലിയ നഷ്ടമാണ് വരാന്‍ പോകുന്നത്. ഞാന്‍ മനസ്സിലോര്‍ത്തു.

'നിന്റെ അറിവിലേക്ക് പറയട്ടെ , ഞാന്‍ കൂര്‍ക്കം വലിക്കാറേയില്ല. വലിക്കുമായിരുന്നു എങ്കില്‍ കാറബെല്‍ പറയുമായിരുന്നു. ഞങ്ങള്‍ ഒരേ മുറിയിലാണ് കിടന്നുറങ്ങിയിരുന്നത്. '

'വീട്ടുജോലിയും നിന്റെ തന്തയില്ലാത്ത കൊച്ചിനെ വളര്‍ത്തലും കൂടി അവശയായല്ലേ കാറബെല്‍ ഉറങ്ങാന്‍ പോകുന്നത്. പോത്തു പോലെ കിടന്നുറങ്ങുന്ന അവളെങ്ങനെ നിന്റെ കൂര്‍ക്കം വലി കേള്ക്കും.?' 'എഞ്ചലയെ വളര്‍ത്തിയതു കാറബെല്‍ തന്നെയാണ്. പക്ഷേ നീ എന്നോട് പ്രേ ാമിസ് ചെയ്തിരുന്നു ഏഞ്ചലയെക്കുറിച്ച് ഒരക്ഷരം പറഞ്ഞ് എന്നെ ശുണ്‍ ടി പിടിപ്പിക്കില്ല എന്ന്, എന്നെയും അവളെയും പരിഹസിക്കില്ല എന്നു, പുശ്ചിക്കില്ല എന്ന്. എന്നിട്ട് നീ നിന്റെ പ്രേ ാമിസ് തെറ്റിക്കയാണ്'

തന്തയില്ലാത്ത കൊച്ച് എന്ന പ്രയോഗം പലതവണയാവര്‍ത്തിച്ചപ്പോള്‍ എനിക്ക് കലി കയറി. ' നിനക്ക് തീര്‍ച്ചയാണോ നീ അബ്ബാ എന്നു വിളിക്കുന്നവന്‍ നിന്റെ തന്തയാണെന്ന്? ' എന്റെ ശബ്ദമുയറ്ന്നു. '. നിന്റെ മമ്മാ ചൂണ്‍ ടിക്കാട്ടിത്തന്നത് അങ്ങേരെയാണ്.. അവറ്ക്കും ദൈവത്തിനും മാത്രമല്ലേ അറിയൂ നിന്റെ തന്തയാരെന്ന്? ഇനിമേല്‍ എന്റെ ഏഞ്ചലയെ പുശ്ചിച്ചാല്‍...' ' പുശ്ചിച്ചാല്‍ നീയെന്തു ചെയ്യും?'

കൈ നീട്ടി അവന്റെ കരണത്തിട്ടൊന്നു പുകയ്ക്കാനാണു തോന്നിയത്. ഒരു നിമിഷം ചിന്തിച്ചപ്പോള്‍ അവനെ കൂടുതല്‍ ഈര്‍ഷ്യ പിടിപ്പിക്കണ്‍ ടാ എന്നു തോന്നി. ഈ വീട് എനിക്കിഷ്ടമാണ്. ഇതിലെ ഫര്‍ണിച്ചറുകളും മറ്റ് ആഢംബര വസ്തുക്കളും ഇഷ്ടമാണ്. വീട്ടുകാര്യങ്ങളെല്ലാം അവനാണൂ നോക്കുന്നത്. എനിക്ക് ഒന്നും അറിയണ്‍ ട. അവനോടു തല്ലു കൂടി ഈ പുതിയ നല്ല വീട്ടില്‍ നിന്ന് പോകേണ്‍ ടി വരിക അത്ര സുഖമുള്ള കാര്യമല്ല.

' എന്നെ പുശ്ചിക്കാന്‍ നിനക്ക് യോഗ്യതയുണ്‍ ടോ എന്ന് ആലോചിക്ക് ജാക്ക്.' ഞാനവനെ വെല്ലു വിളിച്ചു 'നിന്റെ ബാസ്റ്റാര്‍ഡുകള്‍ എവിടെയൊക്കെയുണ്‍ ടെന്ന് ആര്‍ക്കറിയാം ? ബിസിനസ്സിനെന്നും പ റഞ്ഞ് നീ പോകുന്നത് അന്യ സ്ത്രീകളുടെ അടുത്തേക്കല്ലേ. എന്നിട്ടു വന്നിരിക്കുന്നു ഭാര്യയുടെ കുറ്റം പ റയാന്‍.'

ജാക്ക് പറഞ്ഞിരുന്നു, ഏഞ്ചലയെ അവന്റെ വീട്ടില്‍ കൊണ്‍ ടു ചെല്ലരുതെന്ന്. അവളെക്കുറിച്ച് ആരും അറിയരുതെന്ന്. ഞാന്‍ അവനു കൊടുത്ത വാക്ക് പാലിച്ചു. പ ക്ഷെ, തന്തയില്ലാത്ത കൊച്ച് എന്ന പ്രയോഗം അവന്‍ ആവര്‍ത്തിച്ചതു കൊണ്‍ ട് ഞാന്‍ എല്ലാ ആഴ്ച്ചയും അപ്പാര്‍ട്ട്‌മെന്റില്‍ ഏഞ്ചലയെ കാണാന്‍ പോയി

കുറെനാള്‍ കാണാതിരുന്നതിന്റെ അപരിചിതത്തം ഏഞ്ചലയില്‍ പ്രകടമായി എങ്കിലും അവളെന്നെ തിരിച്ചറിഞ്ഞു. അന്ന് അവള്‍ തനിയെ നടക്കുന്നത് ഞാന്‍ കണ്‍ ടു.

ജാക്കിനോടുള്ള ദേഷ്യം കാരണം അബ്ബാ നടക്കാന്‍ പോകുന്ന പാര്‍ക്കില്‍ ഏഞ്ചലയെ കൊണ്‍ ടുവരാന്‍ ഞാന്‍ കാറബെലിനോട് ആവശ്യപ്പെട്ടു. ഞങ്ങള്‍ മൂവരും പാര്‍ക്കില്‍ കൂടി, കുറെ സമയം ചെലവഴിച്ചു എല്ലാ ആഴ്ച്ചയും . അങ്ങേരുടെ മകന്റെ ബ്ഹാര്യയായ എനിക്കൊരു അസുഖക്കാരിയായ കുഞ്ഞുണ്‍ ട് എന്ന് അങ്ങേരും നാട്ടുകാരും അറിയണമെന്ന ഉദ്ദേശ്യമായിരുനു എന്റേത്..

ബഹുമിടുക്കിയായ കാറബെലിന്റെ മധുരപലഹാര ബിസിനസ്സ് നന്നായി പോകുന്നുണ്‍ ടായിരുന്നു. സഹായത്തിന് ഒരു സ്ത്രീയെ കൂടി നിയമിക്കാനും അവള്‍ക്ക് കഴിഞ്ഞു.

' ജാക്കിന് നിന്നോട് വല്ല പിണക്കവും ഉണ്‍ ടോ ലീസാ?' പാര്‍ക്കില്‍ വച്ച് ഒരുച്ചക്ക് കാറബെല്‍ എന്നോട് ചോദിച്ചു. ' ആ വിക്ടോറിയയെ കാറിലിരുത്തി കറക്കമാണല്ലൊ ഈയിടെ?'

'ഞങ്ങള്‍ തമ്മില്‍ ഒരു പിണക്കവുമില്ല.' ഞാന്‍ അവളോട് പച്ചക്കള്ളം പറഞ്ഞു. 'വിക്ടോറിയ ഞങ്ങളോടൊപ്പം പഠിച്ചിരുന്നു. അവളായിരുന്നല്ലൊ ഞങ്ങളുടെ വിവാഹത്തിന് എന്റെ മെയിഡ് ഓഫ് ഓണര്‍. അവള്‍ക്ക് എന്തെങ്കിലും അത്യാവശ്യമുണ്‍ ടായിക്കാണും. അതായിരിക്കും ജാക്ക് അവളെ സഹായിക്കാന്‍ പോയത്.'

'എന്നുമവളെ സഹായിക്കാന്‍ പോകണോ?' കാറ നെറ്റി ചുളിച്ചു. ' അതെന്തു തരം സഹായിക്കലാണ്? എനിക്ക് അവരുടെ ഒട്ടിപ്പിടിച്ചുള്ള ആ ഇരിപ്പ് കണ്‍ ടിട്ട് അ ത്രക്ക് രസിക്കുന്നില്ല. നീ അവരെ ഒന്നു ശ്രദ്ധിക്കണം.'

' ഞാന്‍ ശ്രദ്ധിച്ചോളാം കാറാ. നീ ആശങ്കപ്പെടേണ്‍ ട കാര്യമില്ല. എവരി തിങ്ങ് ഈസ് അണ്‍ ടര്‍ കണ്‍ ടോള്‍.'

അണ്‍ ടര്‍ കണ്‍ ട്രോള്‍ എന്നു പറഞ്ഞിട്ടും കാറബലിന്റെ നെറ്റിയിലെ ചുളിവു മാറിയില്ല . 'ഇത്ര ഗൗരവം വേണ്‍ ട കാറാബല്‍. നിന്റെ സുന്ദര മുഖം മുഴുവന്‍ ചുളിവ് വീഴും.' ഞാനവളെ പ്ര സാദിപ്പിക്കാന്‍ ശ്രമിച്ചു. 'അതും ഈ കുട്ടിപ്രായത്തില്‍'

അവള്‍ പുഞ്ചിരിച്ചു.' ചുളിവ് വീഴാനുള്ള പ്രായമൊന്നും എനിക്കില്ല. ഞാന്‍ നിന്നെക്കാള്‍ ഇളയതല്ലേ?'

'എക്‌സാക്റ്റ്‌ലി'

ഇപ്പോള്‍ വിക്കിയോടൊപ്പമാണ് ജാക്കിന്റെ രഹസ്യ( പരസ്യ) സഞ്ചാരങ്ങള്‍. നടക്കട്ടെ. എവിടെ വരെ പോകുമെന്ന് അറിയാമല്ലൊ. ഈ യഹൂദ പുരുഷന്മാരെല്ലാം ഒരേ സ്വഭാവക്കാരാണോ? ജറമിയ ഹോഫ്മാനെ പോലെ , എന്നാണ് ജാക്ക് ഫെഡര്‍മാനും ഓരോ എന്ധ്യാനിച്ചികളെ വീട്ടില്‍ കൊണ്‍ ടുവരാന്‍ പേ ാകുന്നത്? അഥവാ കൊണ്‍ ടുവന്നെങ്കില്‍ അന്നാബെല്‍ എന്ന വിഡ്ഡിസ്ത്രീയെപ്പോലെ ഞാന്‍ കരഞ്ഞു നില്ക്കുമൊ അവന്റെ മുന്നില്‍? അതോ അവനെ ഒരു പാഠം പഠിപ്പിക്കുമോ? അവന്റെ വാള്‍ ഞാന്‍ തന്നെ അരിഞ്ഞു വീഴ്ത്തില്ലെ? വീഴ്ത്തും. കട്ടായം.

ഞാന്‍ ഡോക്ടേഴ്‌സ് അപ്പോയിന്റ്‌മെന്റുകള്‍ തെറ്റിച്ചില്ല. എന്റെ ഗൈനക്കോളൊജിസ്റ്റിന്റെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും അണുവിട തെറ്റിക്കാതെ പാലിച്ചു. ആശുപത്രി ചാര്‍ട്ടിലെ ഹിസ്റ്ററി കോളങ്ങളില്‍ ടീനേജറായിരുന്നപ്പോള്‍ കാട്ടിയ കൊള്ളരുതാഴികള്‍ ഒന്നും വിടാതെ എഴുതി. അവയെ കുറിച്ച് ഡോക്ടറോട് ദീര്‍ഘ സമയം സംസാരിക്കയും ചെയ്തു. അക്കൂട്ടത്തില്‍ ജറമിയ ഹോഫ്മാനും ഏഞ്ചലയും ഒക്കെ വന്നു.. 'ശരീരത്തിനും മനസ്സിനും വളര്‍ച്ചയില്ലാത്ത ഒരു കുഞ്ഞിനെ പ്രസവിച്ചതില്‍ ലീസാ നിനക്ക് നിരാശയൂ ണ്‍ ടോ?' ഡോക്ടര്‍ ചോദിച്ചു.

' ഒരു നോര്‍മല്‍ കുഞ്ഞായി ജീവിക്കേണ്‍ ട ഏഞ്ചലക്ക് ജീവിതത്തിലൊരിക്കലും നോര്‍മലാവാന്‍ സാ ധിക്കില്ലല്ലൊ എന്ന സങ്കടം എന്നും എന്നിലുണ്‍ ടാവും ഡോക്ടര്‍.' ഞാന്‍ പറഞ്ഞു. ' അവള്‍ എന്റെ മകളായതില്‍ എനിക്ക് നിരാശയില്ല, ലേശം പോലും. ഞാന്‍ ചെയ്ത തെറ്റുകള്‍ക്ക് അവള്‍ ശിക്ഷയനുഭവിക്കയാണല്ലൊ എന്ന വേദനയെ ഉള്ളു.' ' വളരെയധികം പരീക്ഷണങ്ങളിലൂടെ കടന്നു പോയവളാണു നീ.'ഡോക്ടര്‍ പറഞ്ഞു. 'എല്ലാം തുറന്നു പറയാന്‍ നീ കാട്ടിയ ധൈര്യം പ്രശംസനീയം തന്നെ. ജാക്കുമായുള്ള വിവാഹത്തിനു മുന്‍പ ് നിനക്ക് മെഡിക്ക് ഐഡ് കിട്ടിയിരുന്നല്ലൊ അല്ലെ?'

' കിട്ടിയിരുന്നു ഡോക്ടര്‍. എനിക്കു മാ ത്രമല്ല, ഏഞ്ചലക്കും കിട്ടിയിരുന്നു. അവളുടെ മെഡിക്കല്‍ ആവശ്യങ്ങളെല്ലാം ഗവണ്മെന്റ് സഹായത്തോടെ യാണ് ഇന്നും നടക്കുന്നത്. അവള്ക്കു വേണ്‍ ടി തെറാപ്പിസ്റ്റുകള്‍ അപ്പാര്‍ട്ട്‌മെന്റില്‍ വരുന്നുണ്‍ ട് ഇപ്പോഴും. പ ക്ഷേ കാറബെലിന് ഏഞ്ചലക്ക് വേണ്‍ ടത് എല്ലാം സ്വന്തമായി ചെയ്യണം. ഏഞ്ചലയെ ഞാന്‍ സ്‌നേഹിക്കുന്നതിലുമധികം കാറബല്‍ സ്‌നേഹിക്കുന്നുണ്‍ ട്.

ആറാം മാസത്തില്‍ അള്‍ട്രാ സൗണ്ഡ് വീണ്‍ ടുമെടുത്തു. ജാക്കും എന്നോടൊപ്പം ഉണ്‍ ടായിരുന്നു അന്ന്. ഏതെങ്കിലും ഒരു തിരിമറിയുണ്‍ ടായി ശിശു ആണ്കുട്ടിയായാലൊ എന്ന ചിന്തയായിരുന്നിരിക്കണം അവന്റെ ഉള്ളില്‍. റിസള്‍ട്ട് അറിഞ്ഞയുടന്‍ എന്റെയോ അള്‍ട്രാ സൗണ്‍ ഡ് ചെയ്ത ടെക്‌നീഷന്റെയൊ മുഖത്തു പേ ാലും നോക്കാതെ അവന്‍ മുറിയില്‍ നിന്ന് ഇറങ്ങിപ്പോയി. നിരവ ധി ചോദ്യങ്ങള്‍ മുഖത്തൊളിപ്പിച്ച് ടെക്‌നീഷന്‍ എന്നെ നോക്കി.

ഞാന്‍ ഒരു ടാക്‌സി പിടിച്ച് വീട്ടില്‍ പോയി. അവിടെ അബ്ബ കലിതുള്ളി എന്നെ കാത്തു നില്ക്കുന്നുണ്‍ ടായിരുന്നു.

'നിനക്കൊരു ആണ്‍ കുട്ടിയെ ഞങ്ങള്‍ക്ക് തരാന്‍ കഴിവില്ല.' അങ്ങേര്‍ എന്റെ നേര്‍ക്ക് വിരല്‍ ചൂണ്‍ ടി. ' ഞാന്‍ ചിന്തിക്കേണ്‍ ടതായിരുന്നു. നിന്റെ തള്ള പ്രസവിച്ചത് പെണ്‍ കുട്ടികളെ മാത്രം . നീയാണെങ്കില്‍ വിവാഹത്തിനു മുന്‍പൊരു പെണ്‍ കുട്ടിയെ പ്രസവിച്ച സ്വഭാവ ശുദ്ധിയില്ലാത്ത പെണ്‍ പ ന്നിയും. ഇപ്പോഴും നിന്റെ വയറ്റില്‍ പെണ്‍ കുട്ടിയാണു കിടക്കുന്നത്. നീയും നിന്റെ മമ്മിയും കൂടി എന്നെ ചതിക്കയായിരുന്നു. ഇതിനു ഞാന്‍ പകരം വീട്ടാതിരിക്കില്ല.'

ഞാന്‍ ഒന്നും മിണ്‍ ടാതെ ബഡ് റൂമിലേക്കുള്ള പടികള്‍ കയറി. ജാക്ക് എന്നെ കൂട്ടാതെ വീട്ടില്‍ പേ ായതിന്റെ ദേഷ്യം എന്റെ മനസ്സില്‍ പുകയുന്നുണ്‍ ടായിരുന്നു.

' നില്ക്കവിടെ.' അങ്ങേര്‍ ഗര്‍ജ്ജിച്ചു. ഞാന്‍ നിന്നു. പിന്നെ മെല്ല താഴേക്കിറങ്ങി അങ്ങേരുടെ മുന്നില്‍ ചെന്നു നിന്നു.

' നീ എന്റെ മകന്റെ തലയില്‍ നിന്ന് ഒഴിഞ്ഞു തരണം.' അങ്ങേര്‍ ആജ്ഞാപ ിച്ചു. 'നിന്നെക്കാള്‍ സ്വഭാവഗുണമുള്ള ഒരു ചെറുപ്പക്കാരിയെ ഞാന്‍ ജാക്കിനു വേണ്‍ ടി കണ്‍ ടു പ ിടിച്ചോളാം. നിന്റെ വയറ്റില്‍ പെണ്കുട്ടികളേ ഉരുവാകൂ. നീ ഇപ്പോള്‍ ഈ വീട്ടില്‍ നിന്ന് ഇറങ്ങണം.'

'ഇറങ്ങിയില്ലെങ്കില്‍ നിങ്ങള്‍ എന്തു ചെയ്യും?' ഞാനൊരു യുദ്ധത്തിനു തയ്യാറായി. പ്രിസ്‌ക്കില്ലയെ ഇറക്കിവിട്ടതു പോലെ എന്നെയും ഇറക്കിവിടാമെന്നാണ് രണ്‍ ടിന്റെയും മനസ്സിലെങ്കില്‍ അതൊന്നു കണ്‍ ടിട്ടു തന്നെ കാര്യം.' ഈ വീട് എന്റെ ഭര്‍ത്താവിന്റേതാണ്. ഇവിടെയാണു ഞാന്‍ താമസിക്കേണ്‍ ടത്. നിങ്ങളാണ് ഈ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകേണ്‍ ടയാള്‍. സോ ഗെറ്റ് ഔട്ട് , ഓര്‍ ഐ വില്‍ കാള്‍ ദി
കോപ്പ്‌സ്' '

'നീയെന്താ പറഞ്ഞത്?' അബ്ബാ എന്നെ തറപ്പിച്ചു നോക്കി, മുഷ്ടി ചുരുട്ടി മുന്നോട്ടാഞ്ഞു. ആ കണ്ണുകളിലെ ആളിക്കത്തുന്ന തീയില്‍ ഞാന്‍ ജറമിയ ഹോഫ്മാനെ കണ്‍ ടു. എന്റെ മമ്മിയെ മര്‍ദ്ദിച്ചിട്ട്, തടയാന്‍ ചെല്ലുന്ന എന്റെ നേര്‍ക്ക് കൈത്തരിപ്പ് തീര്‍ക്കാന്‍ നീളുന്ന അയാളുടെ മുഷ്ടികണ്‍ ടു. . ഞാന്‍ തിരിഞ്ഞ് കൈ നീട്ടി മേശപ്പുറത്തു വച്ചിരുന്ന നീളമുള്ള ബ്രാസ്സ് ഫ്‌ളവര്‍ വാസ്സ് വലിച്ചെടുത്ത് ഉയര്‍ത്തി. എന്നെ തൊട്ടാല്‍ അയാളുടെ തലയില്‍ അടിക്കാന്‍ ഉദ്ദേശിച്ചു തന്നെ.

'ലീസാ, ' ജാക്ക് അലറി. ' നീയെന്താ ഈ ചെയ്യുന്നത്? എന്റെ അബ്ബായുടെ നേര്‍ക്ക് നീ കൈ ഉയര്‍ത്തിയോ? അത്രക്ക് ധൈര്യമോ നിനക്ക്? അബ്ബ പെട്ടെന്ന് പിറകോട്ട് മാറി. ഹീബ്രു ഭാഷയില്‍ എന്നെ കുറെയേറെ തെറി വിളിച്ചു. ചിലതൊക്കെ എനിക്കു മനസ്സിലായി.

'യാ.. യാ...' ഞാന്‍ തലകുലുക്കി വാസ്സ് ഒന്നുകൂടി ഉയര്‍ത്തി. ' യൂ ഗെറ്റ് ഔട്ട് . നൗ.'

എന്നെ ശപിച്ച് അബ്ബ പുറത്തിറങ്ങി. 'ഈ വീട്ടില്‍ ഇവളോടോപ്പം ഞാന്‍ താമസിക്കില്ല.' എന്റെ പേ ടിത്തൊണ്‍ ടന്‍ ഭര്‍ത്താവ് അങ്ങേരുടെ പിന്നാലെ ഓടി.

സംഗതികളുടെ കിടപ്പ് അത്ര പന്തിയിലായിരുന്നില്ല. ഞാനിനി എന്തു ചെയ്യും? ആവേശമടങ്ങിയപ്പോള്‍ ഞാന്‍ ചിന്തിച്ചു. എന്റെ കൈയില്‍ വളരെ കുറച്ചു ഡോളറേ ഉള്ളു. ജാക്ക് ഇനി ഈ വീട്ടിലേക്ക് വരില്ല. വീട്ടു ചെലവും ബില്ല് പേ ചെയ്യുന്നതുമൊക്കെ എങ്ങനെ എന്ന ഭയം എന്റെ മുന്നില്‍ ഒരു ഭൂതം പോലെ വാ പെ ാളിച്ചു നിന്നു, എന്നെ വിഴുങ്ങാന്‍. ഞാന്‍ അപ്പോള്‍ തന്നെ കാറാബെലിനെ വിളിച്ചു.

'നീ നാളെ രാവിലേ ഇങ്ങോട്ട് വാ ലീസാ. എനിക്ക് നിന്റെ സഹായം അത്യാവശ്യമാണ്. ബാക്ക്‌ളവാക്ക് ഒരു വലിയ ഓര്‍ഡര്‍ കിട്ടി. ആരെ സഹായത്തിനു വിളിക്കും എന്ന ആശങ്കയിലാണു ഞാനിപ്പോള്‍. നീ വരുമോ?' ഒരു വാതില്‍ അടയുമ്പോള്‍ എവിടെയെങ്കിലും മറ്റൊരു ജനാലയെങ്കിലും തുറന്നു കിട്ടും എന്നു കേട്ടിട്ടുള്ളത് എത്ര സത്യം!

രാവിലേ ഞാന്‍ വീടു പൂട്ടി ഒരു ബസ് എടുത്ത് അപ്പാര്‍ട്ട്‌മെന്റിലേക്ക് പോയി. മാവു പുരണ്‍ ട കൈകള്‍ കൊണ്‍ ട് കാറബെല്‍ എന്നെ ആശ്ലേഷിച്ചു. ഞാനവള്‍ക്ക് വേണ്‍ ടി ജോലി ചെയ്തു . രാവും പ കലും, ഒവന്റെ ചൂടില്‍, മഞ്ഞുകാലത്തെ തണുപ്പില്‍. ആഴ്ച്ചതോറും അവളെനിക്ക് ശമ്പളം തന്നു. മാസങ്ങള്‍ കടന്നു പോയി. വലിയ വയറും താങ്ങി ഞാന്‍ എന്നും അപ്പാര്‍ട്ട്‌മെന്റില്‍ പോയി പ ണിയെടുത്തു. ആശുപത്രിയിലും പോയി. എല്ലാം എനിക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിനു വേണ്‍ ടി. ഡാഡിയില്ലാത്ത ദുഖം അവള്‍ അറിയാതിരിക്കാന്‍ വേണ്‍ ടി.

കുഞ്ഞു ജനിക്കുമ്പോള്‍ ആശുപത്രിയില്‍ മമ്മി എന്റെ അരികില്‍ ഉണ്‍ ടായിരുന്നു.

ഒരു മാസത്തേക്ക് നിനക്ക് അവധി.' ആശുപത്രിയിലേക്ക് വിളിച്ച് കാറബെല്‍ പറഞ്ഞു. ' അതു കഴിഞ്ഞ് നീ ജോലിക്ക് വന്നാല്‍ മതി.' കുഞ്ഞിനെ കാണാന്‍ കാറബെല്‍ എന്റെ വീട്ടിലേക്ക് വന്നു.

'എന്തു ഭംഗിയാണു നിന്റെ കുഞ്ഞിനെ കാണാന്‍.' കാറബെല്‍ പറഞ്ഞു. ' ഒരു വെളുത്ത ലില്ലിപ്പൂവു പോലെ. ഇവളെ നമുക്ക് ലിലിയന്‍ എന്നു വിളിക്കാം.' മമ്മി റസ്റ്റൊറന്റിലെ ജോലി കളഞ്ഞു , രണ്‍ ടു കുഞ്ഞുങ്ങളുടെയും ഫുള്‍ടൈം ബേബിസിറ്റര്‍ ആയി. ഇന്‍ഷ്വറന്‍സ്‌കാര്‍ അയക്കുന്ന സ്ത്രീകള്‍ ഏഞ്ചലയെ ശ്രദ്ധിക്കാന്‍ ഉണ്‍ ടായിരുന്നത് മമ്മിക്കല്പ്പം ആശ്വാസം നല്കി. ഏഞ്ചല ഒരിക്കലും ലിലിയനെ ഉപദ്രവിച്ചില്ല. പകരം ഉമ്മ കൊടുത്ത് കൊടുത്ത് അവള്‍ക്ക് ജലദോഷവും പനിയും പിന്നെ ഏഞ്ചലക്കു വരുന്ന എല്ലാ രോഗങ്ങളും പ ിടിപ്പിച്ചു.

ജാക്കിന് വളരെ നാള്‍ അവന്റെ മകളില്‍ നിന്ന് മാറി നില്ക്കാന്‍ കഴിഞ്ഞില്ല. വല്ലപ്പോഴും അവന്‍ വീട്ടില്‍ വരാന്‍ തുടങ്ങി, വൈകുന്നേരങ്ങളില്‍. അവനെ ഞാന്‍ എന്റെ മുറിയില്‍ പ്രവേശിപ്പിച്ചില്ല. എങ്കിലും അവന്റെ മകളെ കാണാനും, താലോലിക്കാനുമുള്ള അവകാശം നിഷേധിച്ചുമില്ല. ഏഞ്ചലക്ക് ഡാഡിയില്ല. ലിലിയനും ഡാഡിയില്ലാതാവരുത്. അവളറിയണം അവള്‍ക്ക് ഡാഡിയുണ്‍ ടെന്ന്, അവളുടെ ഡാഡിക്ക് അവളെ വേണ്‍ ടായിരുന്നു എന്ന
ലിലിയനു മൂന്നു മാസം പ്രായമുള്ളപ്പോള്‍ അപ്പാര്‍ട്‌മെന്റിനടുത്ത് ''ഔട്ട് ഓഫ് ബിസിനസ്സ്'' ആയ ഒരു ഡ്രൈ ക്ലീന്‍ സ്റ്റോര്‍ കാറബെല്‍ വാങ്ങി. അതിനെ അവള്‍ ഒരു ബേക്കറിയാക്കി. കാറബെല്‍ ഒരു കൊച്ചു പണക്കാരിയും ബിസിനസ്സ് വുമണും ആവുകയായിരുന്നു. ഞാന്‍ അവളുടെ ജോലിക്കാരിയും.

ഞാന്‍ ബേക്കറിയില്‍ ജോലിക്കു പോകുമ്പോള്‍ ലിലിയനെ അവന്‍ നോക്കിക്കൊള്ളാമെന്ന് ജാക്ക് പറഞ്ഞു. അവന്റെ അബ്ബയുടെ അഭിപ്രായവും അതു തന്നെയാണത്രെ. വയസ്സന് ഞങ്ങളുടെ വീട്ടില്‍ കയറിപ്പറ്റാനുള്ള സൂത്രമാണതെന്ന് എനിക്ക് മനസ്സിലായി. 'അതു വേണ്‍ ട ജാക്ക്.' ഞാന്‍ പ റഞ്ഞു.'എന്റെ മമ്മി പകല്‍ രണ്‍ ടു മക്കളേയും ബേബിസിറ്റ് ചെയ്യുന്നുണ്‍ ട്. പിന്നെ അബ്ബക്ക് ലിലിയനെ കാണണമെങ്കില്‍ ഞായറാഴ്ച വന്നു കണ്‍ ടോട്ടെ. എനിക്കന്ന് അവധിയാണ്.'

ഞായറാഴ്ച്ച തോറും അബ്ബ വന്നു, ലിലിയനെ കാണാന്‍. വരുമ്പോള്‍ അവള്‍ക്ക് വിലപിടിപ്പുള്ള കളിപ്പാട്ടങ്ങള്‍ കൊണ്‍ ടുവരുമായിരുന്നു. ജാക്കിനോടുള്ളതിനേക്കാള്‍ സ്‌നേഹം ലിലിയന് അബ്ബായോടായിരുന്നു എന്നു തോന്നി. എന്നോടയാള്‍ മാന്യമായി പെരുമാറി. എങ്കിലും ഉള്ളിലെ അകല്ച്ച പ്രകടമായിരുന്നു. അബ്ബയുടെ ബിസിനസ്സ്, മകന്‍ അവള്‍ക്ക് കൈമാറട്ടെ എന്ന് വയസ്സന്‍ ചിന്തിക്കുന്നുണ്‍ ടാവും ഇപ്പോള്‍.' എന്റെ ഓമനേ,' അയാളൊരു ദിവസം ലിലിയനെ മടിയിലിരുത്തി ഞാനും കൂടി കേള്‍ക്കാനെന്ന വണ്ണം പ റഞ്ഞു. ' നിന്റെ ഗ്രാന്‍ഡ്മ ജീവിച്ചിരുന്നെങ്കില്‍ എത്ര സന്തോഷിക്കുമായിരുന്നു എന്നറിയോ നിനക്ക്? അവളെ പറിച്ചു വച്ചതു പോലെയുണ്‍ ട് നിന്നെ കണ്‍ ടാല്‍. പേരു മാത്രമെ വ്യത്യാസമുള്ളു. നിന്റെ പേ ര് റൂത്ത് എന്നായിരുന്നെങ്കില്‍....'

ആ പൂതി കിഴവന്റെ മനസ്സിലിരിക്കയേ ഉള്ളു. എന്റെ കാറബെല്‍ ഇട്ട പേരാണ് ലിലിയന്‍. റൂത്ത് എന്നായിരുന്നെങ്കില്‍ പോലും. ഞാന്‍ ഉള്ളില്‍ ചിരിച്ചു. ചില ദിവസങ്ങളില്‍ ഞാന്‍ ജോലികഴിഞ്ഞു വരുമ്പോള്‍ ജാക്കിന്റെ മുറിയില്‍ നിന്ന് സ്ത്രീകളുടെ പെ ര്‍ഫ്യൂമിന്റെ നേരിയ മണം എനിക്ക് അനുഭവപ്പെടാന്‍ തുടങ്ങി. ഞാന്‍ വീട്ടിലില്ലാത്ത തക്കത്തിന് അവന്‍ എന്ധ്യാനിച്ചികളെ വീട്ടില്‍ കൊണ്‍ ടു വരുന്നുണ്‍ ടോ , ജറമിയ ഹോഫ്മാനെപ്പോലെ? എന്നെങ്കിലും ഞാനതു കണ്‍ ടു പിടിക്കും. അന്ന് അവന്റെയും അവളുടെയും അന്ത്യവുമായിരിക്കും.

ലിലിയന്റെ പിറന്നാള്‍ അടുത്തു വരികയാണ്. ഒന്നാം പിറന്നാള്‍. 
ഏഞ്ചല മൈ എഞ്ചല (നോവല്‍ -4: നീന പനക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക