Image

സംഹാരതാണ്ഡവം (കവിത: ജോസ് ചെരിപുറം)

Published on 26 March, 2019
സംഹാരതാണ്ഡവം (കവിത: ജോസ് ചെരിപുറം)
കത്തിപ്പടരുന്ന മതഭ്രാന്തിന്നഗ്നി
വെന്തുവെണ്ണീറാക്കുന്നു മാനവകുലത്തെ
യുദ്ധകാഹളം മുഴക്കി അന്ധവിശ്വാസ
ത്തിനശ്വങ്ങളെ പൂട്ടിയ രഥങ്ങളുരുളുന്നു

ആണവത്തലപ്പേന്തിനില്‍ക്കുന്നു
കൗരവപാണ്ഡവരീ കുരുക്ഷേത്രഭൂവില്‍
കബന്ധങ്ങള്‍ ചിതറിത്തെറിക്കുന്നു ചുറ്റും
രക്തപ്പുഴയൊഴുകുന്നീ മണ്ണില്‍

ചവിട്ടിനില്‍ക്കുന്നു ഗാന്ധാരിമാര്‍
അവരുടെ തകണ്ണീര്‍ വറ്റിവരണ്ട
നയനങ്ങളില്‍ തീക്കനല്‍ എരിയുന്നു
അവരുടെ വരണ്ടുണങ്ങിയ
അധരങ്ങളില്‍ നിന്ന്
ശാപവചസുകളൊകുന്നു

നിര്‍ദോഷികളുടെ രക്തം
പ്രതികാരത്തിനായ് ദാഹിക്കുന്നു
അവരുടെ നിലവിളി
ദൈവസന്നിധിയിലെത്തിയിരിക്കുന്നു
സംഹാരദൂതന്മാരായുധമേന്തികഴിഞ്ഞു
മൃത്യതാണ്ഡവമെപ്പോള്‍ തുടങ്ങി
എന്നുമാത്രം ചിന്തിച്ചാല്‍ മതി!!!

Join WhatsApp News
വിദ്യാധരൻ 2019-03-28 09:23:54
എത്ര നൂറ്റാണ്ടായി നിങ്ങൾ 
നിന്ന് മുഴക്കുന്നു രണവാദ്യം,
അന്ധവിശ്വാസങ്ങളെ തുടച്ചു നീക്കാൻ 
എത്ര കവിതകൾ എഴുതി തള്ളി?
അന്ധവിശ്വാസം അതല്ലേ എല്ലാം
ഏത് അന്ധനും അറിയാവുന്ന സത്യം !
അതില്ലാതില്ല മതങ്ങൾ 
അതിൽ നിന്ന് ചുഴിലുന്നവയെല്ലാം 
പൊങ്കാല  പിന്നെ ശബരിമല 
മലയാറ്റൂർ വേളങ്കണ്ണി
ഗുരുവായൂർ ചോറ്റാനിക്കര 
വിശുദ്ധ നാട്ടിലോട്ടൊരു പോക്ക് 
അല്ലെങ്കിൽ മെക്ക സന്ദർശനം 
ഇവയില്ലേൽ ജീവിതം  അർത്ഥശൂന്യം 
ഇതിനെ തിരുത്താൻ നിങ്ങൾ 
നോക്കണ്ട ചെറുശ്ശേരി 
അല്ല ജോസ് ചെരിപുരം 
ഇവിടെ തെറിക്കണം ഏറെ 
കബന്ധങ്ങൾ ചുറ്റിലും പിന്നേം 
ഇവിടെ ഒഴുകണം പുഴകൾ 
രക്തപ്പുഴഴകൾ നാട്ടിൽ എല്ലാം 
അവയിൽ മുങ്ങി കുളിച്ചു ജനങ്ങൾ 
പാപം കഴുകി കളയേണം .
മതത്തെ എതിർത്തവരൊന്നും 
ശരിയായി മരിച്ചിട്ടില്ലതു സത്യം 
ഗലീലിയോ മതത്തെ തെറിവിളിച്ചു 
ഗളം അതോടെ അവന് പോയി 
മതം ഒരു കള്ളമെന്നേശു പറഞ്ഞു 
അവനെ അവർ കുരിശിൽ തറച്ചു 
പക്ഷെ പിന്നവർ അവനെ പുണ്യാളനാക്കി
എതിർത്തോളൂ മതത്തെ നിങ്ങൾ 
ഒരു ദിനം പുണ്യാളനാകം 
കരയേണ്ട കവി എന്നാലും നിങ്ങൾ 
കരകാണും ഒരുദിനം നിങ്ങൾ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക