Image

ഓസ്ട്രിയ സീറോ മലബാര്‍ സഭ ഓര്‍ഡിനറിയത്ത് പ്രഖ്യാപനം മാര്‍ച്ച് മൂന്നിന്; മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തും ബിഷപ്പ് ഫ്രാന്‍സ് ഷാര്‍ലും സഹകാര്‍മ്മികരാകും

Published on 27 February, 2019
ഓസ്ട്രിയ സീറോ മലബാര്‍ സഭ ഓര്‍ഡിനറിയത്ത് പ്രഖ്യാപനം മാര്‍ച്ച് മൂന്നിന്; മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തും ബിഷപ്പ് ഫ്രാന്‍സ് ഷാര്‍ലും സഹകാര്‍മ്മികരാകും
 

വിയന്ന: ഓസ്ട്രിയയിലെ സീറോ മലബാര്‍ സഭയെ പൗരസ്ത്യ സഭകള്‍ക്കുള്ള ഓര്‍ഡിനറിയത്തിന്റെ കീഴിലാക്കുന്ന പ്രഖ്യാപനം വിശ്വാസികളെ അറിയിക്കുന്ന ചടങ്ങ് മാര്‍ച്ച് 3ന് മൈഡ്‌ലിംഗ് മരിയ ലൂര്‍ദസ് ദേവാലയത്തില്‍ നടക്കപ്പെടും.

യൂറോപ്പിലെ സീറോ മലബാര്‍ സഭയ്ക്ക് തനതായ വ്യക്തിത്വവും ആരാധന തനിമയും സ്വയംഭരണ സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിന് വത്തിക്കാന്‍ നടത്തിവരുന്ന നടപടികളുടെ ഭാഗമായി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഓര്‍ഡിനറിയത്ത് വഴി ഓസ്ട്രിയയിലെ മലയാളി വിശ്വാസ സമൂഹത്തില്‍ ഔദ്യോഗികമായി അവതരിപ്പിക്കുമെന്ന് പൗരസ്ത്യ സഭകള്‍ക്കുള്ള ഓര്‍ഡിനറിയത്തിന്റെ കാര്യാലയം അറിയിച്ചു.

11.30ന് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ യൂറോപ്പിലെ സീറോ മലബാര്‍ സഭയുടെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യ കാര്‍മ്മികനാകും. വിയന്ന സഹായ മെത്രാന്‍ ബിഷപ്പ് ഫ്രാന്‍സ് ഷാറ്ല്‍, പൗരസ്ത്യ സഭകള്‍ക്കുള്ള ഓര്‍ഡിനറിയത്തിന്റെ വികാരി ജനറാള്‍ ഫാ. യുറീ കൊളാസ, അപ്പസ്‌തോലിക് വിസിറ്റേഷന്റെ കോഓര്‍ഡിനേറ്റര്‍ ജനറല്‍ ഫാ. ചെറിയാന്‍ വാരികാട്ട് , വിയന്നയിലെ സീറോ മലബാര്‍ വിശ്വാസികളുടെ ചാപ്ലയിന്‍ ഫാ. തോമസ് താണ്ടപ്പിള്ളി സി.എസ്.റ്റി, അസി. ചാപ്ലൈന്‍ വില്‍സണ്‍ മേച്ചേരില്‍ എംസിബിഎസ് എന്നിവര്‍ക്കൊപ്പം സ്ഥലത്തെ മറ്റു വൈദികരും സഹകാര്‍മ്മികരാകും.

വി. കുര്‍ബാനയ്ക്കുശേഷം ബിഷപ്പ് ഫ്രാന്‍സ് ഷാറ്‌ലും, ഫാ. യുറിയി കൊളാസയും വത്തിക്കാന്‍ രൂപീകരിച്ചിരിക്കുന്ന ഓസ്ട്രിയയിലെ പുതിയ ഓര്‍ഡിനറിയാത്തിന്റെ ക്രമങ്ങളും, ആര്‍ഗെ ആഗുമായുള്ള തുടര്‍ബന്ധങ്ങളുടെ ക്രമീകരണവും വിശ്വാസി സമൂഹത്തെ ഔപചാരികമായി അറിയിക്കും.

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക