Image

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ യൂറോപ്പ് ഭാരവാഹികളെ പ്രഖ്യാപിച്ചു

Published on 11 March, 2019
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ യൂറോപ്പ് ഭാരവാഹികളെ പ്രഖ്യാപിച്ചു
 
വിയന്ന: കോണ്‍ഗ്രസിന്റെ പ്രവാസി വിഭാഗമായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ (ഐഒസി ) യൂറോപ്പ് ഭാരവാഹികളെ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ താല്‍പര്യങ്ങളില്‍ നിന്ന് അകന്നുപോയ പ്രവാസികളെ വീണ്ടും ഇന്ത്യയുടെ വിഷയങ്ങളില്‍ താല്‍പര്യമുണ്ടാക്കുക, സമാഗതമായ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍നിറുത്തി ഐഒസി ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിത്രോദയാണ് യൂറോപ്പ് ഭാരവാഹികളെ ഔപചാരികമായി ദൗത്യം ഏല്‍പ്പിച്ചത്.

കണ്‍വീനറായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള രാജ് വിന്ദര്‍ സിംഗിനെ തെരഞ്ഞെടുത്തു. സിറോഷ് ജോര്‍ജ് (ഓസ്ട്രിയ), തന്മയ് മിശ്ര, ബാല്‍ദേവ് സിംഗ്, വേദ് പ്രകാശ് ഗുജ (മൂവരും ഫ്രാന്‍സ്), രാഹുല്‍ പതിനെട്ടില്‍ രാജ്, നിയോമ ബോറ, ഗുര്‍ദീപ് സിംഗ് രന്ദ്വ, ഹര്‍ദീപ് സിംഗ്, ഹര്‍ജിന്ദര്‍ സിംഗ് ചഹാല്‍ (എല്ലാവരും ജര്‍മ്മനി), ദില്‍ബാഗ് സിംഗ് ചന്ന, പ്രഭാജോട്ടെ സിംഗ് (ഇരുവരും ഇറ്റലി), ഗാരിസോബാര്‍ സിംഗ് ഗില്‍ (നോര്‍വേ) എലിസബത്ത് ലോറന്‍സ് (സ്വിറ്റ്‌സര്‍ലന്‍ഡ്) എന്നിവരാണ് നിയമിതരായ യൂറോപ്പ് കൗണ്‍സില്‍ അംഗങ്ങള്‍.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ഗ്ലോബല്‍ മാനിഫെസ്‌റ്റോ മീറ്റ് കഴിഞ്ഞമാസം ദുബായില്‍ നടത്തിയിരുന്നു. അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് മേഖലകളില്‍ നിന്നുള്ള പ്രവാസികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസിലാക്കി, രാഹുല്‍ഗാന്ധി മുന്നോട്ടു വയ്ക്കുന്ന പ്രവാസികളുടെ യഥാര്‍ഥ പ്രശ്‌നങ്ങളോടു സത്യസന്ധമായ സമീപനമെന്ന ആശയം മുന്‍ നിറുത്തി ഭാരവാഹികള്‍ പ്രവര്‍ത്തിക്കണമെന്ന് സാം പിത്രോദ ആഹ്വാനം ചെയ്തു. 

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക