Image

അഭയാര്‍ഥികള്‍ക്കുള്ള ഫണ്ടിംഗ് ജര്‍മനി വെട്ടിക്കുറയ്ക്കുന്നു

Published on 21 March, 2019
അഭയാര്‍ഥികള്‍ക്കുള്ള ഫണ്ടിംഗ് ജര്‍മനി വെട്ടിക്കുറയ്ക്കുന്നു


ബര്‍ലിന്‍: 2020 ആകുന്നതോടെ അഭയാര്‍ഥികള്‍ക്കുള്ള ഫണ്ടിംഗില്‍ ജര്‍മനി മുപ്പതു ശതമാനം കുറവു വരുത്തുമെന്ന് ധനമന്ത്രി ഓലഫ് ഷോള്‍സ്. അഭയാര്‍ഥികളെ ഇന്റഗ്രേറ്റ് ചെയ്യാനുള്ള പണത്തിലായിരിക്കും ഇത്തരത്തില്‍ കുറവു വരുന്നത്.

രാജ്യത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഷോള്‍സിന്റെ പ്രസ്താവനയെ വിമര്‍ശിച്ചു. നിലവില്‍ 4.7 ബില്യനാണ് അഭയാര്‍ഥികള്‍ക്കുള്ള ഫണ്ടിംഗ്. ഇത് 1.3 ബില്യനാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇന്റഗ്രേഷന്‍ പ്രവര്‍ത്തനങ്ങളെ ഗണ്യമായി ബാധിക്കുന്നതാണ് തീരുമാനമെന്നാണ് വിമര്‍ശനം. ചില ലോക്കല്‍ കൗണ്‍സിലുകളും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

ജര്‍മന്‍ നിയമം അനുസരിച്ച് ലോക്കല്‍ കൗണ്‍സിലുകളാണ് അഭയാര്‍ഥി ഇന്റഗ്രേഷനുള്ള ചെലവ് നേരിട്ട് വഹിക്കേണ്ടത്. സര്‍ക്കാര്‍ ഫണ്ടിംഗ് കുറയ്ക്കുന്നതും ആദ്യം ബാധിക്കുന്നത് ഇവരെയാണ്. നിലവില്‍ ഇന്റഗ്രേഷന്‍ കാലയളവില്‍ ഓരോ അഭയാര്‍ഥിക്കും 670 യൂറോ വീതം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. പുതിയ പദ്ധതി അനുസരിച്ച് അഞ്ച് വര്‍ഷത്തേക്ക് ഒറ്റത്തവണയായി പതിനാറായിരം യൂറോ മാത്രമായിരിക്കും അനുവദിക്കുക.

എന്നാല്‍, 2018ല്‍ അവസാനിക്കേണ്ടിയിരുന്ന ബജറ്റ് നിര്‍ദേശം 2019 വരെ നീട്ടുകയാണു താന്‍ ചെയ്തിരിക്കുന്നതെന്നാണ് ഷോള്‍സിന്റെ വാദം.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക